ഭൂതകാലത്തെ ആർഎസ്എസ് വിരുദ്ധ ഗാഥകൾ അയവിറക്കി ഭരണപക്ഷം സഭയിൽ പുളകിതഗാത്രരായി. അതേ ആർഎസ്എസിനോട് അവർ സന്ധി ചെയ്തെന്നു സ്ഥാപിക്കാൻ പോന്ന കാലികവിവാദങ്ങൾ പ്രതിപക്ഷം ആയുധമാക്കി. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം സംവാദത്തിന്റെ ആകെത്തുകയായി: ‘കറകളഞ്ഞ ആർഎസ്എസ് വിരോധികളാണെന്നു പറയാനാണ് നിങ്ങൾ ശ്രമിക്കുന്നത്. വാദത്തിനു വേണ്ടി അതു സമ്മതിക്കാം. പക്ഷേ, എന്താ ഇപ്പോൾ ഇങ്ങനെ ?’’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഡിജിപി എം.ആർ.അജിത്കുമാറിന്റെ ആർഎസ്എസ് സമ്പർക്കങ്ങളിന്മേൽ അടിയന്തരപ്രമേയ ചർച്ചയ്ക്ക് ഇന്നലെ മുഖ്യമന്ത്രി സന്നദ്ധനായി. പക്ഷേ, ആർക്കെതിരെയാണോ പടക്കോപ്പുകളുമായി പ്രതിപക്ഷം വന്നത് ആ മുഖ്യമന്ത്രിയുടെ അഭാവം മുഴച്ചുനിന്നു. സംഘപരിവാറിനോട് കോൺഗ്രസ് ഐക്യപ്പെട്ടതിന്റെ ഉദാഹരണങ്ങൾ നിരത്തി ഭരണപക്ഷ ആക്രമണത്തിനു തുടക്കമിട്ട പി.നന്ദകുമാറിന്റെ ‘മറക്കണോ’ എന്ന ഇടയ്ക്കിടെയുള്ള ചോദ്യം ‘ഗോഡ്ഫാദർ’ സിനിമയിലെ അഞ്ഞൂറാനെ ഓർമിപ്പിച്ചു.

ADVERTISEMENT

ഓരോ ചോദ്യത്തിനും കടകംപള്ളി സുരേന്ദ്രന്റെ ‘നാണം കെട്ടവർ’ എന്ന അകമ്പടി പ്രയോഗം പ്രതിപക്ഷ നേതാവിനെ പ്രകോപിപ്പിച്ചു. ‘കോറസ്’ നിരോധിച്ചതായി അതോടെ സ്പീക്കറുടെ അറിയിപ്പ് വന്നു. പിണറായി വിജയന്റെ കുടുംബത്തിന്റെ തല നരേന്ദ്ര മോദിയുടെ പിടിയിലായതോടെയാണ് പരിവാർ വിരുദ്ധ പോരാട്ടത്തിന്റെ വീര്യം ചോർന്നതെന്നു കണ്ടെത്തിയത് മാത്യു കുഴൽനാടൻ തന്നെയായി. പതിവ് പ്രതിഷേധം, പക്ഷേ ഭരണപക്ഷ ബഞ്ചുകളിൽ കണ്ടില്ല. 

എഡിജിപിയെ പ്രതിപക്ഷത്തെക്കാൾ വീര്യത്തോടെ വിമർശിച്ച സിപിഐയുടെ പ്രതിനിധി ഇ.ചന്ദ്രശേഖരൻ എഴുന്നേറ്റതോടെ ശ്രദ്ധ അദ്ദേഹത്തിലായി. ഉദ്യോഗസ്ഥൻ ആർഎസ്എസുകാരെ കണ്ടതു ഗൗരവമേറിയ പ്രശ്നമാണെന്നും അതിലെ ദുരൂഹത അന്വേഷിക്കുകയാണെന്നും തുറന്നടിച്ചപ്പോൾ ലഭിച്ച പ്രതിപക്ഷ കയ്യടി അദ്ദേഹത്തെ ജാഗരൂകനാക്കി. ഇതേ ചന്ദ്രശേഖരനെ ആർഎസ്എസുകാർ ആക്രമിച്ച കേസിൽ കൂറുമാറിയത് സിപിഎം അല്ലേയെന്ന സതീശന്റെ കുത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. കേരള കോൺഗ്രസുകൾക്കിടയിലെ കുടിപ്പക മോൻസ് ജോസഫിലൂടെയും  സെബാസ്റ്റ്യൻ കുളത്തുങ്കലിലൂടെയും സഭ കണ്ടു. 

