കോട്ടയം ∙ ‘ദാ, സദാ ചിരിക്കുന്ന വ്യക്തി’ – നിയുക്ത കർദിനാൾ മോൺ. ജോർജ് ജേക്കബ് കൂവക്കാടിനെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ ഒരിക്കൽ പത്രക്കാരോടു പറഞ്ഞു. ആ ചിരി ഏറ്റവും നിറയുന്നതു മാർപാപ്പയുടെ അടുത്തുനിൽക്കുമ്പോഴാണെന്നു മോൺ. കൂവക്കാടും പറയും. മാർപ്പാപ്പയുടെ യാത്രകളുടെ ചുമതലക്കാരനായി നിയമിക്കപ്പെട്ട നിമിഷമാണ് ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച മുഹൂർത്തമെന്നും അദ്ദേഹം പറയുന്നു. മാർപാപ്പ പാവങ്ങളെ ചേർത്തുപിടിക്കുന്നതും അവരെ സഹായിക്കുന്നതും അടുത്തുനിന്നു കാണുമ്പോഴുള്ള ആനന്ദം വലുതാണെന്നും മോൺ. കൂവക്കാട് പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാർപാപ്പയുടെ യാത്രകളുടെ മേൽനോട്ടം വഹിക്കുന്ന മോൺ. ജോർജ് കൂവക്കാടിന്റേത് അസാധാരണമായൊരു ജീവിതയാത്രയാണ്. സെമിനാരി പഠനത്തിനു ശേഷം 1999ൽ സഭ അദ്ദേഹത്തെ റോമിലേക്ക് അയയ്ക്കുന്നു. അവിടെ നയതന്ത്ര പഠനത്തിനു ശേഷം വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്നു. പെട്ടെന്നൊരു ദിവസം 2021ൽ മാർപാപ്പയുടെ യാത്രകളുടെ ചുമതലക്കാരനായി നിയമനം. ഇപ്പോഴിതാ വൈദികപദവിയിൽ നിന്നു നേരെ കർദിനാൾ പദവിയിലേക്ക്. ഈ നിയോഗങ്ങളെക്കുറിച്ച്, മാർപാപ്പയെക്കുറിച്ച് മോൺ. ജോർജ് കൂവക്കാട് മനസ്സു തുറക്കുന്നു...

ADVERTISEMENT

? കർദിനാൾ സ്ഥാനലബ്ധിയെ എങ്ങനെ കാണുന്നു
അപ്രതീക്ഷിതമായിരുന്നു മാർപാപ്പയുടെ പ്രഖ്യാപനം. രണ്ടുദിവസം മുൻപു കണ്ടപ്പോൾപോലും ഒരു സൂചനയും തന്നില്ല. പ്രഖ്യാപനശേഷം കണ്ടപ്പോൾ ഭാരതത്തെക്കുറിച്ചും സിറോ മലബാർ സഭയെക്കുറിച്ചുമെല്ലാം അദ്ദേഹം സംസാരിച്ചു. എളിമയോടെ ഈ ശുശ്രൂഷ തുടരണമെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ പൂർത്തീകരിക്കുകയാണു ലക്ഷ്യം.

? മാർപാപ്പയ്ക്കൊപ്പമുള്ള യാത്രയിലെ   മറക്കാനാവാത്ത നിമിഷം
പരിശുദ്ധ പിതാവിന് ഇടയന്റെ കണ്ണുകളാണ് ഉള്ളതെന്നു തോന്നിയിട്ടുണ്ട്. എത്ര ആൾക്കൂട്ടത്തിനിടയിലും അദ്ദേഹം വൈകല്യമുള്ളവരെയും കുഞ്ഞുങ്ങളെയുമെല്ലാം കാണുകയും അവരോടു സംസാരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യും. യാത്രാവേളയിൽ ഒപ്പമുള്ളവരോടു ഭക്ഷണം കഴിച്ചോ, വിശ്രമിച്ചോ എന്നെല്ലാം ചോദിക്കാൻ അദ്ദേഹം മനസ്സുകാണിക്കും.

ADVERTISEMENT

? മാർപാപ്പയുടെ യാത്രാ ഒരുക്കം എങ്ങനെയാണ്
ഓരോ രാജ്യത്തിന്റെയും ക്ഷണം സ്വീകരിക്കുകയാണ് ആദ്യപടി. മാർപാപ്പ തീരുമാനമെടുത്താൽ ഉടൻ അതതു സർക്കാരുകളെയും പ്രാദേശിക സഭയെയും അറിയിക്കും. കാലാവസ്ഥയും മറ്റു ഘടകങ്ങളും പരിഗണിക്കും. തുടർന്നു രണ്ടുപ്രാവശ്യം ഒരുക്കങ്ങൾക്കായി ആ രാജ്യത്തേക്കു ഞാൻ പോകും. മൂന്നാം തവണ മാർപാപ്പയ്ക്കൊപ്പമാകും യാത്ര. സംഘത്തിൽ കർദിനാൾമാരും സുരക്ഷാ ഉദ്യോഗസ്ഥരും അടക്കം 40-50 പേർ കാണും. പൊതുവായി എല്ലാവർക്കും കഴിക്കാവുന്ന ഭക്ഷണത്തിന്റെ പട്ടികയാവും നൽകുക. ഏറ്റവും ലളിതമായ വാഹനവും സൗകര്യങ്ങളും മതിയെന്നും അദ്ദേഹം നിഷ്കർഷിക്കാറുണ്ട്.

? ഭാരതസന്ദർശനം ഉണ്ടാകുമോ
സാധ്യതയുണ്ട്. പക്ഷേ, എന്ന് എന്നറിയില്ല. യേശു ജനിച്ചതിന്റെ 2025-ാം ജൂബിലി ആഘോഷം അടുത്ത വർഷം റോമിൽ പ്രത്യേകമായി നടത്തുന്നുണ്ട്. ധാരാളം പരിപാടികളുണ്ട്. മാർപാപ്പ അതുകൊണ്ടുതന്നെ മുഴുവൻ സമയവും റോമിൽത്തന്നെ ആയിരിക്കാനാണു സാധ്യതയും.

ADVERTISEMENT

? മാർപാപ്പയുടെ ഏറ്റവും ആകർഷിച്ച സ്വഭാവ സവിശേഷത
ശരിയായ ഇടയശ്രേഷ്ഠന്റെ സ്വഭാവം. 87 വയസ്സിന്റെ പരിമിതികളുണ്ടെങ്കിലും പാവപ്പെട്ടവരെയും ദുർബലരെയുമെല്ലാം കാണുമ്പോൾ അവർക്കൊപ്പം ചേരാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹവും ആവേശവും കാണേണ്ടതാണ്. അദ്ദേഹം അപ്പോൾ വളരെ ഊർജസ്വലനാകും. അവരെയെല്ലാം തികഞ്ഞ ആദരവോടെയാണ് അദ്ദേഹം കാണുന്നതും സംസാരിക്കുന്നതും.

? മാർപാപ്പ എപ്പോഴും ചൊല്ലുന്ന പ്രാർഥന ഏതാണ്
യാമപ്രാർഥനകളെല്ലാം പരിശുദ്ധ പിതാവ് കൃത്യമായി ചൊല്ലും. ഉറക്കം കുറവാണ്. മുറിയിലിരിക്കുമ്പോൾ മിക്കപ്പോഴും കൊന്ത ചൊല്ലുന്നതും കാണാം. ഓരോ യാത്രയ്ക്കു മുൻപും തിരിച്ചെത്തിയ ശേഷവും മാർപാപ്പ വത്തിക്കാനിലെ മേരി മേജർ ബസിലിക്കയിൽ പ്രത്യേക പ്രാർഥന നടത്താറുണ്ട്.

? മാർപാപ്പ നർമം ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നു കേട്ടിട്ടുണ്ട്. പൊട്ടിച്ചിരിച്ചു പോയ തമാശകൾ ഓർമയിലുണ്ടോ
ഒരിക്കൽ ഒരു രാജ്യത്തെ നയതന്ത്ര പ്രതിനിധി എത്തിയപ്പോൾ കൂടെ അമ്മായിയമ്മയെയും കൊണ്ടുവന്നിട്ടുണ്ടെന്നു മാർപാപ്പയോടു പറഞ്ഞു. താങ്കൾ നല്ല ധൈര്യവാനാണല്ലോ എന്ന മാർപാപ്പയുടെ പെട്ടെന്നുള്ള മറുപടി എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചു. അവർ തമ്മിലുള്ള സ്നേഹബന്ധത്തെപ്പറ്റി കരുതലോടെ കേട്ട മാർപാപ്പ ഇരുവരെയും അനുഗ്രഹിക്കുകയും ചെയ്തു.

? അങ്ങയെ റോമിലേക്ക് അയച്ച മാർ ജോസഫ് പൗവത്തിലിനെക്കുറിച്ച്
1999ൽ എന്നെ റോമിലേക്ക് അയച്ചശേഷം പൗവത്തിൽ പിതാവ് എല്ലാ ശനിയാഴ്ചയും പിതൃതുല്യമായ സ്നേഹത്തോടെ വിളിച്ചു സുഖാന്വേഷണം നടത്തുമായിരുന്നു. ജീവിതദർശനങ്ങളും ബോധ്യങ്ങളും നൽകിയാണ് അദ്ദേഹം എന്നെ നയിച്ചത്. കാര്യപ്രാപ്തിയും ബോധ്യങ്ങളുമുള്ള വൈദികനാകണം എന്ന്ഉപദേശിക്കുമായിരുന്നു. അതിരൂപതയെയും സഭയെയും പരമാവധി സ്നേഹിക്കാനാണ് അദ്ദേഹം ഉപദേശിച്ചത്.

? എന്താണു സഭാവിശ്വാസികളോടു പറയാനുള്ളത്
നമുക്കുള്ളതെല്ലാം ദൈവത്തിൽനിന്നു ദാനമായി ലഭിച്ചിട്ടുള്ളതാണ്. എല്ലാം നമ്മൾ സ്വന്തമായി നേടിയതാണെന്നു കരുതി ജീവിക്കാതിരിക്കുക. മറ്റുള്ളവർക്കു കൂടി ഉദാരമായി പങ്കിട്ടുനൽകുക. വരും തലമുറയ്ക്കു കൂടി സമ്പാദിക്കണമെന്നു വിചാരിക്കാതെ അവശർക്കും അശരണർക്കും കരുതലോടെ നൽകാൻ ശ്രദ്ധിക്കണം.

English Summary:

"Everything is a Divine Gift": Cardinal-designate George Jacob Koovakad on Faith and Service