തിരുവനന്തപുരം∙ പുതിയ സിനിമാ നയത്തിന് രൂപം നൽകാനായി സംവിധായകനും കെഎസ്എഫ്ഡിസി ചെയർമാനുമായ ഷാജി എൻ.കരുണിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സമിതി സർക്കാർ പുനഃസംഘടിപ്പിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാറും ചലച്ചിത്ര ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാലുമാണ് പുതിയ അംഗങ്ങൾ. സർവീസിൽ നിന്നു വിരമിച്ച മുൻ സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മിനി ആന്റണിക്കു പകരം ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് സമിതിയുടെ കൺവീനറാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൈംഗികാതിക്രമ കേസിൽ പ്രതിയായ എം.മുകേഷ് എംഎൽഎയെ സമിതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. അതിനൊപ്പം സംവിധായകനും ഫെഫ്ക ചെയർമാനുമായ ബി.ഉണ്ണിക്കൃഷ്ണനും രാജി സമർപ്പിച്ചു. നടി മഞ്ജു വാരിയർ, സംവിധായകൻ രാജീവ് രവി എന്നിവർ സമിതി രൂപീകരണ ഘട്ടത്തിൽ തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനു കത്ത് നൽകിയിരുന്നു. ഒഴിവായ 5 പേർക്കു പകരം സിനിമ മേഖലയുമായി ബന്ധപ്പെട്ട 2 സർക്കാർ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാരെ മാത്രം സമിതിയിൽ ഉൾപ്പെടുത്തിയാൽ മതിയെന്നാണു സർക്കാർ തീരുമാനം. നയ രൂപീകരണ ജോലികൾ പുരോഗമിക്കുകയാണ്. 

ADVERTISEMENT

സ്വകാര്യ കൺസൽറ്റൻസി കമ്പനിയുടെ സഹകരണത്തോടെയാണ് പ്രവർത്തനം. വിവിധ സംഘടനകളുമായുള്ള ചർച്ചകളും തുടരുകയാണ്. പുതിയ നയത്തിന്റെ കരട് രൂപപ്പെടുത്തിയ ശേഷം അന്തിമ രൂപം നൽകാനായി നവംബറിൽ കൊച്ചിയിൽ സിനിമ കോൺക്ലേവ് സംഘടിപ്പിക്കാനായിരുന്നു  സർക്കാർ തീരുമാനം. എന്നാൽ വിവാദങ്ങൾ തുടരുന്ന സാഹചര്യത്തിൽ കോൺക്ലേവ് അടുത്ത ജനുവരിയിൽ  നടക്കാനേ സാധ്യതയുള്ളൂ എന്നാണു സൂചന.

English Summary:

New Film Policy: Committee Reconstituted