സ്പീക്കറുടെ ഡയസിലും വാച്ച് ആൻഡ് വാർഡ്
തിരുവനന്തപുരം ∙ നിയമസഭയിലെ സംഘർഷം കനത്തപ്പോൾ സ്പീക്കറുടെ ഡയസിൽ വാച്ച് ആൻഡ് വാർഡിന്റെ സാന്നിധ്യം. ഡയസിൽ സ്പീക്കറെ സംരക്ഷിക്കാനായി ചീഫ് മാർഷൽ മാത്രമാണ് ഉണ്ടാകുക. ബാക്കിയുള്ളവർ സ്പീക്കർ സഭയിലേക്കു കയറി വരുന്ന കവാടത്തിനു പുറത്താണ് നിൽക്കുന്നത്. എന്നാൽ ഇന്നലെ പ്രതിപക്ഷത്തെ ഏതാനും അംഗങ്ങൾ ഡയസിലേക്കു കയറിയപ്പോൾ വാച്ച് ആൻഡ് വാർഡും ഇരച്ചെത്തി.

സഭയിൽ സംഘർഷമുണ്ടാകുമ്പോൾ സ്പീക്കറുടെ ഇരിപ്പിടത്തിനു താഴെയായി വാച്ച് ആൻഡ് വാർഡ് നിരക്കുന്ന രീതി മുൻകാലങ്ങളിലുണ്ടായിരുന്നു. എന്നാൽ, ജി.കാർത്തികേയൻ സ്പീക്കർ ആയപ്പോൾ വാച്ച് ആൻഡ് വാർഡ് സഭയ്ക്കുള്ളിൽ പ്രവേശിക്കുന്നതു വിലക്കി.
ഈ വിലക്ക് അപൂർവം അവസരങ്ങളിൽ ലംഘിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഡയസിലേക്ക് അവരെ പ്രവേശിപ്പിച്ചത് അസാധാരണമായി. പൊലീസ് സേനയിൽ ഉള്ളവരാണ് വാച്ച് ആൻഡ് വാർഡ് ആയി പ്രവർത്തിക്കുന്നത്.
പൊട്ടിത്തെറിച്ച് വി.ജോയി
ചോദ്യോത്തരവേളയ്ക്കിടെ തന്റെ ചോദ്യം തടസ്സപ്പെടുത്താനുള്ള പ്രതിപക്ഷ ശ്രമങ്ങൾക്കെതിരെ വി.ജോയി രോഷാകുലനായി. പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു ജോയിയുടെ ചോദ്യം. ബഹളം കനത്തതോടെ ജോയി പൊട്ടിത്തെറിച്ചു. ‘എന്നോട് മറ്റേ വർത്തമാനം പറയരുത്. അതൊക്കെ നിന്റെ കയ്യിൽ വച്ചിരുന്നാൽ മതി’ എന്നു ജോയി ഉച്ചത്തിൽ പറഞ്ഞു. ഇതോടെ സ്പീക്കർ ഇടപെട്ടു. എന്തെങ്കിലും പറയാനുണ്ടെങ്കിൽ തന്നോടു പറഞ്ഞാൽ മതിയെന്നു പറഞ്ഞ് സ്പീക്കർ രംഗം ശാന്തമാക്കി.