പാർട്ടി പത്രത്തിൽ അൻവറിന്റെ വാർത്ത: സിപിഎം പരിശോധിക്കും
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും അന്ത്യശാസനം തള്ളി കഴിഞ്ഞ 26ന് പി.വി.അൻവർ നടത്തിയ വാർത്താസമ്മേളനം പാർട്ടി മുഖപത്രമായ ‘ദേശാഭിമാനി’യുടെ ഒന്നാം പേജിൽ അച്ചടിച്ചത് സിപിഎം പരിശോധിക്കും.

അൻവർ പരസ്യ പ്രസ്താവനകളിൽനിന്ന് പിന്തിരിയണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നു. പാർട്ടി തീരുമാനം അംഗീകരിക്കുന്നതായി അൻവർ പ്രഖ്യാപിച്ചെങ്കിലും നാലാം ദിവസം അദ്ദേഹം അതു ലംഘിച്ചു. നിലമ്പൂരിൽ വിളിച്ചു ചേർത്ത ആ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയെ അൻവർ നേരിട്ട് ആദ്യമായി വിമർശിക്കുന്നത്. ഇതിൽ ‘മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം’ എന്ന ആവശ്യം ഉൾപ്പെടെ ദേശാഭിമാനിയുടെ ഒന്നാം പേജിൽ അച്ചടിച്ചു വന്നു.
അൻവറിനെതിരെ എം.വി.ഗോവിന്ദന്റെയും എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണന്റെയും പ്രതികരണത്തിനും ഒപ്പമാണ് അൻവർ പറഞ്ഞതും വന്നത്. 3 പേരുടെയും ചിത്രങ്ങളും വാർത്തയ്ക്കൊപ്പമുണ്ടായി. പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ അൻവറിനുണ്ടെന്ന പ്രതീതി നിലനിൽക്കുമ്പോൾ ഇതു സംഭവിച്ചത് നേതൃത്വം ഗൗരവമായെടുക്കുന്നു.
‘ദേശാഭിമാനി’യുടെ ചുമതലയിൽ 2 സെക്രട്ടേറിയറ്റ് അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പാർട്ടിക്കും സർക്കാരിനും എതിരായ നീക്കങ്ങൾ പാർട്ടി മുഖപത്രത്തിൽ വേണോ എന്ന കാര്യം രാഷ്ട്രീയ നേതൃത്വം ആലോചിച്ചു തീരുമാനിക്കുന്ന രീതിയാണ് സിപിഎമ്മിലുള്ളത്.