ആലപ്പുഴ ∙ സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാനുള്ള ‘കേരളീയ’ത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയർന്നതിനെ തുടർന്നു ധന, ഓഡിറ്റ് വകുപ്പുകൾ ഇൻഫർമേഷൻ ആൻ‍ഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽനിന്നു (പിആർഡി) വിശദീകരണം തേടി. കൂടുതൽ വിവരങ്ങൾ നൽകാൻ കേരളീയം എക്സിബിഷൻ കമ്മിറ്റിയോടാണ് ഓഡിറ്റ് വകുപ്പ് ആവശ്യപ്പെട്ടത്. പരിപാടിക്ക് ആകെ ചെലവിട്ട തുക സംബന്ധിച്ചും ഓഡിറ്റ് വകുപ്പ് വിവരങ്ങൾ തേടിയിരുന്നു. പരിപാടിയുടെ സ്പോൺസർമാരെ കുറിച്ചും അവർ വാഗ്ദാനം ചെയ്ത തുകയും സംബന്ധിച്ച വിവരങ്ങളാണു ധനവകുപ്പ് തേടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിആർഡി 10 മാസമായി പിടിച്ചുവച്ചിരുന്ന കേരളീയം ബില്ലുകൾ ഈയിടെ തിടുക്കത്തിൽ പാസാക്കാൻ നീക്കം നടന്നിരുന്നു. ക്രമക്കേടിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ അന്വേഷണം വരുന്നതിനു മുൻപു ബില്ലുകൾ പാസാക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു പ്രധാനിയും അവിടെ ജോലി ചെയ്യുന്ന ചില പിആർഡി ഉദ്യോഗസ്ഥരും ചേർന്നു നടത്തിയ സമ്മർദമാണു വേഗത്തിലുള്ള ബിൽ പാസാക്കലിനു പിന്നിലെന്നാണ് വിവരം.

ADVERTISEMENT

നവകേരള സദസ്സിന്റെയും കേരളീയത്തിന്റെയും പ്രചാരണവും സംഘാടനവും ഉൾപ്പെടെ പ്രധാന ജോലികൾ നടത്തിയതു ഭരണപക്ഷ പാ‍ർട്ടി ബന്ധമുള്ളവരുടെ സ്ഥാപനങ്ങളാണ്. 

കോഴിക്കോട്ടെ ഇവന്റ് മാനേജ്മെന്റ് കമ്പനിക്കും കൊച്ചിയിലെ പരസ്യ ഏജൻസിക്കും സമൂഹമാധ്യമ പ്രചാരണത്തിന്റെ ബില്ലുകൾ പാസാക്കി നൽകിയിട്ടുണ്ട്. പണം ലഭിച്ച മറ്റൊരു സ്ഥാപനവുമായി ഒരു പിആർഡി ഉദ്യോഗസ്ഥനു ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. 2023 ഒക്ടോബറിലായിരുന്നു കേരളീയം. ഇതിന്റെ ബില്ലുകൾ മാർച്ചിനു മുൻപു പാസാക്കേണ്ടതായിരുന്നു. എന്നാൽ, വ്യവസ്ഥകൾ പാലിച്ചില്ലെന്നു കണ്ടെത്തിയാണ് പിആർഡി ഡയറക്ടർ ബില്ലുകൾ പിടിച്ചുവച്ചത്. പിന്നീട് സമ്മർദമുണ്ടായപ്പോൾ പാസാക്കിയെന്നാണു വിവരം.

English Summary:

Keraleeyam irregularity: Finance and audit departments sought explanation

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT