27 നഗരസഭകളിൽ വാർഡ് വിഭജനം; 2015ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിലവിൽ വന്ന നഗരസഭകളിലാണ് വിഭജനം
തിരുവനന്തപുരം ∙ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പുതുതായി നിലവിൽ വന്ന 28 നഗരസഭകളിൽ 27 എണ്ണത്തിലും വാർഡ് വിഭജനം വരുന്നു. 2011ലെ ജനസംഖ്യ അടിസ്ഥാനമാക്കിയാണ് അന്ന് ഈ നഗരസഭകളിൽ വാർഡുകൾ സൃഷ്ടിച്ചതെങ്കിലും ഇപ്പോഴത്തെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേരള മുനിസിപ്പാലിറ്റി നിയമത്തിൽ വാർഡ് വിഭജനത്തിനായി വരുത്തിയ ഭേദഗതിയിലെ മാനദണ്ഡമാണ് വീണ്ടും വിഭജനത്തിന് അവസരമൊരുക്കുന്നത്.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി നിലവിൽ വന്ന ചെർപ്പുളശ്ശേരി ഒഴികെയുള്ള നഗരസഭകളിലാണ് ഇങ്ങനെ വാർഡ് വിഭജിക്കുന്നത്. ഒരു നഗരസഭയിലെ ആകെ ജനസംഖ്യ 20,000 ആണെങ്കിൽ 25 വാർഡും പിന്നീടുള്ള 2500 പേർക്കു വീതം ഓരോ വാർഡും എന്നതായിരുന്നു മുൻപത്തെ മാനദണ്ഡം. ഇങ്ങനെ പരമാവധി 52 വാർഡുകളാണ് മുൻപ് അനുവദിച്ചത്. നിയമഭേദഗതി പ്രകാരം, ജനസംഖ്യ 20,000 ആണെങ്കിൽ 26 വാർഡ് ആകാം. പിന്നീടുള്ള 2500 പേർക്കു വീതം ഓരോ വാർഡും കൂട്ടാം. പരമാവധി വാർഡുകളുടെ എണ്ണം 53 ആയും വർധിപ്പിച്ചു.
ഈ മാനദണ്ഡപ്രകാരം പരവൂർ, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, പാലാ, ചങ്ങനാശേരി, ആലുവ എന്നിവയും യുഡിഎഫ് കാലത്ത് നിലവിൽ വന്ന ചെർപ്പുളശ്ശേരിയും ഉൾപ്പെടെ 8 നഗരസഭകളിൽ വാർഡുകൾ വർധിക്കുന്നില്ല. ബാക്കിയുള്ള 81 നഗരസഭകളിലായി 128 വാർഡുകളാണു വർധിക്കുക. ഒന്നോ രണ്ടോ വാർഡുകളാണ് വിഭജനത്തിന്റെ ഭാഗമായി കൂടുന്നതെങ്കിലും ഈ നഗരസഭകളിലെ എല്ലാ വാർഡുകളുടെയും അതിർത്തിയിൽ മാറ്റം വരും.