ആരാണ് പ്രതിപക്ഷ നേതാവ്? സ്പീക്കറുടെ ഇൗ ചോദ്യത്തെച്ചൊല്ലി നിയമസഭയിൽ ഇന്നലെ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. സ്പീക്കർ സർക്കാരിന്റെ എല്ലാ വൃത്തികേടുകൾക്കും കൂട്ടുനിൽക്കുകയാണെന്ന് പ്രതിപക്ഷം. പ്രതിപക്ഷ നേതാവിനു നിലവാരമില്ലെന്നു മുഖ്യമന്ത്രിയും മന്ത്രി എം.ബി.രാജേഷും. സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു തള്ളിക്കയറി പ്രതിപക്ഷം. ചോദ്യോത്തരവേള മുതൽ ശൂന്യവേള വരെ നീണ്ട ഇന്നലത്തെ സംഭവങ്ങളിലേക്ക്...

ആരാണ് പ്രതിപക്ഷ നേതാവ്? സ്പീക്കറുടെ ഇൗ ചോദ്യത്തെച്ചൊല്ലി നിയമസഭയിൽ ഇന്നലെ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. സ്പീക്കർ സർക്കാരിന്റെ എല്ലാ വൃത്തികേടുകൾക്കും കൂട്ടുനിൽക്കുകയാണെന്ന് പ്രതിപക്ഷം. പ്രതിപക്ഷ നേതാവിനു നിലവാരമില്ലെന്നു മുഖ്യമന്ത്രിയും മന്ത്രി എം.ബി.രാജേഷും. സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു തള്ളിക്കയറി പ്രതിപക്ഷം. ചോദ്യോത്തരവേള മുതൽ ശൂന്യവേള വരെ നീണ്ട ഇന്നലത്തെ സംഭവങ്ങളിലേക്ക്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരാണ് പ്രതിപക്ഷ നേതാവ്? സ്പീക്കറുടെ ഇൗ ചോദ്യത്തെച്ചൊല്ലി നിയമസഭയിൽ ഇന്നലെ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. സ്പീക്കർ സർക്കാരിന്റെ എല്ലാ വൃത്തികേടുകൾക്കും കൂട്ടുനിൽക്കുകയാണെന്ന് പ്രതിപക്ഷം. പ്രതിപക്ഷ നേതാവിനു നിലവാരമില്ലെന്നു മുഖ്യമന്ത്രിയും മന്ത്രി എം.ബി.രാജേഷും. സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു തള്ളിക്കയറി പ്രതിപക്ഷം. ചോദ്യോത്തരവേള മുതൽ ശൂന്യവേള വരെ നീണ്ട ഇന്നലത്തെ സംഭവങ്ങളിലേക്ക്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരാണ് പ്രതിപക്ഷ നേതാവ്? 

സ്പീക്കറുടെ ഇൗ ചോദ്യത്തെച്ചൊല്ലി നിയമസഭയിൽ ഇന്നലെ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. സ്പീക്കർ സർക്കാരിന്റെ എല്ലാ വൃത്തികേടുകൾക്കും കൂട്ടുനിൽക്കുകയാണെന്ന് പ്രതിപക്ഷം. പ്രതിപക്ഷ നേതാവിനു നിലവാരമില്ലെന്നു മുഖ്യമന്ത്രിയും മന്ത്രി എം.ബി.രാജേഷും. സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു തള്ളിക്കയറി പ്രതിപക്ഷം. ചോദ്യോത്തരവേള മുതൽ ശൂന്യവേള വരെ നീണ്ട ഇന്നലത്തെ സംഭവങ്ങളിലേക്ക്...

