പൂരം റിപ്പോർട്ട് ‘രഹസ്യരേഖ’യാക്കി സർക്കാർ
തിരുവനന്തപുരം / തൃശൂർ ∙ തൃശൂർ പൂരം കലക്കൽ സംബന്ധിച്ച് എഡിജിപി എം.ആർ.അജിത്കുമാർ തയാറാക്കിയ അന്വേഷണ റിപ്പോർട്ട് സിപിഎയിലെ വി.എസ്.സുനിൽകുമാർ ചോദിച്ചിട്ടുപോലും പുറത്തുവിടാതെ ആഭ്യന്തരവകുപ്പ്.

റിപ്പോർട്ട് രഹസ്യരേഖയാണെന്നാണ് തൃശൂർ ലോക്സഭാ സീറ്റിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന സുനിൽകുമാറും മനോരമ ന്യൂസ് ചാനലും വിവരാവകാശ പ്രകാരം നൽകിയ ചോദ്യങ്ങൾക്ക് ആഭ്യന്തരവകുപ്പു മറുപടി നൽകിയത്.
എഡിജിപി നൽകിയ റിപ്പോർട്ട് തള്ളി, സർക്കാർ ത്രിതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അജിത്കുമാർ നൽകിയ റിപ്പോർട്ട് പുറത്തുവന്നേ തീരൂവെന്ന നിലപാട് സിപിഐ ആവർത്തിക്കുന്ന സാഹചര്യത്തിലാണു സുനിൽകുമാർ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്.
എന്നാൽ, സർക്കാരിന്റെ ഇന്റലിജൻസ് വിഭാഗവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ വിവരാവകാശ നിയമപ്രകാരം നൽകുന്നതിനെ 2013ലെ വിജ്ഞാപനപ്രകാരം ഒഴിവാക്കിയിട്ടുണ്ടെന്നു മറുപടിയിൽ പറയുന്നു. പൂരം കലക്കിയതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ഇതു പുറത്തുവരണമെന്നുമാണു സിപിഐ നിലപാട്.
നേരത്തേ, പൂരംകലക്കലുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നില്ലെന്ന വിവരാവകാശ മറുപടിയിൽ പൊലീസ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ എം.എസ്.സന്തോഷിനെ സസ്പെൻഡ് ചെയ്തിരുന്നു.