നെഹ്റു ട്രോഫി ഫൈനൽ: പ്രത്യേക സമിതി വിഡിയോ പരിശോധിക്കുമെന്ന് കലക്ടർ
ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻ വിഭാഗത്തിന്റെ ഫൈനൽ മത്സരത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രത്യേക സമിതി പരിശോധിക്കുമെന്നു കലക്ടർ അലക്സ് വർഗീസ്. ഫൈനൽ മത്സരത്തിൽ വിജയിയെ തെറ്റായി പ്രഖ്യാപിച്ചതു പുനഃപരിശോധിക്കണമെന്ന പരാതിയുമായി രണ്ടും മൂന്നും സ്ഥാനക്കാർ പരാതി നൽകിയതോടെയാണു കലക്ടർ പ്രശ്നത്തിൽ ഇടപെട്ടത്.

ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻ വിഭാഗത്തിന്റെ ഫൈനൽ മത്സരത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രത്യേക സമിതി പരിശോധിക്കുമെന്നു കലക്ടർ അലക്സ് വർഗീസ്.
ഫൈനൽ മത്സരത്തിൽ വിജയിയെ തെറ്റായി പ്രഖ്യാപിച്ചതു പുനഃപരിശോധിക്കണമെന്ന പരാതിയുമായി രണ്ടും മൂന്നും സ്ഥാനക്കാർ പരാതി നൽകിയതോടെയാണു കലക്ടർ പ്രശ്നത്തിൽ ഇടപെട്ടത്.
ഫൈനൽ മത്സരത്തിൽ ഒരുപോലെ ഫിനിഷ് ചെയ്തിട്ടും അന്തിമ വിശകലനം നടത്താതെ, പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടനെ വിജയിയായി പ്രഖ്യാപിച്ചെന്നാണു രണ്ടാം സ്ഥാനം ലഭിച്ച വീയപുരം ചുണ്ടൻ തുഴഞ്ഞ വിബിസി കൈനകരിയുടെ പരാതി.
സ്റ്റാർട്ടിങ് പോയിന്റിലെ അപാകത മൂലം ട്രോഫി നഷ്ടപ്പെട്ടെന്നാണു മൂന്നാമതെത്തിയ നടുഭാഗം ചുണ്ടൻ തുഴഞ്ഞ കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ ആരോപണം.