ADVERTISEMENT

രാവിലെ 9: ചോദ്യോത്തര വേള

പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ: പ്രതിപക്ഷം നൽകിയ 49 നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങൾ ഒരു മാനദണ്ഡവുമില്ലാതെ നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളാക്കി മാറ്റി. സഭയിൽ ചോദ്യം ചോദിക്കാനുള്ള അവകാശമാണു ഹനിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ ഞങ്ങൾ ചോദ്യം ചോദിക്കുന്നില്ല

സ്പീക്കർ എ.എൻ.ഷംസീർ: യാതൊരു വിവേചനവും ചെയർ കാണിച്ചിട്ടില്ല. ഭരണപക്ഷം തന്ന ചോദ്യങ്ങളും ഇത്തരത്തിൽ നക്ഷത്രചിഹ്നമിടാത്തവയാക്കി മാറ്റിയിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്.

സതീശൻ: കേരളത്തിന്റെ ക്രമസമാധാനച്ചുമതലുള്ള എഡിജിപി ആർഎസ്എസിന്റെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായി....

ADVERTISEMENT

വിവാദ വിഷയത്തിലേക്കു സതീശൻ കടന്നതോടെ വാക്യം പൂർത്തിയാക്കാൻ അനുവദിക്കാതെ സ്പീക്കർ മൈക്ക് ഓഫ് ചെയ്ത് അംഗങ്ങളുടെ ചോദ്യോത്തരത്തിലേക്കു കടന്നു. ഇതോടെ സഭയിൽ‌ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷ പ്രതിഷേധം. പിവി അല്ല പിആർ വിജയൻ എന്ന പ്ലക്കാർഡുകളും അവർ ഉയർത്തി.

മറ്റു ചോദ്യങ്ങൾക്കു മറുപടി പറയവേ മുഖ്യമന്ത്രി പിണറായി വിജയൻ: സർക്കാരിന് ഒരു കാര്യവും ഒളിച്ചുവയ്ക്കാനില്ല. ചോദ്യം ഏതൊക്കെ അനുവദിക്കണമെന്നത് സ്പീക്കറുടെ അധികാരത്തിൽപ്പെട്ടതാണ്. ഇത്തരം പ്രതിഷേധം ആരോഗ്യകരമല്ല. സർക്കാരിനെ ആക്ഷേപിക്കാൻ സ്പീക്കറെ ഉപയോഗിക്കരുത്.

സ്പീക്കർ: ബഹളം അവസാനിപ്പിക്കാതെ പറ്റില്ല. അവിടെ പോയി ഇരിക്ക്. ആരാണ് പ്രതിപക്ഷ നേതാവ്? ഒരുപാട് നേതാക്കളുണ്ടോ പ്രതിപക്ഷത്തിന്?

വീണ്ടും പ്രതിപക്ഷ ബഹളം. ഒടുവിൽ സതീശന് മൈക്ക് അനുവദിച്ചു

ADVERTISEMENT

സതീശൻ: ഞാനാണ് പ്രതിപക്ഷ നേതാവ്. സർക്കാരിന്റെ താൽപര്യങ്ങൾ സംരക്ഷിച്ച് സ്പീക്കർ കസേരയിലിരിക്കുന്നതിന്റെ കുറ്റബോധം കൊണ്ടാണ് അങ്ങ് എന്നോടു ആരാണ് പ്രതിപക്ഷ നേതാവെന്നു ചോദിച്ചത്. അങ്ങയുടെ അപക്വത കൊണ്ടാണ് അങ്ങനെ ചോദിച്ചത്. ഇൗ സർക്കാരിന്റെ എല്ലാ വൃത്തികേടുകൾക്കും അങ്ങ് കൂട്ടുനിൽക്കുകയാണ്. പ്രതിപക്ഷത്തിന്റെ അവകാശമാണ് അങ്ങ് ഹനിച്ചത്. ഇതിൽ പ്രതിഷേധിച്ച് ഞങ്ങൾ‌ വാക്കൗട്ട് ചെയ്യുന്നു.

മന്ത്രി എം.ബി.രാജേഷ്: സ്പീക്കറെ പ്രതിപക്ഷ നേതാവ് തുടർച്ചയായി അധിക്ഷേപിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ അഹന്തയും അപക്വമായ പെരുമാറ്റവും സഭയുടെ അന്തസ്സിനെ ഹനിക്കുന്നതാണ്.

മുഖ്യമന്ത്രി: സഭയുടെ ചരിത്രത്തിൽ ഇതുവരെയുണ്ടായിട്ടില്ലാത്ത അധിക്ഷേപമാണ് സ്പീക്കർക്കെതിരെ നടത്തിയത്. നിലവാരമില്ലാത്ത ഒരു പ്രതിപക്ഷ നേതാവാണു താൻ എന്ന് അദ്ദേഹം പല ഘട്ടങ്ങളിലും തെളിയിച്ചിട്ടുണ്ട്. എത്രമാത്രം അധഃപതിക്കാം എന്നാണ് അദ്ദേഹത്തിന്റെ ഇൗ വാക്കുകൾ തെളിയിക്കുന്നത്. ഇൗ സഭ അത് അവജ്ഞയോടെ തള്ളുകയാണ്.

സ്പീക്കർ: പ്രതിപക്ഷ നേതാവിന്റെ പരാമർശം നിർഭാഗ്യകരമാണ്. പ്രതിപക്ഷ നേതാവ് എഴുന്നേറ്റപ്പോൾ ഞാൻ മൈക്ക് നൽകി. പ്രതിപക്ഷ അംഗങ്ങളെല്ലാം ഇരിപ്പിടത്തിലേക്കു മടങ്ങി. അപ്പോൾ മാത്യു കുഴൽനാടൻ ബഹളം വച്ചു. അതുകൊണ്ടാണ് ആരാണു പ്രതിപക്ഷ നേതാവ് എന്നു ചോദിക്കേണ്ടി വന്നത്.

∙ സമയം 10.00: ശൂന്യവേള. പ്രതിപക്ഷം സഭയ്ക്കുള്ളിലേക്കു മടങ്ങിയെത്തി.

സ്പീക്കർ: സ്വർണക്കടത്തിലൂടെയും ഹവാല ഇടപാടുകളിലൂടെയും മലപ്പുറം ജില്ലയിൽ എത്തുന്ന പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതായി പരാമർശിക്കുന്ന മുഖ്യമന്ത്രിയുടെ അഭിമുഖം ചർച്ച ചെയ്യണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രി: സർ, ബോധപൂർവം ചില തെറ്റിദ്ധാരണകൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനാൽ അടിയന്തരമായിത്തന്നെ ചർച്ച ചെയ്തു കളയാം.

സ്പീക്കർ: ഉച്ചയ്ക്കു 12ന് അടിയന്തര പ്രമേയം ചർച്ചയ്ക്കെടുക്കും

വി.ഡി.സതീശൻ: ഞങ്ങൾ പുറത്തുപോയപ്പോൾ‌ മുഖ്യമന്ത്രിയും മന്ത്രി എം.ബി.രാജേഷും എനിക്കെതിരായി വ്യക്തിപരമായ പരാമർശങ്ങൾ നടത്തി. ഞാൻ നിലവാരമില്ലാത്തവനായെന്നാണു മുഖ്യമന്ത്രി പറ‍ഞ്ഞത്. എന്നെക്കുറിച്ച് നല്ല വാക്കുകളാണെന്നു മുഖ്യമന്ത്രി പറഞ്ഞതെങ്കിൽ ഞാൻ വിഷമിച്ചുപോയേനെ. ഞാൻ ഭയങ്കര വിശ്വാസിയാണ്. എല്ലാ ദിവസവും പ്രാർഥിക്കുമ്പോൾ അങ്ങയെപ്പോലെ അഴിമതിക്കാരനും നിലവാരമില്ലാത്തയാളും ആകരുതെന്നാണ് പ്രാർഥിക്കുന്നത്. അതുകൊണ്ട് എന്റെ നിലവാരം അളക്കാൻ അങ്ങു വരേണ്ട.

സ്പീക്കർ: സഭയ്ക്കകത്ത് ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ശരിയല്ല. പ്രതിപക്ഷ നേതാവ് എനിക്കെതിരെയാണ് ആക്ഷേപം ഉന്നയിച്ചത്. ചെയർ അങ്ങേയറ്റം നിലവാരമില്ലെന്നു പറഞ്ഞു. അതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയും മന്ത്രിയും പ്രതികരിച്ചത്.

സതീശൻ: എന്തു നിലവാരമില്ലാത്ത വാക്കാണു ഞാൻ പറഞ്ഞത്?

സ്പീക്കർ: നിങ്ങൾ എന്തൊക്കെയാണു പറഞ്ഞതെന്നു നോക്കൂ

സതീശൻ: പാർലമെന്ററി കാര്യമന്ത്രിയും (രാജേഷ്) അതേ പരാമർശം നടത്തി. എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകേണ്ട ആളാണു മന്ത്രി. ദൗർഭാഗ്യവശാൽ അദ്ദേഹത്തിന്റെ വകുപ്പു പോലും ഭരിക്കാൻ അദ്ദേഹത്തിനു ശേഷിയില്ല. വേറെ ആളുകളാണു ഭരിക്കുന്നത്. അങ്ങനെയുള്ളവരൊന്നും ഞങ്ങളുടെ അളവെടുക്കേണ്ട. ഇൗ സഭയിൽ എം.വി.രാഘവനെ തല്ലിച്ചതച്ചിട്ടില്ലേ? അന്ന് ആരായിരുന്നു പാർലമെന്ററി പാർട്ടി ലീഡർ. ഇൗ സഭ തല്ലിപ്പൊളിച്ചപ്പോൾ പുറത്തുനിന്ന് അതിന് ഒത്താശ കൊടുത്തത് ആരായിരുന്നു?

എം.ബി.രാജേഷ്: ഞാൻ പ്രതിപക്ഷനേതാവിനെതിരെ വ്യക്തിപരമായ ഒരു പരാമർശവും നടത്തിയിട്ടില്ല. സ്പീക്കറെ അധിക്ഷേപിച്ചതു വഴി അപക്വമതിയാണു താനെന്നു പ്രതിപക്ഷനേതാവ് തെളിയിച്ചു. അതിനു ശേഷം തിരികെ വന്നു വീണ്ടും സ്പീക്കർക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹം അധിക്ഷേപകരമായ പരാമർശം നടത്തി.

സ്പീക്കർ: പ്രതിപക്ഷ നേതാവിനെ ആക്ഷേപിച്ചുകൊണ്ടല്ല ഞാൻ സംസാരിച്ചത്.

രമേശ് ചെന്നിത്തല: ഇൗ സഭയ്ക്ക് ഒരു അന്തസ്സും പാരമ്പര്യവുമുണ്ട്. അതിനു നിരക്കാത്ത നിലയിലാണ് ഇവിടെ കാര്യങ്ങൾ നടന്നത്. പ്രതിപക്ഷ നേതാവ് വാക്കൗട്ട് പ്രസംഗത്തിനിടെ പറഞ്ഞ കാര്യങ്ങൾ ഞങ്ങൾ പുറത്തുപോയ ശേഷം രേഖയിൽനിന്നു നീക്കി. മന്ത്രി എം.ബി.രാജേഷും മുഖ്യമന്ത്രിയും അദ്ദേഹത്തെ അധിക്ഷേപിച്ചതിനെ സ്പീക്കർ അപലപിക്കുകയാണു വേണ്ടത്.

