കേരളത്തിന് പുറത്ത് കൽക്കരിനിലയം സ്ഥാപിക്കാൻ ആലോചന: മുഖ്യമന്ത്രി; തൊട്ടിയാർ പദ്ധതി നാടിന് സമർപ്പിച്ചു
അടിമാലി ∙ 2040ൽ കേരളത്തെ സമ്പൂർണ പുനരുപയോഗ ഊർജാധിഷ്ഠിത സംസ്ഥാനമായി മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തൊട്ടിയാർ ജലവൈദ്യുത പദ്ധതി നാടിനു സമർപ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2027ൽ സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ പകുതി പുനരുപയോഗ ഊർജസ്രോതസ്സുകളിലൂടെ ലഭ്യമാക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

40 മെഗാവാട്ട് ശേഷിയുള്ള തൊട്ടിയാർ ജലവൈദ്യുത പദ്ധതി ഊർജ മേഖലയ്ക്കു കരുത്തു പകരും. സംസ്ഥാനത്തു കൽക്കരിനിലയത്തിന്റെ സാധ്യത പ്രധാനമന്ത്രി അന്വേഷിച്ചിരുന്നു. കൽക്കരി ലഭ്യതക്കുറവും പരിസ്ഥിതി പ്രശ്നങ്ങളും ഉള്ളതിനാൽ നിലവിൽ സാധ്യമല്ല. എന്നാൽ, കൽക്കരി ലഭ്യമായ മറ്റു സംസ്ഥാനത്തു നിലയം സ്ഥാപിച്ച് വൈദ്യുതി കേരളത്തേക്ക് എത്തിക്കുന്ന പദ്ധതി ആലോചനയിലുണ്ടെന്നും ഇതിനു കേന്ദ്രം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ.കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, എംഎൽഎമാരായ എം.എം.മണി, എ.രാജ, ആന്റണി ജോൺ, കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ, സിവിൽ–ഇലക്ട്രിക്കൽ ജനറേഷൻ ഡയറക്ടർ ജി.സജീവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു, ജില്ലാ കലക്ടർ വി.വിഘ്നേശ്വരി എന്നിവർ പ്രസംഗിച്ചു.
തൊട്ടിയാർ പദ്ധതി
പെരിയാറിന്റെ കൈവഴിയായ ദേവിയാർ പുഴയിൽ വാളറയ്ക്കു സമീപം തൊട്ടിയാറിൽ തടയണ നിർമിച്ചാണു പദ്ധതി. നേര്യമംഗലം പാംബ്ല റോഡിനോടു ചേർന്നു നീണ്ടപാറയിലെ വൈദ്യുതിനിലയത്തിൽ വെള്ളമെത്തിച്ച് 40 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കും. ആകെ നിർമാണച്ചെലവ് 188 കോടി രൂപ. വാർഷികോൽപാദനം 99 ദശലക്ഷം യൂണിറ്റ്. ഇതുവരെ 17 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു.