കൊച്ചി ∙ ഡ്രൈവിങ് ലൈസൻസ് ലഭിച്ചതിന്റെ ‘ചെലവ്’ ചെയ്യണമെന്ന് കൂട്ടുകാർ. കാത്തുകാത്തിരുന്നു കിട്ടിയ ലൈസൻസല്ലേ, ആകാമെന്ന് തൃക്കാക്കര ഭാരതമാതാ കോളജിലെ ബിരുദ വിദ്യാർഥി. സന്തോഷം അധികം നീണ്ടില്ല, മണിക്കൂറുകൾക്കുള്ളിൽ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടു, ഒപ്പം ‘പോക്കറ്റും കീറി’; 3000 രൂപ പിഴ!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാവിലെയാണ് വിദ്യാർഥിക്ക് തപാൽ വഴി ലൈസൻസ് കയ്യിൽ കിട്ടിയത്. കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഉച്ചയോടെ ആറംഗ സംഘം രണ്ടു ബൈക്കുകളിലായി ‘ചെലവ്’ ചെയ്യാനുള്ള യാത്ര തുടങ്ങി. ബൈക്ക് ഓടിക്കുന്ന രണ്ടു പേർക്ക് മാത്രം ഹെല്‍മെറ്റ്. ഇരു ബൈക്കുകളുടെയും പിന്നിലിരുന്ന നാലു പേർക്കും ഹെൽമെറ്റില്ല. സന്തോഷഭരിതമായ യാത്ര സീപോർട്ട് - എയർപോർട്ട് റോഡിലെത്തിയതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. 

ADVERTISEMENT

ഈ സമയത്താണ് എൻഫോഴ്സ്മെന്റ് ആർടിഒ കെ.മനോജ് ഈ വഴി കടന്നുപോയത്. പിന്നെ അധിക സമയമെടുത്തില്ല. ബൈക്കുകൾ ആർടിഒ കൈ കാണിച്ചു നിർത്തി. ആറു പേരെയും ഓഫിസിലെത്തിച്ചു. ബൈക്ക് ഓടിച്ചിരുന്ന 2 വിദ്യാർഥികളുടെയും ലൈസന്‍സുകൾക്ക് ഒരു മാസത്തെ സസ്പെൻഷൻ. മാത്രമല്ല, 3000 രൂപ വീതം ബൈക്ക് ഉടമകൾക്ക് പിഴയും ചുമത്തി. ശിക്ഷ ഇവിടംകൊണ്ടും തീർന്നില്ല. വിദ്യാർഥികളോട് ഡ്രൈവിങ് ബോധവൽക്കരണ ക്ലാസിൽ പോകാനും ആർടിഒ നിർദേശിച്ചിട്ടുണ്ട്. വിദ്യാർഥികൾ ഇതുവരെ പിഴ അടച്ചിട്ടില്ല. ലൈൻസൻസിന്റെ സസ്പെൻഷൻ കാലാവധി കഴിഞ്ഞ് തിരികെ കിട്ടുമ്പോൾ പിഴയും ചേർത്ത് അടയ്ക്കാനാണ് ആലോചന. 

രണ്ടു ദിവസം മുമ്പ് നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാരും ആർടിഒയുടെ ‘ശിക്ഷ’യുടെ ചൂടറിഞ്ഞിരുന്നു. യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നുവെന്നും അധിക ചാർജ് ഈടാക്കുന്നുവെന്നുമൊക്കെ പരാതി ഉയർന്നതോടെ അഞ്ചംഗ ഉദ്യോഗസ്ഥ സംഘത്തെ ആർടിഒ വേഷം മാറി യാത്ര ചെയ്യാൻ നിയോഗിച്ചു. അധിക ചാർജ് ആവശ്യപ്പെട്ട ഡ്രൈവർമാർ യാത്രക്കാരുടെ ‘തനിസ്വരൂപം’ വൈകാതെ മനസിലാക്കി. ഇത്തരത്തിൽ നടത്തിയ യാത്രയിലൂടെ ഗുരുതര നിയമലംഘനം നടത്തിയ 10 ഓട്ടോ ഡ്രൈവർമാർക്കെതിരെ നടപടി എടുത്തു. 23,250 രൂപ പിഴയും ഈടാക്കി.

English Summary:

New License, Immediate Suspension: Student Fined for Helmet Violation in Kochi