‘ഒരു കുറ്റബോധവുമില്ലാതെ ഭക്ഷണം കഴിച്ചു, ഇത് വിരുദ്ധാഹാരം...’: സിദ്ദിഖിന്റെ കമന്റിന് തെളിവായി ഹോട്ടൽ ബിൽ
തിരുവനന്തപുരം ∙ സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ടു പുറത്തുവന്ന വെളിപ്പെടുത്തലുകളിൽ ഏറ്റവും ഗൗരവമേറിയതാണ് നടൻ സിദ്ദിഖിനെതിരെയുള്ളത്. പരാതിയിൽ ബലാൽസംഗം (ഐപിസി 376), ഭീഷണിപ്പെടുത്തൽ (506) എന്നീ വകുപ്പുകൾ പ്രകാരമാണു മ്യൂസിയം പൊലീസ് കേസെടുത്തത്.

2016 ജനുവരിയിലാണ് തിരുവനന്തപുരത്തെ ഹോട്ടലിൽ പീഡനത്തിനിരയായതെന്നു നടി പൊലീസിനോടു വെളിപ്പെടുത്തിയത്. അന്നു തനിക്ക് 21 വയസ്സായിരുന്നു. സിദ്ദിഖ് അഭിനയിച്ച ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യു തിരുവനന്തപുരത്തെ തിയറ്ററിൽ പ്രദർശിപ്പിച്ച വേളയിലാണ് അദ്ദേഹത്തെ കണ്ടതെന്നായിരുന്നു മൊഴി.
തന്റെ മകൻ അഭിനയിക്കുന്ന തമിഴ് സിനിമയിൽ അവസരം നൽകുന്നതു സംബന്ധിച്ച് ചർച്ച ചെയ്യാൻ പിറ്റേന്നു ഹോട്ടലിലേക്കു വരാൻ അദ്ദേഹം ആവശ്യപ്പെട്ടു. ‘മോളേ’ എന്നു വിളിച്ചാണ് സിദ്ദിഖ് അഭിസംബോധന ചെയ്തത്. ഹോട്ടലിലെത്തിയ തന്നെ മുറിയിൽവച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു; ഒരു മണിക്കൂറോളം മുറിയിൽ പൂട്ടിയിട്ടു. വിവരം പുറത്തറിയിച്ചാലും തന്നെ ഒന്നും ചെയ്യാനാവില്ലെന്നു പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ നടി ചൂണ്ടിക്കാട്ടിയിരുന്നു.
‘അടുപ്പം സൃഷ്ടിക്കാൻ അഭിനയത്തെക്കുറിച്ചും കുടുംബത്തെപ്പറ്റിയുമൊക്കെ പറഞ്ഞു. പെട്ടെന്നാണ് ഉപദ്രവം തുടങ്ങിയത്. വല്ലാത്ത ചേഷ്ടയോടെ അടുത്തുവന്നു കയറിപ്പിടിക്കാനൊരുങ്ങി.’ എന്താണു നടക്കുന്നതെന്നു മനസ്സിലാക്കാൻ പോലും കഴിഞ്ഞില്ല. ഒച്ചവച്ചപ്പോൾ വായ പൊത്തിപ്പിടിച്ചു. ഇതൊക്കെ എല്ലായിടത്തും നടക്കുന്നതാണെന്നും സഹകരിച്ചില്ലെങ്കിൽ ഭവിഷ്യത്തു നേരിടേണ്ടിവരുമെന്നും പറഞ്ഞു.
നീ പരാതിപ്പെട്ടാലും ആരും പരിഗണിക്കില്ല. എല്ലാവരും തനിക്കൊപ്പമാണെന്നും പറഞ്ഞു. പരമാവധി പ്രതിരോധിച്ചു. സഹകരിക്കുന്നവരെന്നു വിശേഷിപ്പിച്ച് ചില നടിമാരുടെ പേരു പറഞ്ഞു. തുടർന്ന് തന്റെ മുന്നിൽ കാട്ടിയതിന്റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. പിന്നീട് ഒരു കുറ്റബോധവുമില്ലാതെ ഭക്ഷണം കഴിക്കാൻ തുടങ്ങി. മീനും തൈരുമുണ്ടായിരുന്നു. ഇതു വിരുദ്ധ ആഹാരമാണ്– സിദ്ദിഖ് പറഞ്ഞതായി നടി മൊഴി നൽകി.
ഭക്ഷണത്തെക്കുറിച്ചുള്ള സിദ്ദിഖിന്റെ ഈ കമന്റ് തെളിവാക്കിയെടുത്ത് അന്നു കഴിച്ചത് എന്തൊക്കെയാണെന്നതിന്റെ ബിൽ തേടിയപ്പോൾ ഫിഷ്കറി മീൽസും തൈരുമാണെന്നു കണ്ടെത്തി. ഇതു മുറിയിൽ എത്തിച്ച വെയിറ്റർമാരുടെയും മൊഴിയെടുത്തിരുന്നു.