എഡിജിപി വിഷയം ചോദ്യംചെയ്ത് സിപിഐയും ആർജെഡിയും
തിരുവനന്തപുരം ∙ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ നടപടി എടുക്കുകയുള്ളൂവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ സിപിഐ പരസ്യമായി ചോദ്യം ചെയ്തു. ഇതോടെ ഈ വിഷയത്തിൽ ഇടതുമുന്നണിക്കുള്ളിലെ അമർഷം വീണ്ടും കത്തിത്തുടങ്ങി. ആർഎസ്എസ് നേതാക്കളെ എഡിജിപി കണ്ടത് രാഷ്ട്രീയ പ്രശ്നമാണെന്നും അത് തീർപ്പാക്കേണ്ടത് ഉദ്യോഗസ്ഥനല്ല, ഭരണ നേതൃത്വമാണെന്നും സിപിഐ ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ് ബാബു തുറന്നടിച്ചു. ആർജെഡി ഇതിനെ പിന്തുണച്ചു.

ഇടതുപക്ഷ സർക്കാരിന്റെ രാഷ്ട്രീയ നയം ലംഘിച്ചുകൊണ്ട് സംസ്ഥാന കേഡറിലെ ഒരു ഉദ്യോഗസ്ഥൻ പ്രവർത്തിച്ചാൽ അയാളെ സർക്കാരിന്റെ നയസമീപനങ്ങൾ പ്രതിഫലിക്കുന്ന തസ്തികയിൽ നിന്നു മാറ്റി നിർത്താൻ കഴിയണമെന്നാണ് സിപിഐ മുഖപത്രമായ ജനയുഗത്തിലെ ലേഖനത്തിൽ പ്രകാശ് ബാബു എഴുതിയത്. ആർഎസ്എസ് നേതൃത്വവുമായുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ കൂടിക്കാഴ്ചകൾ സർക്കാർ നയത്തിന് വിരുദ്ധവും അതുകൊണ്ടു തന്നെ രാഷ്ട്രീയ പ്രശ്നവുമാണെന്ന് പ്രകാശ് ബാബു ‘മനോരമ’യോടു പറഞ്ഞു. ആർഎസ്എസിനോടുള്ള ഇടതുപക്ഷത്തിന്റെ സമീപനമാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നതെന്നും ഒരു ഉദ്യോഗസ്ഥന്റെ തെറ്റായ നടപടിയിലൂടെ അതിൽ വെള്ളം ചേർക്കപ്പെടരുതെന്നും ആർജെഡി ജനറൽ സെക്രട്ടറി വർഗീസ് ജോർജ് പ്രതികരിച്ചു.
എഡിജിപിയെ ക്രമസമാധാനച്ചുമതലയിൽ നിന്നു നീക്കണമെന്ന് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രിയോടു പറഞ്ഞിട്ടും ഗൗനിക്കാത്തതോടെ സിപിഐ ഖിന്നതയിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് സിപിഎം സഖ്യത്തിൽ തന്നെ പുനരാലോചന വേണമെന്ന വാദങ്ങൾ സിപിഐ യോഗത്തിൽ ഉയരുമ്പോഴാണ് മുഖ്യമന്ത്രിയുടെ നിലപാടുകളോടുള്ള അതൃപ്തി തുറന്നു പ്രകടിപ്പിക്കാൻ പാർട്ടി തയാറാകുന്നത്.
വിജിലൻസ് അന്വേഷണം; ഉത്തരവ് ഇറങ്ങി
തിരുവനന്തപുരം ∙ എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവ് ഇറങ്ങി. അന്വേഷണ സംഘത്തെ വിജിലൻസ് എഡിജിപി യോഗേഷ് ഗുപ്ത ഇന്ന് പ്രഖ്യാപിക്കും. പി.വി.അൻവർ എംഎൽഎ നൽകിയ പരാതിയിലും പിന്നീട് അന്വേഷണസംഘത്തിനു നൽകിയ മൊഴിയിലും ഉൾപ്പെട്ട 5 ആരോപണങ്ങളാണ് വിജിലൻസ് അന്വേഷണത്തിന് ഡിജിപി എസ്. ദർവേഷ് സാഹിബ് ശുപാർശ ചെയ്തത്. മലപ്പുറം മരംമുറി കേസിൽ എസ്പി സുജിത് ദാസിനെതിരെയും വിജിലൻസ് അന്വേഷണത്തിന് ഇതേ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. എഡിജിപി അജിത്കുമാറിന്റെ അനധികൃത സ്വത്തു സമ്പാദനം, കേരളത്തിനകത്തും പുറത്തും ഭാര്യയുടെ പേരിലും ഭാര്യാസഹോദരൻമാരുടെ പേരിലുമുള്ള ഭൂമി എന്നിവയുടെ വിവരങ്ങൾ അൻവർ നൽകിയിരുന്നുവെന്നാണ് വിവരം.
∙ എഡിജിപി എം.ആർ.അജിത്കുമാർ – ആർഎസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച് സിപിഐ നേതാവ് പ്രകാശ് ബാബുവിനും സിപിഐക്കും അവരുടെ അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. അവരുടെ അഭിപ്രായം കൂടി പരിഗണിച്ചുള്ള തീരുമാനമായിരിക്കും സ്വീകരിക്കുക. - ടി.പി.രാമകൃഷ്ണൻ എൽഡിഎഫ് കൺവീനർ