നിയമസഭ ഇന്നു മുതൽ; ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി ഇന്ന്
തിരുവനന്തപുരം ∙ സർക്കാരിനെതിരായ വിവാദങ്ങളുടെ ഘോഷയാത്രയ്ക്കിടെ 15–ാം കേരള നിയമസഭയുടെ 12–ാം സമ്മേളനത്തിന് ഇന്നു തുടക്കം. 18 വരെ 9 ദിവസങ്ങൾ മാത്രമാണ് സഭ സമ്മേളിക്കുന്നതെങ്കിലും പ്രതിപക്ഷത്തിനു പ്രയോഗിക്കാൻ ഒട്ടേറെ വിഷയങ്ങളുള്ളതിനാൽ സഭ പ്രക്ഷുബ്ധമാകാനാണു സാധ്യത. വയനാട്, കോഴിക്കോട് ജില്ലകളിലായി നടന്ന ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ന് സഭ പിരിയും. 6 ദിവസങ്ങൾ ബില്ലുകൾ പാസാക്കാനും 2 ദിവസം അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങൾക്കുമായാണു സഭ ചേരുന്നത്.

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി ഭേദഗതി ബിൽ, കേരള കന്നുകാലി പ്രജനന ബിൽ, കേരള പബ്ലിക് സർവീസ് കമ്മിഷൻ ഭേദഗതി ബിൽ, കേരള ജനറൽ സെയിൽസ് ടാക്സ് ഭേദഗതി ബിൽ, പ്രവാസി കേരളീയരുടെ ക്ഷേമ ഭേദഗതി ബിൽ, പേയ്മെന്റ് ഓഫ് സാലറീസ് ആൻഡ് അലവൻസസ് ഭേദഗതി ബിൽ എന്നിവയാണു പരിഗണിക്കുന്നത്. കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസിനു പകരമുള്ള ബില്ലും ഈ സമ്മേളനത്തിൽ പാസാക്കും.
അൻവറിനെ ഭരണപക്ഷ നിരയിൽനിന്ന് മാറ്റി
തിരുവനന്തപുരം ∙ സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച പി.വി.അൻവർ എംഎൽഎയുടെ നിയമസഭയിലെ ഇരിപ്പിടം ഭരണപക്ഷനിരയിൽ നിന്നു മാറ്റി. യുഡിഎഫിലെ മുസ്‌ലിം ലീഗ് അംഗം നജീബ് കാന്തപുരത്തിനു സമീപത്താണ് ഇന്നു മുതൽ അൻവറിന്റെ സീറ്റ്. ഭരണപക്ഷ എംഎൽഎമാർക്ക് അനുവദിച്ചിട്ടുള്ള സിപിഎം എംഎൽഎമാരുടെ ബ്ലോക്കിൽനിന്ന് അൻവറിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പാർലമെന്ററി പാർട്ടി സെക്രട്ടറി ടി.പി.രാമകൃഷ്ണൻ സ്പീക്കർക്കു നൽകിയ കത്തിനെത്തുടർന്നാണു നടപടി.
സിപിഎം സ്വതന്ത്ര എംഎൽഎമാരുടെ കൂട്ടത്തിൽ അവസാന നിരയിലായിരുന്നു അൻവറിന്റെ ഇരിപ്പിടം. ഇനി ഒരുവശത്ത് നജീബ് കാന്തപുരവും മറുവശത്ത് ആളില്ലാത്ത സീറ്റും. സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചതോടെ പാർട്ടി ബന്ധമില്ലാത്ത സഭയിലെ ഏക സ്വതന്ത്ര എംഎൽഎയായി അൻവർ മാറി.