പിഎംഎവൈ പദ്ധതി: കേന്ദ്രത്തിന്റെ വീടുകളിൽ കേരളത്തിനു ടാർഗറ്റ്
തിരുവനന്തപുരം ∙ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ –ഗ്രാമീൺ) പദ്ധതിയിൽ ഈ സാമ്പത്തിക വർഷം 1.97 ലക്ഷം വീടുകൾ നിർമിക്കാൻ കേന്ദ്രം അനുമതി നൽകിയെങ്കിലും ഓരോ പഞ്ചായത്തിലും നിർമിക്കേണ്ട വീടുകളുടെ എണ്ണം കേന്ദ്രംതന്നെ നിശ്ചയിച്ചു. ആദ്യമായാണ് കേന്ദ്രം ഇത്തരത്തിൽ പ്രാദേശികമായി എണ്ണം നിശ്ചയിക്കുന്നത്. ഇതുൾപ്പെടെ, കേന്ദ്രമാനദണ്ഡങ്ങൾ പാലിക്കുക കേരളത്തിനു പ്രയാസകരമാകും. 60% വീടുകൾ പട്ടികജാതി– വർഗ വിഭാഗങ്ങൾക്കു നൽകണമെന്ന നിബന്ധന പാലിക്കാൻ ഇത്രയും ഗുണഭോക്താക്കളെ പഞ്ചായത്ത് അടിസ്ഥാനത്തിൽ കണ്ടെത്തുക എളുപ്പമല്ല.

250 ചതുരശ്ര അടി വീസ്തീർണമുള്ള വീടു നിർമിക്കാൻ കേന്ദ്രത്തിന്റെ 72,000 രൂപയും സംസ്ഥാനത്തിന്റെ 48,000 രൂപയും ചേർത്ത് 1.20 ലക്ഷം രൂപയാണ് ആകെ വിഹിതം. ഭവനരഹിതർക്കുള്ള കേരളത്തിന്റെ ‘ലൈഫ്’ പദ്ധതിയിൽ നിലവിൽ 750 ചതുരശ്ര അടി വിസ്തീർണമുള്ള വീടിന് 4 ലക്ഷം രൂപ നൽകുന്നതിനാൽ, പിഎംഎവൈ പദ്ധതിയിലെ വീടുകൾക്കും ഇതേ തുക കേരളം നൽകുന്നുണ്ട്. അതിനാൽ ആകെ 3.28 ലക്ഷം രൂപ അധികമായി ഓരോ വീടിനും കേരളം കണ്ടെത്തേണ്ടി വരും.
നിർമിച്ച വീടുകൾക്ക് ബ്രാൻഡിങ് വേണമെന്ന കേന്ദ്ര നിർദേശത്തെ കേരളം എതിർത്തതു കാരണം 2021–22നു പിഎംഎവൈ പദ്ധതിയിൽ കേരളത്തിനു വീടുകൾ അനുവദിച്ചിട്ടില്ല. ഇതിൽ തീരുമാനം പറയാതെയാണ് ആദ്യം 36,067 വീടുകളും പിന്നീട് 1.61 ലക്ഷവും ചേർത്ത് 1.97 ലക്ഷം വീടുകൾക്ക് കേന്ദ്രം അനുമതി നൽകിയത്. കേരളം 2018ൽ തയാറാക്കിയ 2 ലക്ഷത്തോളം ‘ആവാസ്’ ഗുണഭോക്താക്കളുടെ പട്ടികയിൽ മുപ്പതിനായിരത്തോളം പേർ നിലവിൽ ലൈഫ് പദ്ധതിയുടെ ഭാഗമായി. അതിനാൽ പുതിയ ഗുണഭോക്താക്കളുടെ റജിസ്ട്രേഷൻ നവംബർ 30ന് മുൻപ് പൂർത്തിയാക്കി ഒരു വർഷത്തിനകം വീടുകൾ നിർമിച്ചു നൽകേണ്ടി വരും. പല ഗുണഭോക്താക്കൾക്കും ഭൂമി ഇല്ലാത്തതിനാൽ ഇതും കേരളം കണ്ടെത്തണം.
സ്കൂട്ടറുള്ളവർക്ക് വീട്; ഫ്രിജിന് ഇപ്പോഴും വിലക്ക്
പിഎംഎവൈ ഗ്രാമീൺ പദ്ധതിയിലെ ഗുണഭോക്താക്കളായി ഇനി ഇരുചക്രവാഹന ഉടമകളെയും ഉൾപ്പെടുത്താം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്നതാണിത്. പലരും ഉപജീവനമാർഗമായി സ്കൂട്ടർ ഉപയോഗിക്കുന്നു എന്നതാണ് കാരണം. അതേസമയം, ടാക്സിയായോ ഉപജീവന ആവശ്യങ്ങൾക്കായോ ഓടുന്ന മുച്ചക്ര വാഹനം, കാർ എന്നിവയും മീൻപിടിത്ത ബോട്ട്, കാർഷിക ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ എന്നിവയും ഉള്ളവർ തുടർന്നും പട്ടികയുടെ പുറത്താകും. സ്വന്തമായി ഫ്രിജ്, ലാൻഡ് ഫോൺ എന്നിവയുണ്ടെങ്കിലും ന്യൂനതയാണ്.