തിരുവനന്തപുരം ∙ പൂരം അലങ്കോലപ്പെട്ടു എന്നല്ല, അലങ്കോലപ്പെടുത്താൻ ശ്രമങ്ങളുണ്ടായി എന്ന നിലപാടാണു സർക്കാർ എല്ലാ സമയത്തും സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രിസഭാ തീരുമാനത്തിലും നിയമസഭയിലും ഇതു വ്യക്തമാക്കിയതാണെന്നുമുള്ള മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വാർത്തക്കുറിപ്പിലെ അവകാശവാദം തെറ്റ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂരം കലങ്ങിയെന്നും ഇല്ലെന്നുമുള്ള വ്യത്യസ്ത വാദങ്ങളാണ് ഈ മാസം ഒൻപതിനു നിയമസഭയിലെ അടിയന്തരപ്രമേയ ചർച്ചയിൽ ഭരണപക്ഷ എംഎൽഎമാർ ഉന്നയിച്ചത്. സിപിഎമ്മിൽനിന്നു സംസാരിച്ചവർ ഒരേ വിഷയത്തിൽ രണ്ടു നിലപാടെടുത്തു. ചരിത്രത്തിലാദ്യമായി പൂരം കലങ്ങിയെന്നു കടകംപള്ളി സുരേന്ദ്രൻ പറഞ്ഞപ്പോൾ പൂരം കലങ്ങിയിട്ടില്ലെന്നും ആചാരലംഘനമുണ്ടായിട്ടില്ലെന്നും തൃശൂരിൽനിന്നുള്ള എംഎൽഎ എ.സി.മൊയ്തീൻ പറഞ്ഞു.

ADVERTISEMENT

പിന്നാലെ സംസാരിച്ച സിപിഐ മന്ത്രി കെ.രാജൻ പൂരദിവസം നടന്ന സംഭവങ്ങൾ ദൃക്സാക്ഷിവിവരണം പോലെ അവതരിപ്പിച്ചു. പൂരം കലങ്ങിയെന്നും ആചാരലംഘനമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കലക്കിയതിനു പിന്നിൽ ബോധപൂർവമായ ഗൂഢാലോചനയുണ്ടെന്നും അതിൽ ആർഎസ്എസിനു പങ്കുണ്ടെന്നും തുറന്നടിച്ചു.

മുഖ്യമന്ത്രിയുടെ വാർത്തക്കുറിപ്പിൽനിന്ന്

‘പൂരത്തോട് അനുബന്ധിച്ചുള്ള ചെറുപൂരങ്ങളും എഴുന്നള്ളിപ്പുകളും ഇലഞ്ഞിത്തറ മേളം, കുടമാറ്റം തുടങ്ങിയ പ്രധാനപ്പെട്ട ചടങ്ങുകളും കൃത്യമായി നടന്നു. വെടിക്കെട്ടിനു മുന്നോടിയായി തൃശൂർ റൗണ്ടിൽ നിന്നു ജനങ്ങളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് തടസ്സവാദങ്ങൾ ഉന്നയിക്കപ്പെട്ടത്. വെടിക്കെട്ട് നടത്തുമ്പോൾ ഉണ്ടാകേണ്ട നിയമാനുസൃതമായ സുരക്ഷാ ക്രമീകരണങ്ങളോടു ചില എതിർപ്പുകളുണ്ടായി. അതിന്റെ ഭാഗമായി ദീപാലങ്കാരങ്ങൾ ഓഫ്‌ ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളുണ്ടായി. പുലർച്ചെ മൂന്നിനു നടക്കേണ്ട വെടിക്കെട്ട് രാവിലെയാണു നടന്നത്. പിറ്റേന്ന് നടക്കേണ്ട സമാപന വെടിക്കെട്ടും വൈകി.’  

ADVERTISEMENT

‘ചില ആചാരങ്ങൾ ദേവസ്വങ്ങൾ ചുരുക്കി നടത്തുകയുണ്ടായി. സംഭവിച്ചതിന്റെയെല്ലാം കാരണങ്ങൾ അന്വേഷിച്ചു കണ്ടെത്താനുള്ള ശ്രമം നടക്കവേ, പൂരം അട്ടിമറിക്കപ്പെട്ടുവെന്നു സ്ഥാപിക്കാനുള്ള വ്യഗ്രത എന്തിനാണു പ്രതിപക്ഷത്തിന് ഉണ്ടാവുന്നത്? പൂരവും അതുപോലുള്ള ഉത്സവങ്ങളും വർഗീയനേട്ടങ്ങൾക്കായി ഉപയോഗിക്കാനുള്ള താൽപര്യം സംഘപരിവാറിന്റേതാണ്. പൂരം കലങ്ങിയെന്നു സ്ഥാപിച്ചു നേട്ടം കൊയ്യാനുള്ള കുടിലനീക്കമാണു പ്രതിപക്ഷം നടത്തുന്നത്.’

English Summary:

Claim in Chief Minister's office newsletter is false

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT