ശാസ്താംകോട്ട (കൊല്ലം) ∙ ആൺസുഹൃത്തിനൊപ്പം ശാസ്താംകോട്ട തടാകതീരത്തെത്തിയ വിദ്യാർഥിനിയെ പൊലീസ് ചമഞ്ഞു കാറിൽ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ. കൊല്ലം കടവൂർ ലാൽ മന്ദിരം വിഷ്ണു ലാൽ (34) ആണ് അറസ്റ്റിലായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശനിയാഴ്ച രാവിലെയാണു സംഭവം. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മലപ്പുറം സ്വദേശിയായ യുവാവിനൊപ്പമാണു വിദ്യാർഥിനി എത്തിയത്. ഇതിനിടെ സ്ഥലത്തെത്തിയ  വിഷ്ണു ലാൽ ഇരുവരെയും പൊലീസ് ആണെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. 

ADVERTISEMENT

വിദ്യാർഥിനിയോടു തന്റെ കാറിൽ കയറാനും യുവാവിനോടു പിന്നാലെ സമീപത്തെ പൊലീസ് സ്റ്റേഷനിലേക്കു വരാനും ആവശ്യപ്പെട്ടു. യുവാവ് സ്റ്റേഷനിൽ എത്തിയപ്പോഴാണു വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയതാണെന്നു മനസ്സിലായത്. തുടർന്നു സമീപ ജില്ലകളിലേക്ക് അടക്കം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

ഇതിനിടെ കാറിൽ പല വഴികളിലൂടെ ചുറ്റിക്കറങ്ങിയ വിഷ്ണു ലാൽ ഉപദ്രവിച്ചതോടെ വിദ്യാർഥിനി  ബഹളമുണ്ടാക്കി. തുടർന്നു കിഴക്കേ കല്ലട ഭാഗത്തെ റോഡിൽ  ഇറക്കിവിട്ടശേഷം ഇയാൾ കാറുമായി കടന്നു. പൊലീസ് അന്വേഷിച്ച് എത്തിയപ്പോഴേക്കും പെൺകുട്ടി വീട്ടിലെത്തിയിരുന്നു. 

ADVERTISEMENT

ഉച്ചയോടെ ഇയാളുടെ കാർ പൊലീസ് ശാസ്താംകോട്ടയ്ക്കു സമീപം ഭരണിക്കാവിൽ തടയുകയും പിടികൂടുകയുമായിരുന്നു. 

English Summary:

Fake police arrested in school girl kidnapping case

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT