കുട്ടിയെ മർദിച്ച സംഭവം: സ്കൂൾ പൂട്ടാൻ നോട്ടിസ്
തിരുവനന്തപുരം/ കൊച്ചി∙ മൂന്നര വയസ്സുകാരനെ അധ്യാപിക ക്രൂരമായി മർദിച്ച സംഭവം നടന്ന മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട് കിഡ്സ് പ്ലേ സ്കൂളിന്റെ പ്രവർത്തനം തടയാൻ പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനം. പ്രവർത്തനം നിർത്തിവയ്ക്കാനായി നോട്ടിസ് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി വി.ശിവൻകുട്ടി നിർദേശിച്ചു.

തിരുവനന്തപുരം/ കൊച്ചി∙ മൂന്നര വയസ്സുകാരനെ അധ്യാപിക ക്രൂരമായി മർദിച്ച സംഭവം നടന്ന മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട് കിഡ്സ് പ്ലേ സ്കൂളിന്റെ പ്രവർത്തനം തടയാൻ പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനം.
പ്രവർത്തനം നിർത്തിവയ്ക്കാനായി നോട്ടിസ് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി വി.ശിവൻകുട്ടി നിർദേശിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമില്ലാത്ത പ്ലേ സ്കൂളാണിതെന്ന് വ്യക്തമാക്കിയാണ് നടപടി. വിദ്യാഭ്യാസ അവകാശ നിയമവും കേരള വിദ്യാഭ്യാസ ചട്ടവും അനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
ബുധനാഴ്ചയാണ് കുട്ടിക്ക് മർദനമേറ്റത്. ഇതുമായി ബന്ധപ്പെട്ട് അധ്യാപിക ആനവാതിൽ സ്വദേശി സീതാലക്ഷ്മിയെ(35) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താൽക്കാലിക അധ്യാപികയായിരുന്ന ഇവരെ പിരിച്ചു വിട്ടതായി സ്കൂൾ അധികൃതർ അറിയിച്ചിരുന്നു.
സംസ്ഥാനത്തു നിയമാനുസൃതമല്ലാതെയും അംഗീകാരമില്ലാതെയും പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി നിർദേശിച്ചു. അംഗീകാരമില്ലാതെയും അടിസ്ഥാന സൗകര്യങ്ങളില്ലാതെയും വലിയ ഫീസ് വാങ്ങി ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെയും ഇതിനായി കെട്ടിടം വിട്ടു നൽകുന്നവർക്കെതിരെയും നിയമാനുസൃതമായ നടപടിയുണ്ടാകുമെന്നും അറിയിച്ചു.