കൊച്ചി ∙ കേന്ദ്ര വഖഫ് നിയമത്തിലെ വിവിധ വകുപ്പുകൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കൈവശാവകാശക്കാരായ മുനമ്പം സ്വദേശി ജോസഫ് ബെന്നി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി എതിർകക്ഷികളായ കോഴിക്കോട് ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റിക്കും ഭൂമിയുടെ മുൻ ഉടമകളുടെ പിന്തുടർച്ചക്കാരായ നസീർ സേട്ട് ഉൾപ്പെടെയുള്ളവ‌ർക്കും നോട്ടിസിന് നിർദേശിച്ചിരുന്നു. വിഷയം നാളെ വീണ്ടും പരിഗണിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1954ലെ വഖഫ് നിയമം വരുന്നതിനു മുൻപ് ഫാറൂഖ് കോളജ് മാനേജ്മെന്റിൽ നിന്ന് 1950 കാലഘട്ടത്തിലാണ് ഹ‌ർജിക്കാരുടെ പൂർവികർ മുനമ്പത്തെ ഭൂമി വാങ്ങിയത്. 1995ൽ പുതിയ നിയമം വന്നു. 2013ൽ ഭേദഗതി ചെയ്തു. വഖഫ് സ്വത്തല്ലാതിരുന്ന കാലഘട്ടത്തിലാണു ഹർജിക്കാർ സ്വത്ത് വാങ്ങിയത്. എന്നാൽ ഹർജിക്കാരനെയും 600 കുടുംബങ്ങളെയും ഒഴിപ്പിക്കാൻ വഖഫ് ബോർഡ് നടപടികൾ സ്വീകരിച്ചിരിക്കുകയാണെന്നു ഹർജിയിൽ അറിയിച്ചു.

ADVERTISEMENT

വഖഫ് നിയമത്തിന്റെ ഭരണഘടനാ സാധുതയാണു ഹർജിക്കാർ ചോദ്യം ചെയ്യുന്നത്. വഖഫ് സ്വത്തിനു പ്രത്യേക പദവിയാണ് നിയമം നൽകുന്നതെന്നും എന്നാലിത് മറ്റ് ട്രസറ്റുകൾക്കൊന്നും നൽകുന്നില്ലെന്നും ഹർജിയിൽ അറിയിച്ചു. ഏതു വസ്തുവകകളും വഖഫിൽ റജിസ്റ്റർ ചെയ്യാവുന്നവിധം അനിയന്ത്രിത അധികാരങ്ങളാണ് ഇതുവഴി നൽകുന്നതെന്നു ഹ‌ർജിയിൽ പറയുന്നു. ട്രസ്റ്റുകൾക്കോ മഠങ്ങൾക്കോ ഇല്ലാത്ത അധികാരമാണിത്. വഖഫ് ബോർഡോ സർക്കാരോ പുറപ്പെടുവിക്കുന്ന വഖഫിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയാൽ മുസ്‌ലിം ഇതര വിഭാഗങ്ങൾക്ക് മതപരമായിട്ടുള്ളതോ, സ്വകാര്യമായിട്ടുള്ളതോ സ്വത്ത് സംരക്ഷിക്കാനുള്ള വ്യവസ്ഥയില്ല. പരാതികൾ കൃത്യമായി പരിശോധിക്കുന്നതിനും വ്യവസ്ഥയില്ല.

വഖഫ് ബോർഡ് സിഇഒയുടെയും റവന്യു വകുപ്പിന്റെയും ഉത്തരവ് പ്രകാരം പോക്കുവരവ് രേഖകളടക്കം അനുവദിക്കുന്നില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനവും സ്വാഭാവിക നീതി നിