മുഖ്യമന്ത്രിയോടു നേരിട്ട് സംസാരിച്ച് കെ.കെ.രമ; ശ്രദ്ധയിൽപെടുത്തിയത് മാഹിയിലെ ഉപ്പുവെള്ള പ്രശ്നം
തിരുവനന്തപുരം ∙ നിയമസഭയിൽ ആദ്യമായി മുഖ്യമന്ത്രി പിണറായി വിജയനു സമീപമെത്തിയ ആർഎംപി നേതാവ് കെ.കെ.രമ തന്റെ മണ്ഡലത്തിലെ പ്രശ്നം ശ്രദ്ധയിൽപെടുത്തി.

-
Also Read
ദുരന്തം ഒരുമിപ്പിച്ചവർ
വടകര മാഹി മോന്താൽ പ്രദേശത്ത് കടലിൽനിന്ന് ഉപ്പുവെള്ളം കിണറുകളിലും പാടശേഖരങ്ങളിലും നിറയുന്നതാണ് പ്രശ്നം. പ്രശ്നം പരിഹരിക്കാമെന്നു മുഖ്യമന്ത്രി മറുപടി നൽകി.
രമയുടെ ഭർത്താവ് ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെടുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു പിണറായി വിജയൻ. അദ്ദേഹം അറിയാതെ കൊല നടക്കില്ലെന്നു പലവട്ടം ആരോപിച്ചിട്ടുള്ള രമ, മുഖ്യമന്ത്രിയുമായി സഭയിലും പുറത്തും അകലം പാലിച്ചിരുന്നു.
മറ്റു മന്ത്രിമാരെ നേരിട്ടു കണ്ടു നിവേദനം നൽകുമെങ്കിലും മുഖ്യമന്ത്രിക്ക് ഇമെയിൽ മുഖേന മാത്രമായിരുന്നു കത്തുകൾ അയച്ചിരുന്നത്.
മോന്താൽ പ്രദേശത്ത് ഉപ്പുവെള്ളം കയറുന്ന പ്രശ്നം ഇന്നലെ ചോദ്യോത്തരവേളയിൽ രമ ഉന്നയിച്ചു. പ്രത്യേകമായി പരിശോധിക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉത്തരം. ഇതിനു പിന്നാലെയാണു നേരിട്ടു കണ്ടും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയത്.