സിഎച്ച്ആർ കോടതിവിധി ഒരു ലക്ഷം പേരെ ബാധിക്കും; ഇടുക്കിയിൽ പട്ടയം കാത്തിരിക്കുന്നവർക്ക് തിരിച്ചടി
തൊടുപുഴ ∙ ഇടുക്കിയിലെ ഏലമലക്കാടുകളിൽ (സിഎച്ച്ആർ – കാർഡമം ഹിൽ റിസർവ്) പുതിയ പട്ടയം അനുവദിക്കുന്നതു സുപ്രീം കോടതി വിലക്കിയതോടെ പട്ടയം എന്ന ഇടുക്കിയുടെ സ്വപ്നത്തിനു തിരിച്ചടി. സംസ്ഥാന സർക്കാർ സമർപ്പിച്ച രേഖകളിലെ ആശയക്കുഴപ്പം മൂലമുണ്ടായ കോടതിവിധി ജില്ലയിൽ ഒരു ലക്ഷത്തോളം പേരെ നേരിട്ടു ബാധിക്കും. 2009ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് 1993 സ്പെഷൽ ആക്ട് പ്രകാരം ജില്ലയിലെ 25,000 ഹെക്ടർ ഭൂമിയിൽ പട്ടയവിതരണത്തിന് അനുമതി ലഭിച്ചത്. ഇതിനുള്ള നടപടികൾ മുടങ്ങുമെന്നറിഞ്ഞതോടെ അപേക്ഷ നൽകി കൈവശഭൂമിക്കു പട്ടയം കാത്തിരിക്കുന്ന കാൽ ലക്ഷത്തിലധികം പേർ ആശങ്കയിലാണ്.

ഇതുകൂടാതെ ഉപേക്ഷിക്കപ്പെട്ട പദ്ധതിപ്രദേശമായ രാജാക്കാട്ടെ പട്ടയങ്ങൾ, കാഞ്ചിയാർ, അയ്യപ്പൻകോവിൽ എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന 3 ചെയിൻ മേഖലയിലെ പട്ടയങ്ങൾ എന്നിവയെയും കോടതിവിധി ബാധിക്കും. ലാൻഡ് റജിസ്റ്ററിൽ ഏലം കൃഷി എന്നു രേഖപ്പെടുത്തിയതിന്റെ പേരിൽ പട്ടയം ലഭിക്കാത്ത തോപ്രാംകുടി, കൽക്കൂന്തൽ മേഖലയിലെ ജനങ്ങളെയും ഈ വിധി ബാധിക്കും. രാജാക്കാട്, രാജകുമാരി, നെടുങ്കണ്ടം, കട്ടപ്പന തുടങ്ങി സിഎച്ച്ആറിന്റെ പരിധിയിലുള്ള വില്ലേജുകളിലെ വ്യാപാരസ്ഥാപനങ്ങൾക്കുള്ള പട്ടയ വിതരണത്തെക്കൂടി ബാധിക്കുന്നതോടെ ജില്ലയിൽ ഒരു ലക്ഷത്തോളം പേർക്കു തിരിച്ചടിയാകും.
1964 ആക്ട് പ്രകാരമുള്ള പട്ടയവിതരണം കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈക്കോടതി തടഞ്ഞിരുന്നു. ജില്ലയിലെ ഭൂരിപക്ഷം പട്ടയങ്ങളും 93, 64 നിയമങ്ങൾ പ്രകാരമായതിനാൽ ഇടുക്കിയിലെ ജനങ്ങളുടെ പട്ടയം എന്ന സ്വപ്നം സഫലമാകാൻ ഇനിയും കാത്തിരിക്കേണ്ടി വരും. അന്തിമവിധി എതിരായാൽ നിലവിൽ വിതരണം ചെയ്ത പട്ടയങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ട്. ഈ മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങളും വന്നേക്കാം. സ്വന്തം ഭൂമി വായ്പയ്ക്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഉപയോഗിക്കാനും കഴിയാതെ വരും. സിഎച്ച്ആർ ഭൂമിയുടെ അളവിന്റെ കാര്യത്തിലും ഉൾപ്പെടുന്ന വില്ലേജുകളുടെ എണ്ണത്തിലും സർക്കാർ വ്യക്തത വരുത്തി കോടതിയെ സമീപിക്കണമെന്നാണു ജനത്തിന്റെ ആവശ്യം.