കളമശേരി ∙ വായ്പാത്തുക തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ എസ്ബിഐ ജപ്തി ചെയ്ത വീടും പറമ്പും തിരികെ ലഭിക്കുന്നതിനു വീട്ട‌ു‌‌‌ടമ 3 മാസത്തിനകം 40 ലക്ഷം രൂപ അടയ്ക്കണമെന്നു ബാങ്ക് അധികൃതർ. വീ‌ട് ജപ്തി ചെയ്തതിനെത്തുടർന്നു പെരുവഴിയിലായ കുടുംബത്തിന്റെ ദയനീയാവസ്ഥ പരിഹരിക്കുന്നതിനു മന്ത്രി പി.രാജീവും കലക്ടർ എൻ.എസ്.കെ.ഉമേഷും ഇടപെട്ടതിനേത്തുടർന്നാണു ബാങ്ക് ഈ ഇളവ് അംഗീകരിച്ചത്. കളമശേരി പെരിങ്ങഴ വലവേലി‍ൽ വീട്ടിൽ എ.പി.അജയന്റെ വീടാണു വ്യാഴാഴ്ച ജപ്തി ചെയ്തത്. ഉറപ്പിനായി 6 ലക്ഷം രൂപ ബാങ്കിന് ഉടൻ നൽകണമെന്നും വാർഡ‍് കൗൺസിലർ റാണി രാജേഷിനെ അറിയിച്ചിട്ടുണ്ട്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരമാണ് ഈ ആനുകൂല്യം അനുവദിച്ചിട്ടുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

6 മാസത്തെ സമയം വീട്ടുകാർ ആവശ്യപ്പെട്ടുവെങ്കിലും അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല. വീടു വിൽക്കാതെ ബാങ്കിൽ അടയ്ക്കുന്നതിനുള്ള പണം കണ്ടെത്താൻ കഴിയില്ലെന്നു അജയന്റെ ഭാര്യ ബിബി പറഞ്ഞു. പണം നൽകി സഹായിക്കാനുള്ള സാമ്പത്തിക ശേഷി ബന്ധുക്കൾക്കില്ലെന്നും അവർ പറഞ്ഞു. ജപ്തി ചെയ്ത വീ‌‌ടിന്റെ പിൻഭാഗത്താണ് രാവും പകലും കഴിയുന്നത്. അജയനും ബിബിയും ഇന്നലെ ജോലിക്കു പോയില്ല. പത്താം ക്ലാസിൽ പഠിക്കുന്ന മകന്റെ യൂണിഫോമും പുസ്തകവും ബാങ്ക് അടച്ചുപൂട്ടിയ വീടിനകത്തായതിനാൽ സ്കൂളിൽ പോയില്ല. അലക്കിയിട്ട വസ്ത്രങ്ങൾ ഉണങ്ങാനായി വീടിനു പുറത്തുകിടന്നതിനാൽ വസ്ത്രം മാറാനായെന്നും ബിബി പറഞ്ഞു. കുട്ടികൾക്കു ഭക്ഷണം പുറമേ നിന്നു വാങ്ങി നൽകുകയായിരുന്നുവെന്ന് അവർ അറിയിച്ചു.

ADVERTISEMENT

ഹെഡ് ഓഫിസിന്റെ അംഗീകാരത്തോടെ മാത്രമേ ധാരണ പ്രാബല്യത്തിൽ വര‌ൂ: ബാങ്ക്

ബാങ്കിന്റെ മറുപടി : 2014ൽ എടുത്ത വായ്പാത്തുകയായ 27 ലക്ഷത്തിൽ 9 ലക്ഷം രൂപയോളം മാത്രമാണ് അജയനും കുടുംബവും അ‌‌ടച്ചിട്ടുള്ളത്. 2017നു ശേഷം ഒന്നും അടവുണ്ടായിട്ടില്ല. 2023 ഓഗസ്റ്റിലാണു ജപ്തി നടപ‌ടിക്കു കോടതി ഉത്തരവിട്ടത്. കുടിശിക ഇപ്പോൾ 53 ലക്ഷം രൂപയ്ക്കു മേലായെന്നും എസ്ബിഐ ഉദ്യോഗസ്ഥൻ പറ‍ഞ്ഞു. 5 പ്രാവശ്യം നടപടിയുമായി മുന്നോട്ടുപോയെങ്കിലും രാഷ്ട്രീയ സമ്മർദവും പ്രാദേശിക ഭീഷണിയും മൂലം പിൻവാങ്ങേണ്ടി വന്നു. എന്ത് ഇളവുകൾ നൽകണമെങ്കിലും ബാങ്കിന് ഹെഡ്ഓഫിസിൽ നിന്നു അനുമതി േവണം. മന്ത്രി പി.രാജീവ് ഇടപെട്ടതിനെത്തുടർന്നു ജപ്തി നടപടികൾ ഒഴിവാക്കാൻ 3 മാസത്തിനകം 40 ലക്ഷം രൂപ അടയ്ക്കണമെന്നും ഉറപ്പിനായി 15 ശതമാനം തുക ഉടൻ അടയ്ക്കണമെന്നും തത്വത്തിൽ ധാരണയായെങ്കിലും ഈ നിർദേശവും ഹെഡ് ഓഫിസിന്റെ അംഗീകാരത്തോടെ മാത്രമേ പ്രാബല്യത്തിൽ വരികയുള്ളുവെന്നും ബാങ്ക് അധികൃതർ പറഞ്ഞു. വീടിനകത്തു നിന്ന് എന്തെങ്കിലും എടുക്കണമെങ്കിൽ അജയനും കുടുംബവും കോടതിയെ സമീപിച്ച് അനുകൂല ഉത്തരവു നേടണമെന്നും ബാങ്ക് അധികാരികൾ അറിയിച്ചു.

English Summary:

Seizure: Bank Demands Forty Lakhs Within Three Months

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT