തിരുവനന്തപുരം∙ ഒന്നും ഒളിക്കാനില്ലെന്ന പ്രഖ്യാപനത്തോടെ ഡിജിപിയുടെ രണ്ടാം റിപ്പോർട്ട് നിയമസഭയിൽവച്ച മുഖ്യമന്ത്രി തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ഇതേ ഡിജിപി ആദ്യം നൽകിയ റിപ്പോർട്ട് പുറത്തുവിട്ടില്ല. സെപ്റ്റംബർ 23നു നൽകിയ ആ റിപ്പോർട്ടിലാണു പൂരം സംബന്ധിച്ച എഡിജിപി എം.ആർ.അജിത്കുമാറിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഡിജിപി എസ്.ദർവേഷ് സാഹിബ് റിപ്പോർട്ട് സമർപ്പിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ പൂരം സംബന്ധിച്ച തന്റെ റിപ്പോർട്ട് സർക്കാർ പരിഗണനയിലാണെന്നും അതിനാൽ ഇപ്പോഴത്തെ അന്വേഷണത്തിൽ ആ വിഷയം ഉൾപ്പെടുത്തിയില്ലെന്നും ഡിജിപി വ്യക്തമാക്കി. എന്നാൽ പൂരം റിപ്പോർട്ട് പുറത്തു വിടാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്നാണു സൂചന. അതു രഹസ്യ സ്വഭാവമുള്ള റിപ്പോർട്ടെന്നു സർക്കാർ വ്യക്തമാക്കുമെന്നറിയുന്നു. എഡിജിപിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടുകളെ സംബന്ധിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും പറഞ്ഞാണ് മുഖ്യമന്ത്രി ഇന്നലെ അജിത്തിനെതിരെയുള്ള രണ്ടാം റിപ്പോർട്ട് സഭയിൽവച്ചത്.

ADVERTISEMENT

അജിത്തിന്റെ മൊഴി
ആർഎസ്എസ് നേതാവായ സുഹൃത്ത് എ.ജയകുമാറാണ് നേതാക്കൾ തൃശൂരിലുള്ള കാര്യം പറഞ്ഞത്. ആർഎസ്എസ് നേതാക്കളെ സ്വകാര്യമായി കാണാനുള്ള താൽപര്യം താൻ പ്രകടിപ്പിച്ചു. ജയകുമാർ ഏർപ്പാടാക്കിയ കാറിൽ കൂടിക്കാഴ്ചയ്ക്കായി പോയി. സ്വകാര്യ സന്ദർശനമായതിനാൽ ഔദ്യോഗിക കാർ ഒഴിവാക്കി.

ഒരു മാധ്യമസ്ഥാപനം കോവളത്ത് സംഘടിപ്പിച്ച കോൺക്ലേവിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരുന്നു. മുൻ ബിജെപി ജനറൽ സെക്രട്ടറിയും ചടങ്ങിൽ ഉണ്ടായിരുന്നു. ഹോട്ടലിലെ ആയുർവേദ ചികിത്സ സംബന്ധിച്ച പ്രസന്റേഷൻ കാണാൻ റാം മാധവിന്റെ മുറിയിലേക്കു ഹോട്ടൽ മാനേജർക്കൊപ്പം ക്ഷണപ്രകാരം പോയി. ഇതും സ്വകാര്യ സന്ദർശനമായിരുന്നു. ആർഎസ്എസ് നേതാക്കളുമായുള്ള സൗഹൃദം ഡ്യൂട്ടി നിർവഹിക്കുന്നതിനു സഹായകരമാകും. വിവിധ പാർട്ടികളിലെ നേതാക്കളെ കാണാറുണ്ട്.

ADVERTISEMENT

ഡിജിപിയുടെ റിപ്പോർട്ടിൽനിന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിൽവച്ച റിപ്പോർട്ടിൽ പറയുന്നത്:

∙ കൂടിക്കാഴ്ച വ്യക്തിപരമെന്നു പറയാൻ അവിടെ വ്യക്തിപരമോ കുടുംബപരമോ ആയ ചടങ്ങുകളുണ്ടായിരുന്നില്ല.

ADVERTISEMENT

∙ ഔദ്യോഗിക ജോലിയുടെ ഭാഗമായി അജിത്കുമാറിന് അവിടെ പോകേണ്ട ആവശ്യമില്ല.

∙ തൃശൂരിലെ പഠനക്യാംപ് ആർഎസ്എസ് നേതാക്കൾക്കു മാത്രമുള്ളത്. അവിടെ അജിത്കുമാറിനു ക്ഷണമുണ്ടായിരുന്നില്ല. 

∙ ഡിജിപി പദവി നേടാനും രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടാനുമാണു സന്ദർശനമെന്ന് ആക്ഷേപമുയർന്നിരുന്നു. അതു സ്ഥിരീകരിക്കാനോ തള്ളാനോ പറ്റിയ തെളിവുകളില്ല.

∙ വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടിയാണു സന്ദർശനമെങ്കിൽ അതു സർവീസ് ചട്ടലംഘനമാണ്. 

English Summary:

Government not willing to release DGP's report on Thrissur Pooram disruption

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT