വയനാട് ഉരുൾപൊട്ടൽ: പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി, മന്ത്രിസഭ ചർച്ച ചെയ്യും
തിരുവനന്തപുരം∙ വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലിൽ ഭൂമിയും വീടും നഷ്ടപ്പെട്ട എണ്ണൂറോളം കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ടൗൺഷിപ് നിർമിക്കുന്നതിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള നിർദേശം അടുത്ത മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കു വരും. കൽപറ്റ , മേപ്പാടി പഞ്ചായത്തിലെ കോട്ടപ്പടി

തിരുവനന്തപുരം∙ വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലിൽ ഭൂമിയും വീടും നഷ്ടപ്പെട്ട എണ്ണൂറോളം കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ടൗൺഷിപ് നിർമിക്കുന്നതിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള നിർദേശം അടുത്ത മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കു വരും. കൽപറ്റ , മേപ്പാടി പഞ്ചായത്തിലെ കോട്ടപ്പടി വില്ലേജുകളിലായി 2 ടൗൺഷിപ്പുകൾ നിർമിക്കാനാണ് ഇപ്പോഴത്തെ ആലോചന. ഇതിനായി 5 എസ്റ്റേറ്റുകൾ പരിശോധിച്ചതിൽ രണ്ടെണ്ണമാണ് അന്തിമപട്ടികയിൽ ഉള്ളത്. കൽപറ്റ ബൈപാസിനോടു ചേർന്ന എൽസ്റ്റൺ എസ്റ്റേറ്റ്, മേപ്പാടി നെടുമ്പാല എച്ച്എംഎൽ എസ്റ്റേറ്റ് എന്നിവയാണ് ഇവ.
2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം, ദുരന്തനിവാരണ നിയമം എന്നിവ ഉപയോഗിച്ചാകും ഭൂമി ഏറ്റെടുക്കുക. പ്ലാന്റേഷൻ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് എന്തെങ്കിലും കേസുകളുണ്ടായാൽ എന്തു ചെയ്യണമെന്ന കാര്യത്തിൽ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശവും തേടും. ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റും സമീപപ്രദേശങ്ങളും ഏറ്റെടുക്കുമ്പോഴുണ്ടായ സങ്കീർണതയാണ് നിയമോപദേശം തേടാനുള്ള കാരണം.
കാർഷിക മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കുടുംബങ്ങൾക്ക് മേപ്പാടിയിലും ഇതര ജോലികൾ ചെയ്യുന്നവർക്ക് കൽപറ്റയിലും ടൗൺഷിപ് ഒരുക്കാനാണ് ഇപ്പോഴത്തെ ആലോചന. പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഒട്ടേറെപ്പേർ ഭൂമി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഉടമസ്ഥത സംബന്ധിച്ച നിയമപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും ഒരുമിച്ചു സ്ഥലം ലഭിക്കാനുമാണു സർക്കാർ തന്നെ നേരിട്ട് ടൗൺഷിപ്പിനായി സ്ഥലം ഏറ്റെടുക്കുന്നതെന്നാണ് വിശദീകരണം. അതേസമയം, കെട്ടിടങ്ങളും വീടും നിർമിച്ചു നൽകാൻ സന്നദ്ധത അറിയിച്ച കോർപറേറ്റ് കമ്പനികൾ ഉൾപ്പെടെ ഉള്ളവരുടെ സഹായം ഉപയോഗപ്പെടുത്തും. കേന്ദ്ര സഹായം വൈകിയാലും ഇത്തരം പിന്തുണ ഉപയോഗപ്പെടുത്തി പുനരധിവാസത്തിന്റെ പ്രധാനഘട്ടം പിന്നിടാമെന്ന വിലയിരുത്തലാണ് ഭരണതലത്തിലുള്ളത്.