ലോക കേരള സഭയുടെ പ്രചാരണത്തിന് 2.69 കോടി ആദ്യം ചെലവാക്കി; 3 മാസം കഴിഞ്ഞ് അനുമതി തേടി
ആലപ്പുഴ∙ ജൂണിൽ നടന്ന ലോക കേരള സഭയുടെ ‘പ്രചാരണ’ത്തിന് 2.69 കോടി രൂപ ചെലവിടാൻ അനുമതി തേടുന്ന പ്രപ്പോസൽ നൽകിയതു കഴിഞ്ഞ മാസം. അത് അംഗീകരിച്ചതു പരിപാടി കഴിഞ്ഞു 3 മാസത്തിനു ശേഷം! ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലെ (പിആർഡി) വിചിത്രമായ ഇടപാടുകളുടെ മറ്റൊരു തെളിവായി 2 ദിവസം മുൻപ് ഇറങ്ങിയ ഉത്തരവ്. വൻ

ആലപ്പുഴ∙ ജൂണിൽ നടന്ന ലോക കേരള സഭയുടെ ‘പ്രചാരണ’ത്തിന് 2.69 കോടി രൂപ ചെലവിടാൻ അനുമതി തേടുന്ന പ്രപ്പോസൽ നൽകിയതു കഴിഞ്ഞ മാസം. അത് അംഗീകരിച്ചതു പരിപാടി കഴിഞ്ഞു 3 മാസത്തിനു ശേഷം! ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലെ (പിആർഡി) വിചിത്രമായ ഇടപാടുകളുടെ മറ്റൊരു തെളിവായി 2 ദിവസം മുൻപ് ഇറങ്ങിയ ഉത്തരവ്.
വൻ പരിപാടികൾ നടത്തുന്നതിനു മുൻപേ ചെലവിന് അംഗീകാരം വാങ്ങേണ്ടതുണ്ട്. കൃത്യമായ അനുമതിയില്ലാതെ പരിപാടികൾ നടത്തിയ ശേഷം അതു സാധൂകരിക്കാൻ ഉത്തരവിറക്കുന്നതു ചട്ടവിരുദ്ധമാണെന്നു സെക്രട്ടേറിയറ്റിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള നിർദേശമാണെന്നു പറഞ്ഞാണ് അംഗീകരിപ്പിച്ചത്.
പിആർഡിയിലെ ബന്ധപ്പെട്ട വിഭാഗങ്ങൾ ലോകകേരള സഭയ്ക്കു മുൻപ് ചെലവിനുള്ള ശുപാർശ നൽകിയിരുന്നില്ല. അംഗീകാരം കാട്ടാതെ ഈ പരിപാടികൾ നടത്തിയതെങ്ങനെ എന്ന ചോദ്യം ഉയരുന്നു. ഫീൽഡ് പബ്ലിസിറ്റി വിഭാഗം ഇൻഫർമേഷൻ ഓഫിസർ ഓഗസ്റ്റ് 29നാണ് പ്രപ്പോസൽ നൽകിയത്. പരസ്യം, പബ്ലിക്കേഷൻ വിഭാഗങ്ങളും ലോകകേരളസഭ കഴിഞ്ഞാണു പ്രപ്പോസൽ നൽകിയത്.
∙ ആവശ്യപ്പെട്ടത് 2.84 കോടി, 15 ലക്ഷം വെട്ടി
കഴിഞ്ഞ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്തു നടന്ന ലോകകേരള സഭയ്ക്കു ഫീൽഡ് പബ്ലിസിറ്റി, പരസ്യം, പ്രസിദ്ധീകരണം, മീഡിയ റിലേഷൻസ്, വെബ് ആൻഡ് ന്യൂ മീഡിയ വിഭാഗങ്ങൾ വഴി 2.84 കോടിയുടെ എസ്റ്റിമേറ്റാണു കഴിഞ്ഞ മാസം സമർപ്പിച്ചത്. ‘ചെലവു ചുരുക്കലി’ന്റെ പേരിൽ 15 ലക്ഷം രൂപ മാത്രം വെട്ടിക്കുറച്ച് 2.69 കോടിക്ക് അംഗീകാരം നൽകി.
ഹോർഡിങ്ങുകൾ സ്ഥാപിക്കാൻ ഫീൽഡ് പബ്ലിസിറ്റി വിഭാഗം 15.15 ലക്ഷം രൂപയുടെ പ്രപ്പോസലാണു നൽകിയത്. ഇതിനു പുറമേ ചെറിയ ബോർഡുകൾക്ക് 2.82 ലക്ഷം, റെയിൽവേ സ്റ്റേഷനുകളിൽ എൽഇഡി പ്രദർശനത്തിന് 6 ലക്ഷം, വിമാനത്താവളങ്ങളിൽ പരസ്യ ബോർഡ് സ്ഥാപിക്കാൻ 9.70 ലക്ഷം എന്നിവയും ചേർത്ത് 33.52 ലക്ഷം. പരസ്യ വിഭാഗത്തിന്റെ പ്രപ്പോസൽ 2.28 കോടിയുടേതാണ്.
പരമാവധി തുക ചെലവിടുക, പുറംകരാർ കിട്ടിയവരിൽ നിന്നു വൻതുക കമ്മിഷൻ നേടുക; പരിപാടികൾക്കു ശേഷം പ്രപ്പോസൽ നൽകി മുൻകാല പ്രാബല്യത്തോടെ അംഗീകാരം നേടുന്നത് ഇതിനു വേണ്ടിയാണെന്നാണ് ആരോപണം. നവകേരള സദസ്സ്, കേരളീയം എന്നിവയുടെ പേരിലുള്ള ക്രമക്കേടുകൾ പുറത്തു വന്നതോടെ പിആർഡിയിൽ തിടുക്കത്തിൽ നടക്കുന്ന ബിൽ പാസാക്കലിനൊപ്പമാണ് ചട്ടങ്ങൾ ലംഘിച്ചുള്ള ഇത്തരം നടപടികളും.