ADVERTISEMENT

ആർഎസ്എസ് ബന്ധം ആർക്കാണ് കൂടുതലെന്നു സ്ഥാപിക്കാനുള്ള ഈ ഭരണ– പ്രതിപക്ഷ പോരിന്റെ റഫറിയായി തോമസ് കെ.തോമസ് സ്വയം പ്രഖ്യാപിച്ചു. ‘ആർഎസ്എസുമായുള്ള എല്ലാ ബന്ധവും രണ്ടു പക്ഷവും അവസാനിപ്പിക്കണം’ എന്ന നിർദേശം കരഘോഷത്തോടെ പ്രതിപക്ഷം സ്വീകരിച്ചതോടെ മന്ത്രിസാധ്യത തുലാസിൽ നിൽക്കുന്ന തോമസ് അപകടം മണത്തു; തിരുത്തി. യഥാർഥ അപകടം കെ.ടി.ജലീലിന്റെ രൂപത്തിലാണ് വന്നത്.

മലപ്പുറം ജില്ലാ രൂപീകരണത്തെ ജനസംഘത്തിനൊപ്പം കോൺഗ്രസും ശക്തമായി എതിർത്തെന്നും കോൺഗ്രസിനെ അതിന്റെ പേരി‍ൽ സി.എച്ച്.മുഹമ്മദ് കോയ വിമർശിച്ചെന്നും ജലീൽ തുറന്നടിച്ചതോടെ പ്രതിപക്ഷം ഇളകി. പി.കെ.ബഷീറിന് ഹാലിളകി. സി.എച്ച് എഴുതിയത് ഒന്നും തന്നെ ബഷീർ വായിച്ചിട്ടില്ലെന്ന് ഉറപ്പുണ്ടെന്നു ജലീൽ പരിഹസിക്കുക കൂടി ചെയ്തതോടെ ബഷീറിനെ പിടിച്ചാൽ കിട്ടാതായി. 

ADVERTISEMENT

മുഖ്യമന്ത്രിക്കു വേണ്ടി മറുപടി പറഞ്ഞ മന്ത്രി എം.ബി.രാജേഷും പ്രതിപക്ഷ നേതാവും തമ്മിലെ വാക്പോര് കലാശക്കൊട്ടായി. ആർഎസ്എസ് വേദികളിൽ സതീശന്റെ പങ്കാളിത്തമായിരുന്നു രാജേഷിന്റെ തുറുപ്പ്. വിഎസും കെ.കെ.ശൈലജയും കടകംപള്ളിയുമെല്ലാം സമാനമായ വേദികളിൽ പങ്കെടുത്തതിന്റെ ഉദാഹരണങ്ങൾ വിവരിച്ച സതീശന് ഒരു കാര്യമെങ്കിലും സഭയിൽ ഇല്ലാത്ത മുഖ്യമന്ത്രിയിൽ നിന്ന് അറിയേണ്ടിയിരുന്നു. ‘ഇത്രയൊക്കെ കുഴപ്പം കാട്ടിയ അജിത്കുമാറിന് പട്ടിൽ പൊതിഞ്ഞ ശകാരമെങ്കിലും നൽകിയോ മുഖ്യമന്ത്രി?’  

∙ ഇന്നത്തെ വാചകം  

എഡിജിപി എം.ആർ. അജിത്കുമാറിനെ ആർഎസ്എസ് ചുമതലയിൽനിന്നു ബറ്റാലിയൻ ചുമതലയിലേക്കു മാറ്റിയതാണ് ആകെ ഇവിടെ സംഭവിച്ചത് - പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 

English Summary:

Kerala assembly naduthalam