മുഖ്യമന്ത്രി: ഇൗ സഭയുടെ അന്തസ്സ് പാലിക്കാൻ രണ്ടു ഭാഗവും ശ്രദ്ധിക്കണം. പ്രതിപക്ഷ നേതാവ് തീർത്തും നിലവാരമില്ലാത്ത രീതിയിലാണ് ഞങ്ങൾ‌ക്കെതിരെ അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞത്. ആ നില അദ്ദേഹം ഇപ്പോൾ മാത്രമല്ല, നേരത്തെ പല ഘട്ടങ്ങളിലും സ്വീകരിക്കുന്നുണ്ടായിരുന്നു. ഞങ്ങളാരും അത് അങ്ങനെ പറഞ്ഞില്ലെന്നു മാത്രം. എല്ലാ പരിധിയും ലംഘിച്ച് സ്പീക്കറെ അധിക്ഷേപിച്ചപ്പോൾ ആ നിലവാരമില്ലായ്മയെക്കുറിച്ചു പറയേണ്ടി വന്നു. 

അഴിമതിക്കാരാനാകരുതേയെന്നാണു പോലും അദ്ദേഹത്തിന്റെ പ്രാർഥന. നമ്മുടെ സമൂഹത്തിനു മുന്നിൽ പിണറായി വിജയൻ ആരാണെന്നും വി.ഡി.സതീശൻ ആരാണെന്നും എല്ലാവർക്കും ധാരണയുണ്ട്. പിണറായി വിജയൻ അഴിമതിക്കാരനാണെന്നു പറഞ്ഞാൽ ഇൗ സമൂഹം അംഗീകരിക്കുമെന്നു കരുതണ്ട. ഇവർക്ക് എൽഡിഎഫിനെ മോശക്കാരാക്കണം. സർക്കാരിന്റെയും എൽഡിഎഫിന്റെയും പ്രതീകമായി നിൽക്കുന്ന എന്നെ ഏതെങ്കിലും തരത്തിൽ അധിക്ഷേപിക്കാൻ പറ്റുമോ എന്നാണു നോക്കുന്നത്. എത്ര കാലമായി ഇതു തുടങ്ങിയിട്ട്. ഇൗ സമൂഹം അംഗീകരിച്ചോ? അപവാദപ്രചാരണത്തിലൂടെ ആളുകളെ തകർത്തുകളയാമെന്നു വിചാരിക്കരുത്. 

സതീശൻ: മുഖ്യമന്ത്രി ആവർത്തിച്ചാവർത്തിച്ചാണ് ഇൗ നിലവാരമില്ലായ്മയെന്നു പറയുന്നത്. അതു സ്വയം കണ്ണാടിയിൽ നോക്കിയാൽ മതി. ചെകുത്താൻ വേദമോതുന്നതു പോലെയാണ് ഇവിടെ അഴിമതി വിരുദ്ധ പ്രഭാഷണം നടത്തുന്നത്. 

സ്പീക്കർ: പെട്ടെന്നു കംപ്ലീറ്റ് ചെയ്യ്

സതീശൻ: അതെങ്ങനെ പറ്റും. മുഖ്യമന്ത്രി പറഞ്ഞപ്പോൾ നിങ്ങൾക്കു കുഴപ്പമില്ലായിരുന്നല്ലോ. മുഖ്യമന്ത്രി എപ്പോഴും പ്രതിപക്ഷത്തെ അവഹേളിക്കുകയാണ്. അതിൽ തെറ്റില്ല. കാരണം, അദ്ദേഹം എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ അദ്ദേഹത്തെക്കൊണ്ടു പറയിപ്പിക്കുകയാണ്. കേരളത്തിലെ ജനങ്ങൾ നിങ്ങളെക്കുറിച്ച് എന്താണു ചിന്തിക്കുന്നതെന്നു നിങ്ങൾക്ക് അറിയില്ല. കാരണം നിങ്ങളുടെ ചുറ്റുപാടും അവതാരങ്ങളാണ്. അവർ പറയുന്നതു മാത്രമേ നിങ്ങൾക്ക് അറിയൂ. കേരളത്തിലെ ജനങ്ങൾ നിങ്ങൾ അഴിമതിക്കാരനാണെന്നും നിങ്ങളുടെ നിലവാരത്തിലേക്ക് താഴരുത് എന്നും...

