കൊണ്ടും കൊടുത്തും ഭരണ–പ്രതിപക്ഷങ്ങൾ മുന്നേറുന്ന പതിവ് അടിയന്തരപ്രമേയ ചർച്ചയായിരുന്നില്ല നിയമസഭയി‍ൽ. വയനാട് ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവർക്കും അവരുടെ പ്രിയപ്പെട്ടവർക്കുമായി സഭ കൂട്ടായി ശബ്ദിച്ചു.

കൊണ്ടും കൊടുത്തും ഭരണ–പ്രതിപക്ഷങ്ങൾ മുന്നേറുന്ന പതിവ് അടിയന്തരപ്രമേയ ചർച്ചയായിരുന്നില്ല നിയമസഭയി‍ൽ. വയനാട് ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവർക്കും അവരുടെ പ്രിയപ്പെട്ടവർക്കുമായി സഭ കൂട്ടായി ശബ്ദിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൂറാം വാർഷികം ആഘോഷിക്കുന്ന ആലുവ സർവമത സമ്മേളനത്തിന്റെ വേദിയിൽ എഴുതിവയ്ക്കാനായി ശ്രീനാരായണഗുരു നിർദേശിച്ച വാക്കുകളുമായി മന്ത്രി കെ.രാജൻ ഇതിനെ താരതമ്യപ്പെടുത്തിയത് അതുകൊണ്ടാണ്.

ADVERTISEMENT

‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും’ എന്ന ആ ഗുരുവചനത്തെ സാർഥകമാക്കുന്ന സംവാദമാണ് സഭയിൽ നടന്നതെന്നു മന്ത്രി പറഞ്ഞു. പുനരധിവാസത്തിലെ മെല്ലപ്പോക്കിനെതിരെ ചില വാദങ്ങൾ ഉയർന്നെങ്കിലും അതു ‘വാദിച്ചു ജയിക്കുക’ എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നില്ല.

സർക്കാർ ചെയ്തതെല്ലാം ‘അറിയുക’ എന്നതായിരുന്നു ലക്ഷ്യം. 76 ദിവസം പിന്നിട്ടിട്ടും ചില്ലിക്കാശ് തരാത്ത കേന്ദ്രത്തെ പ്രതിഷേധം ‘അറിയിക്കുക’ എന്ന ഉദ്ദേശ്യവും ഒറ്റക്കെട്ടായി സഭ നിറവേറ്റി. 

ചുറ്റും ഉരുൾപൊട്ടി വന്ന ദുഃഖത്തിന്റെ ആഴം പ്രമേയാവതാരകനായ ടി.സിദ്ദിഖിന്റെ വാക്കുകളിലുണ്ടായി. പ്രധാനമന്ത്രിയുടെ വരവ് ഫോട്ടോഷൂട്ടിനു വേണ്ടിയോ എന്നു രോഷത്തോടെ ചോദിച്ച സിദ്ദിഖ് മഴ മുന്നറിയിപ്പ് സംവിധാനത്തിലെ പാളിച്ചയും മൃതശരീരങ്ങൾക്കു വേണ്ടിയുള്ള തിരച്ചിൽ വളരെ നേരത്തേ നിർത്തിയെന്ന ആക്ഷേപവും ഉന്നയിച്ചു. പ്രതിപക്ഷത്തെ മറ്റു ചിലരും ഇതുപറഞ്ഞ് സംസ്ഥാന സർക്കാരിനെതിരെ വിരൽചൂണ്ടി. 

രക്ഷാപ്രവർത്തനങ്ങളിൽ സിദ്ദിഖ് അടക്കം വഹിച്ച പങ്കിനെക്കുറിച്ചു പറയാൻ മടികാട്ടാതിരുന്ന കെ.കെ.ശൈലജ പ്രകോപനങ്ങളിൽ വീഴില്ലെന്ന ഭരണപക്ഷ സമീപനം വ്യക്തമാക്കി. ‘നമ്മൾ’ എന്നതിനു പകരം ‘ഞങ്ങളും നിങ്ങളും’ എന്ന ചർച്ച അരുതെന്നു പറഞ്ഞുകൊണ്ട് ഇ.കെ.വിജയൻ ശൈലജയെ പിന്താങ്ങി. ഒരുമിച്ചു ഡൽഹിയിൽ സമരം ചെയ്യണമെന്ന ആശയം ആദ്യം പങ്കുവച്ചതും വിജയൻ തന്നെ.

