മൂന്നിടത്ത് കവർച്ചയ്ക്ക് ഒരു മണിക്കൂർ 48 മിനിറ്റ്
തൃശൂർ ∙ എടിഎം കവർച്ചയ്ക്കെത്തിയ സംഘം സിനിമാ സ്റ്റൈലിലാണ് ആസൂത്രണം നടത്തിയത്. 23.4 കിലോമീറ്റർ ദൂരപരിധിക്കുള്ളിലെ 3 എടിഎം കൗണ്ടറുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ചു തകർത്ത് 69 ലക്ഷം രൂപ കവരാൻ വേണ്ടിവന്നത് ഒരു മണിക്കൂർ 48 മിനിറ്റ് മാത്രം. കവർന്ന പണവും കാറും കണ്ടെയ്നർ ലോറിയിൽ കയറ്റി അതിർത്തി കടത്തുന്നതും സിനിമകളിൽ മാത്രം കാണാറുള്ളതാണ്. ഇംഗ്ലിഷ് ചലച്ചിത്രം ‘ഇറ്റാലിയൻ ജോബി’ൽ മുതൽ ഹിന്ദി ചലച്ചിത്രം ‘ധൂമി’ൽ വരെ ഇത്തരം രക്ഷപ്പെടൽ ചിത്രീകരിച്ചിട്ടുണ്ട്.

മാപ്രാണത്തുനിന്നു നായ്ക്കനാലിലും അവിടെനിന്നു കോലഴിയിലുമെത്തി കവർച്ച നടത്തിയ ശേഷം ഊടുവഴികളിലൂടെ ദേശീയപാതയോരത്തെത്താനും ഇവിടെ നിർത്തിയിട്ട കണ്ടെയ്നർ ലോറിയിൽ കാർ കയറ്റി കടന്നുകളയാനുമുള്ള പദ്ധതിക്കു പിന്നിൽ ദിവസങ്ങൾ നീണ്ട ആസൂത്രണമുണ്ടെന്നാണു സൂചന. യാത്രയുടെ റിഹേഴ്സൽ നടത്തിയിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
തുണയായി കമ്മിഷണറുടെ കണ്ണൂർ അനുഭവം
തൃശൂർ ∙ മാപ്രാണം, നായ്ക്കനാൽ, കോലഴി എന്നിവിടങ്ങളിലെ എടിഎം കവർച്ചയ്ക്കു പിന്നിൽ മേവാത്തി ഗാങ് ആകാമെന്ന സൂചന പൊലീസിനു ലഭിച്ചത് കമ്മിഷണർ ആർ.ഇളങ്കോയുടെ മുൻ അനുഭവത്തിൽനിന്ന്.
3 വർഷം മുൻപു കണ്ണൂരിൽ മേവാത്തി ഗാങ്ങിലെ ഒരു സംഘം എടിഎം കവർച്ച നടത്തിയപ്പോൾ ഇളങ്കോ കണ്ണൂരിൽ എസ്പി ആയിരുന്നു. അന്നു പൊലീസ് ഹരിയാനയിലെത്തിയാണു മോഷ്ടാക്കളെ പിടികൂടിയത്. കവർച്ചയ്ക്ക് ഉപയോഗിച്ച കാർ കണ്ടെയ്നർ ലോറിയിൽ കയറ്റിയാണ് അന്നും കൊള്ളസംഘം കേരളം വിട്ടത്.തൃശൂരിലെ കൊള്ളയുടെ രീതി കണ്ട കമ്മിഷണർ പിന്നിൽ മേവാത്തി ഗാങ് ആകാമെന്ന സൂചന തമിഴ്നാട് പൊലീസിനു കൈമാറി.
അന്വേഷണം കണ്ടെയ്നറുകളിൽ കേന്ദ്രീകരിച്ചത് ഇങ്ങനെയാണ്.കണ്ണൂരിൽ കവർച്ച നടന്ന സമയത്ത് എടിഎം കൗണ്ടറിൽ സിസിടിവിയോ അലാമോ ഉണ്ടായിരുന്നില്ല. 5 മണിക്കൂറിനു ശേഷമാണു കവർച്ച പൊലീസ് അറിഞ്ഞതുതന്നെ. മാപ്രാണത്ത് അലാം ഉണ്ടായിരുന്നതിനാൽ 20 മിനിറ്റിൽ വിവരമറിഞ്ഞതു നിർണായകമായി. 2019 ൽ ആലപ്പുഴയിലും സമാന രീതിയിൽ മേവാത്തി ഗാങ് കവർച്ച നടത്തിയിട്ടുണ്ട്.