തിരുവനന്തപുരം ∙ സിപിഎമ്മിന് ആർഎസ്എസുമായി ബന്ധമുണ്ടെന്നു പ്രചരിപ്പിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണെന്നും പി.വി.അൻവറിന്റെ ആരോപണങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നെന്നും ലക്ഷങ്ങളെ പങ്കെടുപ്പിച്ച് പുതിയ പാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനം വെറുതേയായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർഎസ്എസ് നേതാക്കളുമായി ജമാഅത്തെ ഇസ്‌ലാമിയുടെ ദേശീയ ജനറൽ സെക്രട്ടറിയാണ് രഹസ്യചർച്ച നടത്തിയത്. കോൺഗ്രസ് സംഘപരിവാറുമായി എന്നും ചേർന്നുപോകുന്ന പാർട്ടിയാണ്. കൂത്തുപറമ്പ് രക്തസാക്ഷിയായ പുഷ്പനെ നിയമസഭയിൽ അപമാനിച്ച മാത്യു കുഴൽനാടൻ എംഎൽഎ ചരിത്രത്തെ അവഹേളിക്കുന്ന കോമാളി വേഷക്കാരനായി മാറി. അദ്ദേഹം ഇനിയും ചരിത്രം പഠിക്കേണ്ടതുണ്ട്– ഗോവിന്ദൻ പറഞ്ഞു.

ADVERTISEMENT

ദ് ഹിന്ദു പത്രത്തിൽ വന്ന മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ അദ്ദേഹം പറയാത്ത ‘മലപ്പുറം പരാമർശം’ എങ്ങനെ വന്നുവെന്ന് പരിശോധിക്കേണ്ട കാര്യമില്ല. അത് മുഖ്യമന്ത്രിക്കൊപ്പം അഭിമുഖത്തിനുണ്ടായിരുന്ന സിപിഎം നേതാവ് ടി.കെ.ദേവകുമാറിന്റെ മകൻ സുബ്രഹ്മണ്യം തന്നതാണെന്ന് ആ പത്രം പറഞ്ഞിട്ടില്ല. പത്രം ഖേദം പ്രകടിപ്പിച്ചതിനാൽ കേസ് കൊടുക്കില്ല. എന്നാൽ പിആർ ഏജൻസിയാണ് അഭിമുഖം തരപ്പെടുത്തിയതെന്നും മലപ്പുറം പരാമർശം അവർ എഴുതിക്കൊടുത്തതാണെന്നുമുള്ള പത്രത്തിന്റെ വാദം തെറ്റാണ്– ഗോവിന്ദൻ പറഞ്ഞു.

ക്രമസമാധാനച്ചുമതലയിൽനിന്നു മാറ്റിയ എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ തുടർനടപടികളുണ്ടാവും. സ്ഥലംമാറ്റത്തോടെ എല്ലാം തീരുന്നില്ല. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതും സ്വത്ത് സമ്പാദനവും അടക്കമുള്ള വിഷയങ്ങളിൽ അന്വേഷണം തുടരുകയാണ്. ശബരിമല ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ തിരുത്തൽ നടപടികളുണ്ടാകുമെന്നും ഗോവിന്ദൻ പറഞ്ഞു.

English Summary:

MV Govindan said that it is Jamaat-e-Islamia that is propagating that CPM is related to RSS