ശബരിമല സ്പോട്ട് ബുക്കിങ് നിലനിർത്തണം: ആന്റോ ആന്റണി
പത്തനംതിട്ട ∙ ശബരിമല മണ്ഡല - മകരവിളക്ക് തീർഥാടനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആന്റോ ആന്റണി എംപി. വെർച്വൽ ക്യൂ ബുക്കിങ് പ്രതിദിനം 80,000 തീർഥാടകരായി പരിമിതപ്പെടുത്താനുള്ള നീക്കവും പ്രായോഗികമല്ല. നിയന്ത്രണങ്ങൾ ഭക്തരിൽ ആശയക്കുഴപ്പവും നിരാശയും

പത്തനംതിട്ട ∙ ശബരിമല മണ്ഡല - മകരവിളക്ക് തീർഥാടനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആന്റോ ആന്റണി എംപി. വെർച്വൽ ക്യൂ ബുക്കിങ് പ്രതിദിനം 80,000 തീർഥാടകരായി പരിമിതപ്പെടുത്താനുള്ള നീക്കവും പ്രായോഗികമല്ല. നിയന്ത്രണങ്ങൾ ഭക്തരിൽ ആശയക്കുഴപ്പവും നിരാശയും സൃഷ്ടിക്കും. വെർച്വൽ ക്യൂ ബുക്കിങ് പരിധി മണ്ഡല- മകരവിളക്ക് തീർഥാടന കാലത്ത് പ്രതിദിനം 1,00,000 ആക്കുകയും സ്പോട്ട് ബുക്കിങ് നിലനിർത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
തിരക്കുള്ള ദിനങ്ങളിൽ ദൈനംദിന ബുക്കിങ് പരിധി ഉയർത്തിയാൽ മാത്രമേ തീർഥാടകരുടെ ദർശനം ഉറപ്പാക്കാൻ കഴിയൂ. ഇതിനാവശ്യമായ ക്രമീകരണങ്ങൾ സർക്കാരും ദേവസ്വം ബോർഡും ചെയ്യണം. മുൻകാലങ്ങളിൽ പ്രതിദിനം 1,20,000 തീർഥാടകർ വരെ ശബരിമലയിൽ എത്തിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ പരിചയ സമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കണം. സർക്കാരും ദേവസ്വം ബോർഡും ഇക്കാര്യം പുനഃപരിശോധിച്ച് അനുകൂലമായ നടപടികൾ ഉടൻ കൈക്കൊള്ളണമെന്നും, മണ്ഡല - മകരവിളക്ക് മഹോത്സവം സുഗമമാക്കണമെന്നും ആന്റോ ആന്റണി ആവശ്യപ്പെട്ടു.