സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തി: നടി റിമ കല്ലിങ്കൽ പരാതി നൽകി
കൊച്ചി ∙ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് നടി റിമ കല്ലിങ്കൽ പൊലീസിൽ പരാതി നൽകി. വ്യക്തിഹത്യ ചെയ്യുന്നുവെന്നും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും പരാതിപ്പെട്ടു. കൊച്ചി ഡിസിപിക്കാണു പരാതി നൽകിയത്. പരാതി പ്രാഥമിക അന്വേഷണത്തിനായി എറണാകുളം എസിപി പി. രാജ്കുമാറിനു കൈമാറി. സമൂഹമാധ്യമങ്ങളിലൂടെ പ്രതിഛായ തകർക്കാൻ ശ്രമിക്കുന്നതായും റിമയുടെ പരാതിയിൽ പറയുന്നു. ഓൺലൈനായാണു പരാതി നൽകിയത്. സമൂഹമാധ്യമത്തിൽ വന്ന കുറിപ്പ് ആസ്പദമാക്കി, തനിക്കെതിരെ വാസ്തവമല്ലാത്ത കാര്യങ്ങൾ ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചെന്നും പരാതിയിലുണ്ട്.