പുനരധിവാസം: 1500 വീടുകൾ ആദ്യം; കരട് പട്ടിക ഉടൻ
തിരുവനന്തപുരം ∙ വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽബാധിതരിൽ പുനരധിവസിപ്പിക്കേണ്ടവരുടെ കരടു പട്ടിക അടുത്ത മാസമാദ്യം സർക്കാർ പ്രസിദ്ധീകരിക്കും. പട്ടികയിൽ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ അറിയിക്കാൻ അവസരം നൽകും. ഇതിനുശേഷം അന്തിമമാക്കുന്ന പട്ടികയിലുള്ളവരെയാകും ആദ്യഘട്ടത്തിൽ പുനരധിവസിപ്പിക്കുക. ആകെ 1500 ൽ അധികം വീട് നിർമിക്കേണ്ടിവരുമെന്നാണ് കണക്ക്.

സർക്കാരിന്റെ ടൗൺഷിപ്പിൽ താമസിക്കാൻ അസൗകര്യമുള്ളവർക്കു ഭൂമിക്കും വീടിനുമായി പണം നൽകാനുള്ള ആലോചനയുമുണ്ട്. ഭൂമിക്ക് 6 ലക്ഷവും വീടിനു 4 ലക്ഷവുമാണു സാധാരണ നൽകുന്നത്. പ്രത്യേക സാഹചര്യത്തിൽ ഇത് ഉയർത്തിയേക്കും. ടൗൺഷിപ്പിനായി കണ്ടെത്തിയ രണ്ടു സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിനുള്ള രൂപരേഖ അടുത്ത മന്ത്രിസഭായോഗത്തിൽ വയ്ക്കും. നഷ്ടവും പ്രതീക്ഷിത ചെലവും വിശദീകരിച്ചു കേന്ദ്രസർക്കാരിനു മെമ്മോറാണ്ടം സമർപ്പിച്ചതിനു പുറമേ, പുനരധിവാസ പാക്കേജിന്റെ വിശദാംശങ്ങളും കേന്ദ്രസർക്കാരിനു നൽകും.
ഉരുൾപൊട്ടൽ ദുരന്തത്തിനു 51 ദിവസമായ സാഹചര്യത്തിൽ പുനരധിവാസത്തെക്കുറിച്ചു മന്ത്രി കെ.രാജൻ മനോരമയോട്:
Q പുനരധിവാസം വൈകുന്നുണ്ടോ ?
A ഇത്രയും വ്യാപ്തിയുള്ളൊരു ദുരന്തമുണ്ടായി 51 ദിവസമേ കഴിഞ്ഞുള്ളൂ. പുനരധിവാസ മാസ്റ്റർപ്ലാനിനു രൂപമായിട്ടുണ്ട്. ടൗൺഷിപ്പിനു രണ്ടിടത്തു ഭൂമി കണ്ടെത്തി. എന്നാൽ സ്വകാര്യ ഭൂമിയും പ്ലാന്റേഷൻ ഭൂമിയുമെല്ലാം ഏറ്റെടുക്കുമ്പോഴുള്ള നിയമപരമായ തടസ്സങ്ങളുണ്ട്. ഇക്കാര്യം നിയമ മന്ത്രിയുമായി ചർച്ച ചെയ്തു. അഡ്വക്കറ്റ് ജനറലുമായി ചർച്ച നടത്തിയശേഷം അടുത്ത മന്ത്രിസഭായോഗത്തിൽ നിർദേശം അവതരിപ്പിക്കും.
Q ടൗൺഷിപ്പിൽ ഓരോരുത്തർക്കും എത്ര ഭൂമി? കൃഷിസ്ഥലം നൽകുമോ?
A എത്ര ഭൂമി വീതം നൽകാനാകുമെന്നു തീരുമാനിക്കണമെങ്കിൽ പുനരധിവസിപ്പിക്കേണ്ടവരുടെ കണക്ക് അന്തിമമാകണം. ടൗൺഷിപ്പിന്റെ ഡിസൈനും തീരുമാനിക്കണം. കൃഷിസ്ഥലം പ്രത്യേകമായി കണ്ടെത്തണം.
Q സർക്കാരിന്റെ ഭവന പദ്ധതികളിൽ വീടു വിൽക്കാൻ നിബന്ധനകളുണ്ടല്ലോ. അതു ബാധകമാക്കുമോ?
A ഇപ്പോൾ ആലോചിച്ചിട്ടില്ല. നിയമപരമായി അങ്ങനെയൊരു നിബന്ധന വയ്ക്കേണ്ടതുണ്ടെങ്കിൽ പരിശോധിക്കേണ്ടിവരും. വീട് ലഭിക്കുമ്പോൾ തന്നെ വിറ്റാൽ, ദുരിതബാധിതരെ പുനരധിവസിപ്പിക്കുകയെന്ന ഉദ്ദേശ്യം നടക്കാതെ പോകും.
Q മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായ വിതരണം പൂർത്തിയായോ?
A മരിച്ചവരിൽ 59 പേർക്കു രക്തബന്ധുക്കളില്ലെന്ന പ്രശ്നമുണ്ട്. ഉറ്റബന്ധുക്കളുടെ പട്ടികയിലെ ആദ്യത്തെയാൾ ഇല്ലെന്നു സ്ഥിരീകരിച്ചാൽ മാത്രമേ രണ്ടാമത്തെയാൾക്കു കൊടുക്കാൻ കഴിയൂ. അത്തരം സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കിലും ധനസഹായ വിതരണം കഴിയുന്നത്ര വേഗം നടക്കുന്നുണ്ട്.
Q ഉരുൾപൊട്ടലിൽ ഒലിച്ചുപോയ പ്രദേശത്ത് എന്താണു ചെയ്യാനുദ്ദേശിക്കുന്നത്?
A ഡിജിറ്റൽ റീസർവേയുടെ മൂന്നാം ഘട്ടം ഒക്ടോബറിൽ തുടങ്ങുമ്പോൾ ഈ വില്ലേജ് ഉൾപ്പെടുത്തും. അതിനുശേഷം എന്തു വേണമെന്നു തീരുമാനിക്കും.