തിരുവനന്തപുരം ∙ രണ്ടാം പിണറായി സർക്കാർ കഴിഞ്ഞ 2 വർഷത്തിനിടെ അനുവദിച്ചത് 118 ബാറുകൾ. 2022 നവംബറിൽ 718 ബാറുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ 836 ബാറുകളുണ്ട്. കഴിഞ്ഞ 2 വർഷത്തിനിടെ ഓരോ മാസവും ശരാശരി 5 ബാറിനു വീതം അനുമതി നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻ യുഡിഎഫ് സർക്കാർ പൂട്ടിയ ബാറുകൾക്കു നയത്തിന്റെ അടിസ്ഥാനത്തിൽ തുറക്കാൻ അനുമതി നൽകുന്നുവെന്നായിരുന്നു ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എണ്ണം കൂടിയതിനു കാരണം പറഞ്ഞിരുന്നത്. എന്നാൽ, യുഡിഎഫ് സർക്കാർ മദ്യനയത്തിന്റെ ഭാഗമായി പഞ്ചനക്ഷത്ര ഹോട്ടലുകൾ ഒഴികെയുള്ളവയുടെ ബാർ ലൈസൻസ് എടുത്തുകളഞ്ഞപ്പോൾ സംസ്ഥാനത്തുണ്ടായിരുന്നത് 720 ബാറുകൾ ആയിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി മൂന്നരവർഷത്തിനുള്ളിൽ 131 പുതിയ ബാറുകൾക്കു ലൈസൻസ് നൽകിയതിൽ 118 എണ്ണവും കഴിഞ്ഞ 2 വർഷത്തിനിടെയാണ്. ഏറ്റവുമധികം ബാറുകൾ അനുവദിച്ചത് എറണാകുളത്തും (25) രണ്ടാമതു തിരുവനന്തപുരത്തുമാണ് (22). കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇക്കാലത്തു ബാറുകൾ അനുവദിച്ചു. 

ADVERTISEMENT

ത്രീ സ്റ്റാർ അല്ലെങ്കിൽ അതിനു മുകളിൽ ക്ലാസിഫിക്കേഷൻ ലഭിക്കുന്ന ഹോട്ടലുകൾ അപേക്ഷിച്ചാൽ ബാർ ലൈസൻസ് നൽകാതിരിക്കാൻ നയപരമായി കഴിയില്ലെന്നാണു സർക്കാർ പറയുന്നത്. സംസ്ഥാനത്തെ 836 ബാറുകളിൽ 52 എണ്ണം മാത്രമാണു പഞ്ചനക്ഷത്ര ബാറുകൾ. അവശേഷിക്കുന്നവയിൽ 70 ശതമാനവും ത്രീ സ്റ്റാർ ബാറുകളാണ്. 

ഈ സാമ്പത്തിക വർഷത്തെ മദ്യനയം പ്രഖ്യാപിച്ചിട്ടില്ല. മന്ത്രിസഭാ യോഗത്തിൽ നയത്തിന്റെ കരട് ചർച്ചയ്ക്കു വന്നെങ്കിലും അംഗീകരിച്ചില്ല. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വന്നതിനാൽ അടുത്തമാസവും കഴിയില്ല. 

ADVERTISEMENT

ആകെ ബാർ 836 

തിരുവനന്തപുരം– 94, കൊല്ലം– 70, പത്തനംതിട്ട– 27, ആലപ്പുഴ– 50, കോട്ടയം– 75, ഇടുക്കി– 28, എറണാകുളം– 195, തൃശൂർ– 112, പാലക്കാട്– 50, മലപ്പുറം– 30, കോഴിക്കോട്– 40, വയനാട്– 18, കണ്ണൂർ– 37, കാസർകോട്– 10

English Summary:

Cheers to Growth? Kerala's Bar Count Surges to 836, Raising Concerns

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT