മുകേഷിനെതിരായ കേസ്: പരാതിക്കാരിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
കൊല്ലം∙ എം.മുകേഷ് എംഎൽഎയ്ക്കും മറ്റു നടൻമാർക്കുമെതിരെ പരാതി നൽകിയ നടിയുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ലെന്നു വിലയിരുത്തിയാണു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി.ഗോപകുമാറിന്റെ നടപടി.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്നു നടന്മാർക്കെതിരെ പരാതി നൽകിയ സാഹചര്യത്തിൽ ജില്ലയിൽ തനിക്കെതിരെ കേസുണ്ടാകാൻ സാധ്യതയുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു നടിയുടെ ആവശ്യം. ഹർജിയിൽ കോടതി ജില്ലാ പൊലീസിൽ നിന്നു റിപ്പോർട്ട് തേടിയിരുന്നു. ഹർജിക്കാരിക്കെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണു റിപ്പോർട്ട്.