19 വർഷം വീട്ടമ്മയായി ഒതുങ്ങി, പിന്നീട് ട്രക്ക് ഡ്രൈവർ; 22 സംസ്ഥാനങ്ങളും നേപ്പാളും ഭൂട്ടാനും പിന്നിട്ട ആ യാത്രയുടെ കഥ
ട്രക്കുമായി രാജ്യത്തുടനീളം യാത്രപോകുന്ന ഭർത്താവിനോടു കുശുമ്പു തോന്നിയില്ലായിരുന്നെങ്കിൽ ജലജ ട്രക്ക് ഡ്രൈവർ ആകുമായിരുന്നില്ല. ഭാര്യയെ വെറുതേ ട്രക്കിന്റെ കാബിനിലിരുത്തി കൊണ്ടുപോകില്ലെന്ന് രതീഷ് വാശിപിടിച്ചില്ലായിരുന്നെങ്കിലും ജലജ (42) ട്രക്ക് ഓടിക്കുമായിരുന്നില്ല. ജലജ വണ്ടി ഓടിച്ചു തുടങ്ങിയതോടെയാണ് അനുജൻ രാജേഷിന്റെ ഭാര്യ സൂര്യ ഹെവി ലൈസൻസ് എടുത്തത്. ജലജയുടെ മകൾ ദേവിക 20–ാം വയസ്സിൽത്തന്നെ ഹെവി ലൈസൻസ് എടുത്തു. അങ്ങനെ പുത്തേട്ട് കുടുംബത്തിൽ ഇപ്പോൾ ട്രക്ക് ഡ്രൈവർമാരായ സ്ത്രീകൾ 3. കാഴ്ചകൾ കാണാനുള്ള മോഹം കരിയർ ആക്കിയവർ.

വിവാഹവാർഷിക ദിനത്തിലാണ് ജലജ കശ്മീരിലേക്ക് ട്രക്കിൽ പോകണമെന്ന് ആഗ്രഹം പറഞ്ഞത്. 2018ൽ ഹെവി ഡ്രൈവിങ് ലൈസൻസ് നേടിയതാണ്. പക്ഷേ ഓടിക്കാൻ മടി. ഓടിച്ചാലേ കൊണ്ടുപോകൂ എന്നു രതീഷ് പറഞ്ഞതോടെ ജലജ ഡ്രൈവിങ് സീറ്റിൽ കയറിയിരുന്നു. ലോഡ് കയറ്റിയ ട്രക്ക് 15–ാം ദിവസം ചെന്നുനിന്നത് കശ്മീർ താഴ്‌വരയിൽ. 19 വർഷം വീട്ടമ്മയായി ഒതുങ്ങിക്കൂടിയ ജലജയുടെ ട്രക്ക്ജീവിതത്തിന്റെ തുടക്കമായിരുന്നു അത്.
2022 ഫെബ്രുവരി രണ്ടിന് തുടങ്ങിയ ആ ഓട്ടം 22 സംസ്ഥാനങ്ങളും ലഡാക്ക് ഉൾപ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളും അയൽരാജ്യങ്ങളായ നേപ്പാളും ഭൂട്ടാനും പിന്നിട്ടു. ഓരോ സ്ഥലത്തും ചരക്ക് ഇറക്കുന്നതിനൊപ്പം കാടും മേടും കണ്ടും ജനജീവിതം തൊട്ടറിഞ്ഞും ഇന്ത്യയെ കണ്ടെത്തുന്ന ആ യാത്ര തുടരുന്നു.
മുണ്ടക്കയം കോരുത്തോട്ടിൽ ജനിച്ചു വളർന്ന ജലജ ഏറ്റുമാനൂർ പുത്തേട്ട് വീട്ടിൽ മരുമകളായി എത്തുമ്പോൾ രതീഷ് ലോറി ഡ്രൈവറായിരുന്നു. അന്യസംസ്ഥാനങ്ങളിൽ ചരക്ക് എത്തിക്കുന്ന ജോലി. രതീഷും അനുജൻ രാജേഷും ചേർന്ന് സ്വന്തമായി ലോറി വാങ്ങിയതോടെയാണ് പുത്തേട്ട് ട്രാവൽസിനു തുടക്കം കുറിച്ചത്. ഇപ്പോൾ കന്യാകുമാരി മുതൽ നേപ്പാൾ വരെയും ഗുജറാത്ത് മുതൽ അസം വരെയും 27 ട്രക്കുകൾ ഓടുന്നു. അതിന്റെ അമരത്ത് 3 സ്ത്രീകൾ. ഇത് ജലജയെന്ന കോരുത്തോടുകാരി തുടങ്ങിവച്ച മാറ്റത്തിന്റെ കഥ.
കഠിനമീ യാത്ര
ചരക്കുനീക്കം ഒരു കലയാണിവിടെ. പെരുമ്പാവൂരിൽനിന്ന് പൈനാപ്പിളും റബർ ഉൽപന്നങ്ങളും പ്ലൈവുഡുമൊക്കയായി പുണെയിലേക്ക്, പിന്നെ നാസിക്കിലെത്തി സവാള കയറ്റി കശ്മീരിലേക്ക്. കശ്മീരി ആപ്പിളുമായി ഹൈദരാബാദിലേക്ക്. അവിടത്തെ അരിയും പലവ്യഞ്ജനങ്ങളുമായി കേരളത്തിലേക്ക്... ഇത്തരത്തിലാണ് പല സംസ്ഥാനങ്ങൾ പിന്നിട്ടുള്ള ചരക്കുനീക്കം.
14 ചക്രങ്ങളുള്ള ട്രക്ക് ഒരു സ്ത്രീ ഓടിക്കുന്നു എന്നതുതന്നെയാണ് ഈ യാത്രയിലെ ഏറ്റവും വലിയ കൗതുകം; സാഹസികതയും. ജമ്മു– ശ്രീനഗർ പാതയുടെ ജോലികൾ നടക്കുന്ന സമയം. ഇടയ്ക്കു മണ്ണിടിച്ചിൽ ഉണ്ടാകും. അപ്പോൾ വലിയ വാഹനങ്ങൾ പിടിച്ചിടും. ആപ്പിൾ സീസൺ ആണെങ്കിൽ ലോഡുമായി ഇറങ്ങുന്ന വാഹനങ്ങൾക്കാകും മുൻഗണന. നമ്മുടെ വാഹനങ്ങൾ ദിവസങ്ങളോളം കാത്തുകിടക്കേണ്ടി വരും.
കശ്മീരിലേക്കുള്ള ആദ്യ യാത്രയിൽ മണ്ണിടിച്ചിൽ കാരണം 6 ദിവസം വഴിയിൽക്കിടന്നു. ജമ്മുവിലെത്തിയപ്പോൾ ക്ലിയറൻസിനായി ലോറികളുടെ നീണ്ട നിര. ഒന്നു ഫ്രഷാവാൻ 2 കിലോമീറ്റർ നടന്നാണ് ഹോട്ടൽ കണ്ടുപിടിച്ചത്. യാത്ര തുടങ്ങിയാൽ ലക്ഷ്യസ്ഥാനത്ത് എത്തുംവരെ രാവും പകലും ഓടണം. ഇടയ്ക്കു ഭർത്താവിനു സ്റ്റിയറിങ് കൈമാറി കാബിനിൽ കിടന്ന് ഉറക്കം. പെട്രോൾ പമ്പുകളിലെ ശുചിമുറിയാണ് ഉപയോഗിക്കുന്നത്. യാത്രകളിൽ ഭക്ഷണം സ്വയം തയാറാക്കും. പാത്രങ്ങളും സ്റ്റൗവുമൊക്കെ ലോറിയിലുണ്ട്.
ഞെട്ടി മാമ!
‘യോദ്ധ’ സിനിമ കണ്ടപ്പോൾ മുതലുള്ള ആഗ്രഹമാണ് നേപ്പാൾ കാണണം എന്നത്. ഹൈദരാബാദിലേക്കായിരുന്നു ആദ്യ ട്രിപ്പ്. അവിടെനിന്ന് ലോഡുമായി നേപ്പാളിലേക്ക്. ആപ്പിൾ കായ്ച്ചു നിൽക്കുന്നതു കാണാൻ വേണ്ടി മാത്രം ഒരുവട്ടം കൂടി കശ്മീരിൽ പോയി. കശ്മീരിൽനിന്നു മടങ്ങുംവഴി ഗുൽമാർഗിലെ മഞ്ഞുമലകളും ഇഗ്ലുവും കണ്ടു.
പഞ്ചാബിലെ സുവർണക്ഷേത്രവും ആഗ്രയിലെ താജ്മഹലും കണ്ട ശേഷമേ മടക്കയാത്രയ്ക്കുള്ള ചരക്കെടുത്തുള്ളു. വന്ന കാര്യവും നടക്കണമല്ലോ! രതീഷിന്റെ അമ്മ ലീലയുമൊത്തു മുംബൈയിലും ഹരിദ്വാറിലും ലോറിയിൽ പോയി. ഋഷികേശിൽ ആരതിയൊഴുക്കി. 11 സംസ്ഥാനങ്ങൾ പിന്നിട്ട് 23–ാം ദിവസമാണ് തിരിച്ചെത്തിയത്.
വൈറലായി യാത്രാവിശേഷം
കശ്മീരിലേക്കു ലോറിയോടിച്ചു പോകുന്നു എന്നു പറഞ്ഞപ്പോൾ വിഡിയോ അയയ്ക്കണമെന്ന് അടുപ്പക്കാരൊക്കെ പറഞ്ഞു. അങ്ങനെയെടുത്ത വിഡിയോകളും ഫോട്ടോകളും കണ്ടപ്പോൾ നല്ല രസം തോന്നി. എന്നാൽപിന്നെ എല്ലാവരും കാണട്ടെ എന്നു കരുതി ‘പുത്തേട്ട് ട്രാവൽ വ്ലോഗ്’ എന്ന യുട്യൂബ് ചാനൽ തുടങ്ങി. ഇപ്പോൾ 4.25 ലക്ഷം സബ്സ്ക്രൈബർമാരുമായി യാത്രാവിശേഷങ്ങൾ വൻ ഹിറ്റ്.
എറണാകുളം രാജഗിരി കോളജിൽ ബികോം വിദ്യാർഥിനിയായ മകൾ ദേവിക കന്നി ഡ്രൈവിങ്ങിന്റെ വിഡിയോ വനിതാദിനത്തിൽ പോസ്റ്റ് ചെയ്തതു വൈറലായി. ചെന്നൈയിൽ ബിബിഎ പഠിക്കുന്ന ഇളയ മകൾ ഗോപികയും ഹെവി ലൈസൻസിനായി കാത്തിരിക്കുകയാണ്. അരുണാചൽപ്രദേശ്, നാഗാലാൻഡ്, സിക്കിം, മിസോറം, ത്രിപുര, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിൽ കൂടി പോയാൽ ഇന്ത്യയിലാകെ ട്രക്ക് ഓടിച്ച വനിതയെന്ന ഖ്യാതി ജലജയ്ക്കു സ്വന്തം.