ഇഎസ്എ ഭൂപടം: 1300 ചതുരശ്ര കിലോമീറ്റർ ജനവാസമേഖല ഒഴിവാകും
തിരുവനന്തപുരം ∙ പരിസ്ഥിതിലോല മേഖല വിഷയത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കേരളം അന്തിമ റിപ്പോർട്ട് നൽകുമ്പോൾ നിലവിലെ ഇഎസ്എ ഭൂപടത്തിൽ നിന്ന് കുറഞ്ഞത് 1300 ചതുരശ്ര കിലോമീറ്റർ ജനവാസമേഖലകൾ ഒഴിവാകും. ഇഎസ്എ വില്ലേജുകളുടെ എണ്ണം 98 ആയി കുറയും. അന്തിമ റിപ്പോർട്ട് ഈ മാസം അവസാനം കേന്ദ്രത്തിനു കൈമാറുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാന പരിസ്ഥിതി വകുപ്പാണ് അന്തിമ റിപ്പോർട്ട് കൈമാറുക.

ഈ വർഷം ജൂലൈ 31ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിലെ പട്ടിക പ്രകാരം 131 വില്ലേജുകളിലായി 9993.7 ചതുരശ്ര കിലോമീറ്ററാണ് കേരളത്തിന്റെ ഇഎസ്എ. മുൻപ് ഇഎസ്എ വില്ലേജുകളുടെ എണ്ണം 123 ആയിരുന്നു. ചില വില്ലേജുകൾ വിഭജിച്ച് പുതിയ വില്ലേജുകൾ രൂപീകരിച്ചതിനാൽ ഇവ 131 ആയി.
ജനവാസ മേഖലകൾ പൂർണമായും ഒഴിവാക്കി, വനമേഖലയിൽ മാത്രം നിജപ്പെടുത്തി കേരളത്തിന്റെ ഇഎസ്എ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് ഈ വർഷം മേയിൽ കേന്ദ്ര സർക്കാരിന് സംസ്ഥാനം കരട് നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത്. കരടു റിപ്പോർട്ട് പ്രകാരം 98 വില്ലേജുകളിലായി 8711.98 ചതുരശ്ര കിലോമീറ്റർ ഇഎസ്എ കണക്കാക്കിയിട്ടുണ്ട്. ഇതിൽ, ആവശ്യമെങ്കിൽ തുടർഭേദഗതി വരുത്തിയാണ് അന്തിമറിപ്പോർട്ട് തയാറാക്കുന്നത്.
‘സർക്കാർ സമീപനം നിരാശാജനകം’
കൊച്ചി∙ പരിസ്ഥിതി ലോല മേഖലയുടെ (ഇഎസ്എ) അന്തിമ വിജ്ഞാപനത്തിന് മുൻപ് ജനവാസ മേഖലകൾ ഒഴിവാക്കപ്പെടുന്ന കാര്യം ഉറപ്പാക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നു കത്തോലിക്കാ കോൺഗ്രസ് ആരോപിച്ചു.
ഈ മാസം 30നുള്ളിൽ മറുപടി നൽകണമെന്നിരിക്കെ സർക്കാരിന്റെ സമീപനം നിരാശാജനകവും ജനവിരുദ്ധവുമാണ്. വില്ലേജുകളെ വിഭജിച്ച് ഇഎസ്എയിൽ ഉൾപ്പെടേണ്ട വനപ്രദേശം പ്രത്യേകം നാമകരണം ചെയ്യാതെ ജിയോ കോഡിനേറ്റ്സ് മാത്രം നൽകിയാൽ, കേന്ദ്ര മാനദണ്ഡമനുസരിച്ച് ജനവാസമേഖല കൂടി ഉൾപ്പെടുന്ന ഇഎസ്എ വില്ലേജ് പ്രഖ്യാപനമാകും ഉണ്ടാകുകയെന്നും ചൂണ്ടിക്കാട്ടി.