മുഖ്യമന്ത്രി: അതൊക്കെ മനസ്സിൽ വച്ചാൽ മതി. അതൊന്നും എന്റടുത്ത് ഏശില്ല കേട്ടോ. കണ്ണാടിയിൽ‌ നോക്കേണ്ടത് നിങ്ങളാണ്. ഇൗ നാട് എന്താണെന്ന് ആദ്യം മനസ്സിലാക്കണം. ഇൗ നാടാകെ ഞങ്ങളെ ഉപേക്ഷിച്ചെന്നാണല്ലോ നിങ്ങൾ കരുതുന്നത്. അവിടെ നിന്നവരോടാണ് ആരാ പ്രതിപക്ഷ നേതാവെന്നു സ്പീക്കർ ചോദിച്ചത്. നിങ്ങളോടല്ല. നിങ്ങളെ സംസാരിക്കാൻ വിളിച്ചപ്പോൾ അവിടെനിന്നു ചിലർ ബഹളം വച്ചു. നിങ്ങളുടെ വാക്കിനു വല്ല വിലയുമുണ്ടോ? നിങ്ങൾ ഒരു നില എടുക്കുക. എന്നിട്ടു മറ്റുള്ളവരെ പറഞ്ഞുവിടുക. നിങ്ങളുടെ കാപട്യം ആരും കാണുന്നില്ലെന്നു കരുതരുത്. സതീശനല്ല പിണറായി വിജയൻ. അതു മനസ്സിലാക്കിക്കോ. സതീശൻ കാപട്യത്തിന്റെ മൂർത്തീകരണമാണ്. അതല്ല ഞാൻ. ഞാൻ‌ ഇൗ നാടിനൊപ്പം നിന്നിട്ടുണ്ട്.

ഇരുപക്ഷത്തും ബഹളം. പ്രതിപക്ഷം സ്പീക്കറുടെ ഡയസിനു മുന്നിൽ ബാനർ ഉയർത്തി മുദ്രാവാക്യം മുഴക്കി. ‘ആർഎസ്എസിന്റെ അജൻഡ, പിവിയുടെ സ്ക്രിപ്റ്റ്’ എന്നെഴുതിയ ബാനർ ഉയർത്തി സ്പീക്കറെ മറച്ചു.

എം.ബി.രാജേഷ്: സർ, അടിയന്തര പ്രമേയം ചർച്ച ചെയ്യാമെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയപ്പോൾ ആകെ പെട്ടുപോയ പ്രതിപക്ഷം ഇപ്പോൾ അതു ചർച്ച ചെയ്യുന്നതു തന്നെ തടസ്സപ്പെടുത്താനാണു ശ്രമിക്കുന്നത്. പ്രതിപക്ഷം ചർച്ചയിൽനിന്ന് ഒളിച്ചോടുകയാണ്.

ഇതിനിടെ മാത്യു കുഴൽനാടനും അൻവർ സാദത്തും അടക്കമുള്ളവർ സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു പാഞ്ഞു. വാച്ച് ആൻഡ് വാർഡ് എത്തി ഇവരെ തടഞ്ഞു. സഭ സംഘർഷഭരിതമാകുമെന്നുറപ്പായതോടെ മുഖ്യമന്ത്രിയുടെ ചോദ്യം വന്നു.

മുഖ്യമന്ത്രി: സർ, ഇങ്ങനെയെങ്കിൽ എങ്ങനെയാണു സഭ മുന്നോട്ടു കൊണ്ടു പോകുന്നത്?

∙ സമയം 10.30: നടപടിക്രമങ്ങൾ വേഗം പൂർത്തിയാക്കി സ്പീക്കർ സഭ അവസാനിപ്പിച്ചു.

English Summary:

Conflict in Kerala assembly

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT