ന്യൂഡൽഹി ∙ നടൻ സിദ്ദിഖിനായി മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി, സംസ്ഥാന സർക്കാരിനു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി, പരാതിക്കാരിയായ നടിക്കു വേണ്ടി മനുഷ്യാവകാശ വിഷയങ്ങളിലെ ഇടപെടലുകളിലൂടെ ശ്രദ്ധേയയായ വൃന്ദ ഗ്രോവർ.

ന്യൂഡൽഹി ∙ നടൻ സിദ്ദിഖിനായി മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി, സംസ്ഥാന സർക്കാരിനു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി, പരാതിക്കാരിയായ നടിക്കു വേണ്ടി മനുഷ്യാവകാശ വിഷയങ്ങളിലെ ഇടപെടലുകളിലൂടെ ശ്രദ്ധേയയായ വൃന്ദ ഗ്രോവർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ നടൻ സിദ്ദിഖിനായി മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി, സംസ്ഥാന സർക്കാരിനു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി, പരാതിക്കാരിയായ നടിക്കു വേണ്ടി മനുഷ്യാവകാശ വിഷയങ്ങളിലെ ഇടപെടലുകളിലൂടെ ശ്രദ്ധേയയായ വൃന്ദ ഗ്രോവർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ നടൻ സിദ്ദിഖിനായി മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി, സംസ്ഥാന സർക്കാരിനു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി, പരാതിക്കാരിയായ നടിക്കു വേണ്ടി മനുഷ്യാവകാശ വിഷയങ്ങളിലെ ഇടപെടലുകളിലൂടെ ശ്രദ്ധേയയായ വൃന്ദ ഗ്രോവർ. മുൻകൂർ ജാമ്യത്തിനായുള്ള അപ്പീൽ  മാത്രമായിരുന്നെങ്കിലും പ്രമുഖ അഭിഭാഷകരാണ് നേർക്കുനേർ നിന്നത്. സിദ്ദിഖിനെതിരെയുള്ള പരാതിയിലെയും ഹേമ കമ്മിറ്റി റിപ്പോർട്ടിലെയും വിശദാംശങ്ങൾ എടുത്തുപറഞ്ഞുള്ള  വാദങ്ങളും ഇന്നലെ സുപ്രീം കോടതിയിലെ 13–ാം നമ്പർ   കോടതി മുറിലുണ്ടായി. പ്രസക്ത ഭാഗങ്ങൾ:

∙ മുകുൾ റോഹത്ഗി: മുൻകൂർ ജാമ്യമാണ് തേടുന്നത്. മറ്റുള്ളവർക്ക് നൽകുന്ന ജാമ്യം എന്റെ കക്ഷിക്കു നിഷേധിച്ചു. ആരോപണത്തിൽ 8 വർഷത്തിനു ശേഷമാണ് പരാതി നൽകിയത്. 2019 മുതൽ 2022 വരെ പരാതിക്കാരിയുടെ 5 ഫെയ്സ്ബുക് പോസ്റ്റുകളുണ്ട്. എന്റെ കക്ഷി പേരുകേട്ട നടനാണ്, എവിടേക്കും ഓടിപ്പോകില്ല. അന്വേഷണത്തോടു സഹകരിക്കും. 

ADVERTISEMENT

∙ ജസ്റ്റിസ് ബേല എം.ത്രിവേദി: (വൃന്ദ ഗ്രോവറോട്) ഈ 8 വർഷം നിങ്ങൾ എന്തെടുക്കുകയായിരുന്നു? (ചോദ്യം ആവർത്തിക്കുന്നു)

∙ വൃന്ദ: ഞാൻ വിശദീകരിക്കാം. പ്രധാനമാണത്. ഹൈക്കോടതി വിശദമായി പരിശോധിച്ചിരുന്നു (കോടതി ഇടപെടാൻ ശ്രമിക്കുന്നു)

∙ വൃന്ദ: ദയവായി വാദം 

കേൾക്കു.

ADVERTISEMENT

∙ ഐശ്വര്യ ഭാട്ടി: എനിക്കു ചില വാദങ്ങൾ മുന്നോട്ടുവയ്ക്കാനുണ്ട്. ദൗർഭാഗ്യകരമെന്നു പറയട്ടെ ഇതുപോലെ ചില മേഖലകളുണ്ട്. അവിടേക്ക് വെളിച്ചം വീഴില്ല. കാര്യങ്ങൾ പുറത്തുവരില്ല. ശുദ്ധീകരണം നടക്കില്ല. കോടതി ഇടപെടുകയും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയെടുക്കാൻ ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്യുന്നതു വരെ ഈ മേഖല ഇങ്ങനെ തന്നെയായിരുന്നു. 4 വർഷം മുൻപ് നൽകിയതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. മലയാള സിനിമയിൽ പ്രവർത്തിക്കുന്നവർക്കെതിരെ 29 കേസു കളുണ്ട്.

∙ ജസ്റ്റിസ് ബേല: പ്രതി സിനിമാ സംഘടനയുടെ ജനറൽ സെക്രട്ടറിയല്ലേ?

∙ ഐശ്വര്യ: അദ്ദേഹത്തെക്കുറിച്ചു വിശദീകരിക്കാൻ അനുവദിക്കു. 365 മലയാളം ചിത്രങ്ങളിൽ അഭിനയിച്ചയാളാണ്. മലയാള സിനിമയിലെ സൂപ്പർ താരമാണ്. അത്തരം കുറ്റവാളികളെക്കുറിച്ചു സംസാരിക്കാൻ പോലും ബുദ്ധിമുട്ടാണ്.

∙ ജസ്റ്റിസ് ബേല: എന്തുകൊണ്ട് പരാതി വൈകിയെന്നാണ് ചോദ്യം.

ADVERTISEMENT

∙ ഐശ്വര്യ: സംസ്ഥാന സർക്കാർ ഇതിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരെ വച്ചു. 29 കേസുകളാണ് അന്വേഷിക്കുന്നത്. ഓരോന്നും അതിന്റേതായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പരിഗണിക്കേണ്ടത്. മജിസ്ട്രേട്ടിനു മുന്നിൽ മൊഴിയും രേഖപ്പെടുത്തി.

∙ റോഹത്ഗി: എന്റെ കക്ഷി 365 സിനിമകളിൽ അഭിനയിച്ചു. 67 വയസ്സായി. കഴിഞ്ഞ 40 വർഷത്തിനിടെ ഇങ്ങനൊരു പരാതി ഉണ്ടായിട്ടില്ല. കേസിന്റെ അന്വേഷണവുമായി സഹകരിക്കും.

(ജഡ്ജിമാർ കൂടിയാലോചി    ക്കുന്നു)

∙ വൃന്ദ: എന്തുകൊണ്ട് വൈകിയെന്നാണ് കോടതി ചോദിച്ചത്. വിശദീകരിക്കാൻ അനുവദിക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ട് കോടതി തന്നെ പരാമർശിച്ചു. പരാതിക്കാരിയുടെ വിഷയം വിശാല അർഥത്തിൽ കാണണം. മലയാള ചലച്ചിത്ര മേഖലയ്ക്കുള്ളിൽ എന്താണ് സംഭവിക്കുന്നതെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. ഹർജിക്കാരൻ മലയാള സിനിമയിലെ അതിശക്തമായ സംഘടനയുടെ ജനറൽ സെക്രട്ടറിയാണെന്ന കാര്യം അദ്ദേഹം തന്നെ പറയുന്നു.

∙ ജസ്റ്റിസ് ബേല: മലയാള   സിനിമയിൽ മാത്രമല്ല ഇത്തരം കാര്യങ്ങൾ നടക്കുന്നത്.

∙ വൃന്ദ: ശരിയായിരിക്കാം. പക്ഷേ, കമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങൾ പരിശോധിക്കണം. പ്രതിയുടെ ഭാഷയും പെരുമാറ്റവും നോക്കു. കോംപ്രമൈസ്, അഡ്ജസ്റ്റ്മെന്റ്് എന്നിങ്ങനെ ലജ്ജിപ്പിക്കുന്നതരം പ്രയോഗങ്ങളാണ് നടത്തുന്നത്. 2014–ൽ, പരാതിക്കാരി സിനിമാ മേഖലയിലേക്ക് എത്തിയിട്ടു പോലുമില്ലാത്ത കാലത്ത് ഫെയ്സ്ബുക് വഴി അയാൾ സമീപിച്ചു. ചിത്രങ്ങൾ ലൈക്ക് ചെയ്തു. അവർ തമ്മിലുള്ള പ്രായവ്യത്യാസം നോക്കു. പരാതിക്കാരി 19 വയസ്സുകാരി മാത്രമാണ്. ചിത്രങ്ങൾ ലൈക്ക് ചെയ്തു. ചെറുപ്പക്കാരിയായ പരാതിക്കാരിയെ 2016–ൽ സിനിമയുടെ പ്രിവ്യുവിന് ഹോട്ടൽ മുറിയിലേക്ക് വിളിപ്പിച്ചു.

∙ റോഹത്ഗി: അവർ രക്ഷിതാവുമായാണ് വന്നത്.

∙ വൃന്ദ: ഹോട്ടൽ മുറിയിൽ നടന്നത് എന്താണെന്ന കാര്യം വളരെ വിശദമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വമ്പൻമാർക്കെതിരെ ശബ്ദം ഉയർത്തുമ്പോൾ ഇതെല്ലാമാണ് സംഭവിക്കുന്നത്. ഇതു കേരളത്തിലെ മാത്രം കാര്യമല്ലെന്ന് കോടതി പറഞ്ഞതിനോട് യോജിക്കുന്നു.

മറ്റു തടസ്സഹർജികൾ പരമാർശിച്ചപ്പോൾ, അവ കേൾക്കില്ലെന്നു കോടതി വ്യക്തമാക്കി. തുടർന്ന് കൂടിയാലോചനയ്ക്കു ശേഷം ഉത്തരവിലേക്കു കടന്നു. അതിനിടയിലും അഭിഭാഷകർ ഇടപെട്ടു സംസാരിക്കാൻ ശ്രമിച്ചെങ്കിലും ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ  വിലക്കി. 

സിദ്ദിഖിനു വേണ്ടി മുകുൾ റോഹത്ഗിക്കു പുറമേ രഞ്ജിത റോഹത്ഗി, ഫിലിപ് വർഗീസ്, സുജേഷ് മേനോൻ എന്നിവരും ഹാജരായി. കേസിനെക്കുറിച്ചു അഭിഭാഷകരോടു വിശദീകരിക്കാൻ എത്തിയ അന്വേഷണ ഉദ്യോഗസ്ഥ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ്പി മെറിൻ ജോസഫും ഹാജരായിരുന്നു.

സിദ്ദിഖിന്റെ മകൻ ഷഹീൻ കോടതി വളപ്പിൽ ഉണ്ടായിരുന്നെങ്കിലും കോടതിമുറിയിൽ കയറിയില്ല.

English Summary:

Supreme Court Questions Delay in Complaint Against Siddique