കൊച്ചി∙ ഇതര സംസ്ഥാനങ്ങളിൽ നിന്നു മുട്ട കൊണ്ടുവരുന്നതിനു പ്രവേശന നികുതി/ഫീസ് ഈടാക്കുന്നതു സംബന്ധിച്ച തർക്കം ഹൈക്കോടതി പരിഗണിക്കുന്നു. ഇത്തരം സാധനങ്ങൾക്കു നികുതി ചുമത്തുന്നത് ജിഎസ്ടി നിയമ വ്യവസ്ഥകൾക്കു വിരുദ്ധമാണെന്നു ഹർജിക്കാർ ആരോപിച്ചു. എന്നാലിത് നികുതി അല്ലെന്നും പൊതുജനാരോഗ്യം മുൻനിർത്തിയുള്ള പരിശോധനയ്ക്കും രോഗപ്രതിരോധ നടപടികൾക്കും വേണ്ടിയുള്ള ഫീസ് ആണെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2024 ഓഗസ്റ്റ് ഒന്നു മുതൽ ചെക്ക് പോസ്റ്റുകളിൽ മുട്ടയ്ക്ക് 2 പൈസ നിരക്കിൽ ഫീസ് പിരിക്കുന്നതു ചോദ്യം ചെയ്താണു ഹർജി. കൊച്ചിയിലെ മുട്ട വ്യാപാരികളായ അബ്ദുൽ റഹ്മാൻ, സി.ജെ.ജോർജ്, കെ.എം.മുഹമ്മദ് അനസ് തുടങ്ങിയവർ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി. ഗോപിനാഥ് 26നു വിശദമായ വാദം കേൾക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നു പ്രതിദിനം ഒരു കോടിയോളം മുട്ടകൾ കേരളത്തിൽ എത്തുന്നുണ്ടെന്നാണു കണക്ക്. ഫീസ് പിരിക്കുന്നതു മുട്ട വ്യാപാരികൾക്കു വൻ ബാധ്യതയാണെന്നും നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണു ഹർജി. 

ADVERTISEMENT

മുട്ട, പാൽ, പച്ചക്കറി, പഴവർഗങ്ങൾ തുടങ്ങിയ ജിഎസ്ടി നിയമത്തിന്റെ ഒന്നാം പട്ടികയിലുൾപ്പെട്ട സാധനങ്ങളുടെ നികുതി 0% ആണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

സർക്കാർ പറയുന്നത്

ADVERTISEMENT

സാംക്രമിക രോഗങ്ങളുടെ പ്രതിരോധ, നിയന്ത്രണ ചട്ടത്തിലെ റൂൾ 4(5) പ്രകാരമാണു ഫീസ് ചുമത്തിയതെന്നു മൃഗക്ഷേമ വകുപ്പ് ഡയറക്ടർ സമർപ്പിച്ച പത്രികയിൽ പറയുന്നു. ‘സാൽമൊണല്ല’ ഉൾപ്പെടെ രോഗകാരികളിൽ നിന്നു വിമുക്തമാണെന്ന് ഉറപ്പാക്കുന്നതിനാണു പ്രോട്ടോക്കോൾ പ്രകാരം മുട്ടകളുടെ റാൻഡം സാംപിൾ എടുത്ത് പരിശോധന നടത്തുന്നത്. 

മൃഗക്ഷേമ വകുപ്പിന്റെ റീജനൽ ലബോറട്ടറികളിലാണു പരിശോധന. പിരിക്കുന്ന തുക ട്രഷറിയിൽ അടച്ച ശേഷം പിന്നീട് ലബോറട്ടറികൾക്കു നൽകും.

English Summary:

High Court considers dispute in entry tax on eggs

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT