സിപിഎം കൊടുത്ത ഐഎഎഎസ് കേസും സരിന്റെ പത്രികയിൽ
പാലക്കാട് ∙ കോൺഗ്രസുകാരനായി ഒറ്റപ്പാലത്തുനിന്നു നിയമസഭയിലേക്കു മത്സരിച്ചപ്പോൾ സിപിഎം നൽകിയ ‘ഐഎഎഎസ്’ കേസും പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ഇടതു സ്വതന്ത്രസ്ഥാനാർഥി പി.സരിന്റെ നാമനിർദേശപത്രികയിലുണ്ട്. പേരിനൊപ്പം ഐഎഎഎസ് (ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ്) ഉപയോഗിച്ചതിനെതിരെ ജനപ്രാതിനിധ്യനിയമം സെക്‌ഷൻ 123 പ്രകാരം ഒറ്റപ്പാലം പൊലീസ് എടുത്ത കേസാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ സരിൻ പേരിനൊപ്പം ഐഎഎഎസ് ഉപയോഗിക്കുന്നില്ല.

-
Also Read
‘ഇത് നമ്മുടെ കലാകാരന്മാർക്കുള്ള അവസരം’
രാജിവച്ചവർ പേരിനൊപ്പം ഐഎഎഎസ് ചേർക്കുമ്പോൾ റിസൈൻഡ് എന്നുകൂടി ഉൾപ്പെടുത്തണമെന്ന ചട്ടം സരിൻ ലംഘിച്ചെന്നാണ് 2021 ൽ സിപിഎം പരാതിപ്പെട്ടത്. തുടർന്ന് വരണാധികാരിയായ സബ് കലക്ടർ അർജുൻ പാണ്ഡ്യൻ കാരണംകാണിക്കൽ നോട്ടിസ് നൽകി. ഭാവിയിൽ റിസൈൻഡ് എന്നോ റിട്ടയേഡ് എന്നോ ചേർക്കാമെന്നായിരുന്നു രേഖാമൂലം സരിന്റെ വിശദീകരണം. പേരിനൊപ്പം ഐഎഎഎസ് ചേർത്ത പ്രചാരണസാമഗ്രികൾ നീക്കണമെന്നു സ്ഥാനാർഥിക്കു നിർദേശം നൽകി. ഇതു ലംഘിച്ചതോടെയാണു പൊലീസ് കേസെടുത്തത്.