ഡിജിറ്റൽ, സാങ്കേതിക വിസി നിയമനം ഉടൻ
തിരുവനന്തപുരം ∙ ഡിജിറ്റൽ യൂണിവേഴ്സിറ്റി (ഡിയുകെ), കേരള സാങ്കേതിക സർവകലാശാല (കെടിയു) താൽക്കാലിക വിസി സ്ഥാനങ്ങളിലേക്കു നിയമനം വൈകില്ല. ഡോ. സജി ഗോപിനാഥ് ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി സ്ഥാനത്തുനിന്ന് വിരമിച്ചതോടെയാണ് അദ്ദേഹം വിസിയുടെ ചുമതല വഹിച്ചിരുന്ന സാങ്കേതിക സർവകലാശാലയിലും ഒഴിവുണ്ടായത്.

സജി ഗോപിനാഥിനെ സാങ്കേതിക സർവകലാശാലയിലും ഡോ. എം.ആർ.രാജശ്രീയെ ഡിജിറ്റൽ സർവകലാശാലയിലും താൽക്കാലിക വിസിമാരായി നിയമിക്കാനാണു സർക്കാർ താൽപര്യം. ഗവർണറാണ് അന്തിമ തീരുമാനം എടുക്കേ ണ്ടത്.
സാങ്കേതിക സർവകലാശാല വിസിയായി മുൻപ് ഡോ. എം.എസ്.രാജശ്രീയെ സർക്കാർ നിയമിച്ചപ്പോൾ പാനലിൽ ഒരാളുടെ പേരു മാത്രമായതിനാൽ സുപ്രീം കോടതി അയോഗ്യത കൽപ്പിക്കുകയായിരുന്നു. 2 മാസം മുൻപു സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തുനിന്നു വിരമിച്ച രാജശ്രീക്കു ഡിജിറ്റൽ സർവകലാശാല വിസിയാകാൻ മറ്റു തടസ്സങ്ങളില്ല.
ഡിജിറ്റൽ സർവകലാശാലയിൽ 61 വയസ്സ് വരെ വിസി നിയമനം സാധ്യമാണ്. ഡോ.രാജശ്രീയെ കൂടാതെ കുസാറ്റ് മുൻ വിസി ഡോ. കെ.എൻ.മധുസൂദനൻ, ഡിജിറ്റൽ യൂണിവേഴ്സിറ്റി റജിസ്ട്രാർ ഡോ. എ.മുജീബ് എന്നിവരുടെ പേരുകളും സർക്കാർ നൽകിയ പാനലിലുണ്ട്.
കോഴിക്കോട് ഐഐഎമ്മിൽനിന്നു ദീർഘകാല അവധിയെടുത്താണു ഡോ. സജി ഗോപിനാഥ് വിസിയായത്. അവധി തീർന്നതിനാൽ ഇന്ന് തിരികെ ജോലിയിൽ പ്രവേശിക്കും. വീണ്ടും വിസിയായി നിയമനം ലഭിച്ചാൽ ദീർഘകാല അവധിക്ക് അപേക്ഷിക്കാം. സാങ്കേതിക സർവകലാശാല വിസി പാനലിൽ ഡോ. സജി ഗോപിനാഥിനു പുറമേ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി.ആർ.ഷാലിജ്, ഗവ.എൻജിനീയറിങ് കോളജ് പ്രഫസർ ഡോ. വിനോദ് കുമാർ ജേക്കബ് എന്നിവരുടെ പേരുകളാണുള്ളത്. കണ്ണൂർ വിസി ഡോ. കെ.കെ.സാജുവും ഈ സ്ഥാനത്തേക്കു പരിഗണിക്കപ്പെടാം.
വിസിയുടെ പൂർണചുമതലയുള്ളവർക്കേ താൽക്കാലിക ചുമതല നൽകൂവെന്ന് ഗവർണർ നിലപാടെടുത്താൽ സാജുവിനും സാധ്യതയുണ്ട്.