2004 മുതൽ 2011 വരെ പിന്തുണച്ചത് എൽഡിഎഫിനെ: ജമാഅത്തെ ഇസ്‌ലാമി
മലപ്പുറം ∙ ജമാഅത്തെ ഇസ്‌ലാമി സിപിഎമ്മിന്റെ ‘സ്ലീപ്പിങ് പാർട്നർ’ ആയിരുന്ന കാലമുണ്ടായിരുന്നെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി.മുജീബുറഹ്മാൻ. 2004 മുതൽ 2011 വരെയുള്ള കാലത്ത് ലോക്സഭാ–നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം സിപിഎം നേതാക്കൾ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ സംഘടന പിന്തുണച്ചത് എൽഡിഎഫിനെയായിരുന്നു. കുറ്റിപ്പുറത്ത് കെ.ടി.ജലീലിനായും പ്രവർത്തിച്ചിട്ടുണ്ട്. അതേസമയം, ഇപ്പോൾ സിപിഎമ്മിന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ എകെജി സെന്ററിൽ നിന്നെടുത്ത് പ്രയോഗിക്കുന്ന ക്യാപ്സൂളാണ് ‘പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയാണ്’ എന്ന പ്രയോഗമെന്നും അദ്ദേഹം പരിഹസിച്ചു.

രക്തസാക്ഷികളായ സിപിഎമ്മുകാരെക്കുറിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ക്ലാസെടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. നിലവിൽ തങ്ങളകപ്പെട്ട രാഷ്ട്രീയ അപകടച്ചുഴികളിൽനിന്ന് രക്ഷപ്പെടാൻ സിപിഎം സംഘപരിവാർ ഭാഷ്യം കടമെടുത്ത് കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. അതിനായി കേരളത്തിലെ ഇസ്‌ലാമോഫോബിക് അന്തരീക്ഷം ഉപയോഗിച്ച് മുസ്‌ലിം സമുദായത്തെ അപരവൽക്കരിക്കാൻ സിപിഎം നിലവിൽ ഉപയോഗിക്കുന്ന രാഷ്ട്രീയ ഉപകരണമാണ് ജമാഅത്തിനെതിരായ വിമർശനമെന്നും അദ്ദേഹം പറഞ്ഞു.
പി.വി.അൻവറിന്റെ പരിപാടി വിജയിപ്പിച്ചത് ജമാഅത്തെ ഇസ്‌ലാമിയാണെന്ന വാദവും അദ്ദേഹം തള്ളി. സംഘപരിവാറിനെതിരായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നേരത്തേ ജമാഅത്ത് സിപിഎമ്മിനെ പിന്തുണച്ചത്. എന്നാൽ പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ ദേശീയ തലത്തിൽ തന്നെ മതനിരപേക്ഷ പാർട്ടികളുടെ പൊതു അഭിപ്രായത്തിനു സമാനമായാണ് കോൺഗ്രസിനു പിന്തുണ നൽകിയത്. എന്നാൽ ഒപ്പം നിന്നാൽ മതനിരപേക്ഷ പാർട്ടിയും എതിർത്താൽ വർഗീയ പാർട്ടിയും എന്നതാണ് സിപിഎമ്മിന്റെ നിലപാട്. ആർഎസ്എസുമായി നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ സിപിഎം പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.