കലവൂർ (ആലപ്പുഴ) ∙ കോർത്തുശേരിയിലെ വീട്ടുവളപ്പിൽ കൊച്ചി സ്വദേശിനി സുഭദ്രയെ (73) കൊന്നു കുഴിച്ചിട്ട കേസിൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് 18നു കോടതിയിൽ അപേക്ഷ നൽകും. കസ്റ്റഡിയിൽ ലഭിച്ചാൽ പ്രതികളുമായി ഉഡുപ്പി, തോപ്പുംപടി, ആലപ്പുഴ എന്നിവിടങ്ങളിൽ സ്വർണം വിറ്റ കടകളിൽ തെളിവെടുപ്പ് നടത്തും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലവൂർ (ആലപ്പുഴ) ∙ കോർത്തുശേരിയിലെ വീട്ടുവളപ്പിൽ കൊച്ചി സ്വദേശിനി സുഭദ്രയെ (73) കൊന്നു കുഴിച്ചിട്ട കേസിൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് 18നു കോടതിയിൽ അപേക്ഷ നൽകും. കസ്റ്റഡിയിൽ ലഭിച്ചാൽ പ്രതികളുമായി ഉഡുപ്പി, തോപ്പുംപടി, ആലപ്പുഴ എന്നിവിടങ്ങളിൽ സ്വർണം വിറ്റ കടകളിൽ തെളിവെടുപ്പ് നടത്തും.കൊല നടത്തിയ കോർത്തുശേരിയിലെ വാടകവീട്ടിലും പ്രതികളെ എത്തിച്ചു തെളിവുകൾ ശേഖരിക്കും. സുഭദ്രയെ കഴുത്തു ഞെരിക്കാൻ ഉപയോഗിച്ച വസ്ത്രം കണ്ടെടുക്കേണ്ടതുണ്ട്. 

പ്രതികളായ കൊച്ചി മുണ്ടംവേലി നട്ടച്ചിറയിൽ ശർമിള (52), ഭർത്താവ് ആലപ്പുഴ കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ് (നിഥിൻ– 35), മാത്യൂസിന്റെ സുഹൃത്ത് കാട്ടൂർ പനേഴത്ത് റെയ്നോൾഡ് (61) എന്നിവർ ഇപ്പോൾ റിമാൻഡിലാണ്.

ADVERTISEMENT

ഓഗസ്റ്റ് 4നു കാണാതായ കൊച്ചി കരിത്തല റോഡ് സ്വദേശി ശിവകൃപയിൽ സുഭദ്രയുടെ മൃതദേഹം 10നാണു കലവൂർ കോർത്തുശേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. 

ഓഗസ്റ്റ് 7ന് ഉച്ചയ്ക്കു 12നും ഒന്നിനുമിടയിൽ സുഭദ്രയെ ശർമിളയും മാത്യൂസും ചേർന്നു കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയെന്നാണു പൊലീസ് കണ്ടെത്തൽ.

ADVERTISEMENT

 പ്രതികൾ പാനീയങ്ങളിൽ വിഷാദ രോഗത്തിനുള്ള മരുന്നുകൾ നൽകി ബോധം കെടുത്തിയ ശേഷം സുഭദ്രയുടെ സ്വർണാഭരണങ്ങൾ കവർന്നു.

 ബോധം തെളിഞ്ഞ സുഭദ്ര സ്വർണാഭരണങ്ങൾ തിരികെ ആവശ്യപ്പെടുകയും പൊലീസിൽ പരാതിപ്പെടുമെന്നു പറയുകയും ചെയ്തതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പ്രതികൾ പൊലീസിനോടു പറഞ്ഞു.

English Summary:

Subhadra murder case Police on 18 custody application will be filed