മാധ്യമങ്ങളോട് മിണ്ടിയില്ല, റിപ്പോർട്ടിലുമില്ല: തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞെന്ന് കലക്ടറുടെ മൊഴി; തള്ളി കോടതി
കണ്ണൂർ ∙ തനിക്കു തെറ്റുപറ്റിയെന്ന് എഡിഎം നവീൻ ബാബു പറഞ്ഞതായി കലക്ടർ അരുൺ കെ.വിജയൻ പൊലീസിനു നൽകിയ മൊഴി പുറത്ത്. പി.പി.ദിവ്യയുടെ മുൻകൂർ ജാമ്യഹർജി തള്ളിയുള്ള വിധിന്യായത്തിന്റെ 34–ാം പേജിലാണ് കലക്ടറുടെ വിവാദമായേക്കാവുന്ന മൊഴി പരാമർശിക്കുന്നത്. എന്നാൽ തെറ്റുപറ്റിയെന്നു പറയുന്നത് കൈക്കൂലിയോ മറ്റെന്തെങ്കിലും അഴിമതിയോ നടത്തിയതായ സമ്മതമാകില്ലെന്നു വ്യക്തമാക്കി കോടതി കലക്ടറുടെ മൊഴി തള്ളി.

കലക്ടർ പൊലീസിന് ഇങ്ങനെ മൊഴി നൽകിയ കാര്യം വാദത്തിനിടെ ദിവ്യയുടെ അഭിഭാഷകൻ കെ.വിശ്വൻ ഉന്നയിച്ചിരുന്നു. യാത്രയയപ്പു യോഗത്തിനു ശേഷം എഡിഎമ്മിനെ കണ്ടിരുന്നോ എന്ന് മാധ്യമങ്ങൾ പലവട്ടം ചോദിച്ചിരുന്നുവെങ്കിലും കലക്ടർ മറുപടി നൽകിയിരുന്നില്ല. ഇങ്ങനെയൊരു കൂടിക്കാഴ്ച നടന്നതായി എഡിഎമ്മിന്റെ മരണശേഷം സർക്കാരിനു കലക്ടർ തന്നെ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലോ കലക്ടറുടെ ഉൾപ്പെടെ മൊഴിയെടുത്ത് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ പി.ഗീത നൽകിയ റിപ്പോർട്ടിലോ പറയുന്നില്ല. ഇതിനെല്ലാം ശേഷമാണ് പൊലീസ് കലക്ടറുടെ മൊഴിയെടുത്തത്.
14നു രാവിലെ മറ്റൊരു ചടങ്ങിൽ കണ്ടപ്പോൾ എഡിഎമ്മിനെതിരെ പി.പി.ദിവ്യ കൈക്കൂലി ആരോപണം ഉന്നയിക്കുകയും അക്കാര്യം യാത്രയയപ്പു യോഗത്തിൽ പരാമർശിക്കുമെന്നു പറയുകയും ചെയ്തപ്പോൾ വ്യക്തമായ തെളിവില്ലാതെ കാര്യങ്ങൾ പറയരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നു കലക്ടർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.