ADVERTISEMENT

രാഹുൽഗാന്ധി ആ നാടിനുവേണ്ടി പാർലമെന്റിൽ ഉയർത്തിയ ശബ്ദമാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു പ്രേരണയായതെന്ന വിശ്വാസത്തിലാണ് ഐ.സി.ബാലകൃഷ്ണൻ. എംപി ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ നൽകാൻ കേരള എംപിമാർ മുൻകയ്യെടുത്താൽ മറ്റു ലോക്സഭാംഗങ്ങളും സഹായിക്കാനെത്തുമെന്ന് പി.ടി.എ. റഹീം കരുതുന്നു. 

ഇവിടെ അങ്ങോട്ടും ഇങ്ങോട്ടും അഭിനന്ദിച്ചുകൊണ്ടിരിക്കുന്നത് ‘അവനവന്റെ മുറ്റത്ത് അടിയന്തിരം നടത്തിയിട്ട് എല്ലാം ഉഷാർ’ എന്നു പരസ്പരം പറയുന്നതുപോലെ അല്ലേ എന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ പലർക്കും കൊണ്ടെന്നു തോന്നി. 

ദുരന്തഭൂമിയിൽ മുസ്‍ലിം ലീഗ് നടത്തിയ സേവനത്തെക്കുറിച്ച് കുഞ്ഞാലിക്കുട്ടി പറഞ്ഞതു കേട്ടപ്പോൾ ‘ഞങ്ങൾക്കുപോലും അസൂയ തോന്നുന്ന കാര്യങ്ങളാണ് ലീഗ് ചെയ്തതെ’ന്ന് പ്രശംസിക്കാൻ പ്രതിപക്ഷ നേതാവ് മടിച്ചില്ല.

കേരളത്തിനു വേണ്ടി ശബ്ദിക്കാത്ത ബിജെപിയെപ്പോലെ സംസ്ഥാന വിരുദ്ധരായ പാർട്ടി വേറെയില്ലെന്ന് കെ.വി.സുമേഷ് ക്രോധം കൊണ്ടു. കെ.പി.കുഞ്ഞമ്മദ് കുട്ടിയും കെ.കെ.രമയും എൻ.ജയരാജനും മോൻസ് ജോസഫും കെ.പി.മോഹനനും കേന്ദ്ര അവഗണനയ്ക്കെതിരെ ശബ്ദിച്ചു. 

ADVERTISEMENT

ഓരോ ദുരന്തവും കഴിഞ്ഞ ശേഷം കേരളം ഒരുമിച്ചാണെന്നു വീമ്പു പറഞ്ഞിട്ട് എന്തുകാര്യമെന്ന വി.ഡി.സതീശന്റെ ചോദ്യത്തിന് അർഥതലങ്ങളുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പുകൾ വരുന്നതോടെ വയനാടിനെ മറക്കരുതെന്നും പുനരധിവാസം തണുത്തുറഞ്ഞു പോകരുതെന്നും മുന്നറിയിപ്പു നൽകിയ സതീശൻ പ്രതിപക്ഷ നിലപാട് വ്യക്തമാക്കി: ‘അടിയന്തരപ്രമേയം ഞങ്ങൾ കൊണ്ടുവന്നത് സർക്കാരിനെ ക്രൂശിക്കാനല്ല.

പക്ഷേ, വേണ്ടിവന്നാൽ അതു ചെയ്യും’. കേന്ദ്രത്തെ പ്രതിപക്ഷനേതാവ് രൂക്ഷമായി വിമർശിച്ചെങ്കിൽ, മുഖ്യമന്ത്രിയുടെ പ്രതികരണം സൂക്ഷിച്ചായിരുന്നു. ദുരനുഭവങ്ങൾ മുൻപും കേന്ദ്രത്തിൽനിന്ന് ഉണ്ടായിട്ടുണ്ടെങ്കിലും പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്ന സമീപനത്തിലായിരുന്നു അദ്ദേഹം. 

∙ ഇന്നത്തെ വാചകം 

''വയനാട്ടിലെ അവസാനത്തെ ദുരന്തബാധിതനെയും പുനരധിവസിപ്പിച്ചിട്ടേ സർക്കാർ ചുരമിറങ്ങൂ''-മന്ത്രി കെ.രാജൻ 

English Summary:

Kerala assembly beyond politics Wayanad recovery

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT