ഇന്റലിജൻസ്, ക്രമസമാധാന ചുമതലകൾ ഒരുമിച്ചു വഹിക്കാൻ കഴിയില്ലെന്ന് മനോജ് ഏബ്രഹാം; ആരാകും ഇന്റലിജൻസ് മേധാവി?
തിരുവനന്തപുരം ∙ ഇന്റലിജൻസ് മേധാവിയായി നിയമിക്കാൻ സർക്കാർ എഡിജിപിമാരെ തിരയുന്നു. ഇന്റലിജൻസ്, ക്രമസമാധാനം എന്നീ സുപ്രധാന ചുമതലകൾ ഒരുമിച്ചു വഹിക്കാൻ കഴിയില്ലെന്ന് എഡിജിപി മനോജ് ഏബ്രഹാം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കാരണം, ക്രമസമാധാന രംഗത്തെ പൊലീസുകാരുടെ വീഴ്ച അടക്കം അന്വേഷിക്കുന്നത് ഇന്റലിജൻസാണ്. ഈ സാഹചര്യത്തിലാണു പുതിയ ആളെ ഇന്റലിജൻസിൽ ഉടൻ നിയമിക്കാൻ സർക്കാർ തല പുകയ്ക്കുന്നത്.

പൂരം കലക്കൽ, ഹേമ കമ്മിറ്റി അന്വേഷണങ്ങളുടെ ചുമതല വഹിക്കുന്ന എഡിജിപി എച്ച്.വെങ്കിടേഷിനെ ക്രൈംബ്രാഞ്ചിൽനിന്നു മാറ്റാനാകില്ല. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ, എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ് എന്നിവരെ സർക്കാരിനു വലിയ താൽപര്യമില്ല.
പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ്.ശ്രീജിത്ത്, പൊലീസ് അക്കാദമി ഡയറക്ടർ എഡിജിപി പി.വിജയൻ എന്നിവരാണു ശേഷിക്കുന്നത്. ഇവരിൽ ആരെയെങ്കിലും നിയമിക്കേണ്ടി വരും. കേന്ദ്ര ഡപ്യൂട്ടേഷനിൽനിന്നു നിഥിൻ അഗർവാൾ 15 നു മുൻപു കേരളത്തിൽ മടങ്ങിയെത്തിയാൽ എഡിജിപി തലത്തിൽ അഴിച്ചുപണി നടത്തി ഇന്റലിജൻസ് മേധാവിയെ നിയമിക്കാമെന്നും സർക്കാർ കണക്കു കൂട്ടുന്നു.