ആരുടെ സ്ഥാനാർഥി?; സ്ഥാനാർഥിനിർണയം ചർച്ചയാക്കി മുന്നണികൾ
തിരുവനന്തപുരം ∙ സ്ഥാനാർഥികൾക്ക് അവരുടെ പാർട്ടിയിലുള്ള സ്വീകാര്യത പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പു വിഷയമാക്കി മുന്നണികൾ. രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് ജില്ലാ ഘടകത്തിനു താൽപര്യമില്ലാത്ത സ്ഥാനാർഥിയായി ചിത്രീകരിച്ചു സിപിഎമ്മാണ് ഈ വിഷയം കൊണ്ടുവന്നത്.

എന്നാൽ പാലക്കാട് ജില്ലാ കമ്മിറ്റി നിർദേശിച്ച കെ.ബിനുമോളുടെ പേരു തള്ളി, സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ കോൺഗ്രസ് വിട്ട പി.സരിനെ സ്ഥാനാർഥിയാക്കിയതിന്റെ ജാള്യം മറയ്ക്കുകയാണു സിപിഎമ്മെന്നാണു കോൺഗ്രസിന്റെ തിരിച്ചടി. ശോഭ സുരേന്ദ്രനു വേണ്ടി പോസ്റ്റർ പോലും ഒട്ടിച്ചിടത്താണു സി.കൃഷ്ണകുമാർ ബിജെപി സ്ഥാനാർഥിയായി വന്നതെന്ന പ്രചാരണവുമുണ്ട്.
ഷാഫി പറമ്പിൽ നിയമസഭാംഗത്വം രാജിവച്ചപ്പോൾ തന്നെ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് ഉയർന്നുവന്നിരുന്നു. ഇതിനൊപ്പം വി.ടി.ബൽറാം, എ.തങ്കപ്പൻ, പി.സരിൻ എന്നിവരുടെ പേരുകളും കേട്ടു.
ബിജെപിയെ നേരിടാൻ എപ്പോഴും ഇറക്കാറുള്ള കെ.മുരളീധരനെ, ബിജെപി രണ്ടാമതു നിൽക്കുന്ന മണ്ഡലത്തിൽ എന്തുകൊണ്ടു പരീക്ഷിച്ചുകൂടാ എന്ന ആശയം സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ ഗൗരവമായി ചർച്ച ചെയ്തു. രാഹുൽ, മുരളീധരൻ, ബൽറാം എന്നീ പേരുകളിലായിരുന്നു അവസാനവട്ട ചർച്ച. മുതിർന്ന നേതാവായ കെ.മുരളീധരനു സ്ഥിരത നൽകാതെ മണ്ഡലങ്ങളിലേക്കു മാറ്റി മാറ്റി അയയ്ക്കുന്നതു മര്യാദയല്ലെന്ന വിലയിരുത്തലുണ്ടായി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ് എംപിമാരെല്ലാം മത്സരിച്ചതിനാൽ ചെറുപ്പക്കാർക്ക് അവസരം കിട്ടിയില്ലെന്ന അഭിപ്രായമുയർന്നു. ബൽറാം താൽപര്യം കാണിക്കാത്തതോടെ രാഹുലിന്റെ ഒറ്റപ്പേരായി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാർ ജില്ല നോക്കാതെ പല മണ്ഡലങ്ങളിലും മത്സരിച്ചിട്ടുള്ളതു ചൂണ്ടിക്കാട്ടപ്പെട്ടു. രാജിവച്ച എംഎൽഎ ഷാഫിയുടെ പിന്തുണ കൂടിയായപ്പോൾ രാഹുലിന്റെ സ്ഥാനാർഥിത്വം ഉറച്ചു.
ഒരു പരിധിവരെ രാഹുലിന്റെ സ്ഥാനാർഥിത്വം പ്രതീക്ഷിച്ചതായിരുന്നെങ്കിൽ, മറുവശത്ത് സരിന്റേത് അപ്രതീക്ഷിതമായിരുന്നു. പാർട്ടിയുടെ സ്വന്തം സ്ഥാനാർഥി വേണമെന്ന തീരുമാനം സിപിഎം ജില്ലാ കമ്മിറ്റിക്കുണ്ടായിരുന്നു.
നിതിൻ കണിച്ചേരി ഉൾപ്പെടെ പല നേതാക്കളുടെ പേരുകൾ ചർച്ച ചെയ്ത് ഒടുവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളിന്റെ പേരു നിർദേശിച്ചു. എന്നാൽ, സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസുമായി തെറ്റിയ സരിനെ അവസാന നിമിഷം സ്ഥാനാർഥിയാക്കാൻ സംസ്ഥാന നേതൃത്വം ഇടപെട്ടു.
കോൺഗ്രസിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമത്തിനിടെ സിപിഎമ്മിലെ ഈ സ്ഥാനാർഥി നിർണയരീതിയും ചർച്ചയാകുന്നുണ്ട്. ബിജെപിയിൽ കൃഷ്ണകുമാറിന്റേതു സ്വാഭാവിക സ്ഥാനാർഥിത്വമായിരുന്നെങ്കിലും ശോഭ സുരേന്ദ്രനു വേണ്ടി ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയിരുന്നു. പാർട്ടി നേതൃത്വത്തിനും ഈ പേരു ചർച്ച ചെയ്യേണ്ടിവന്നു.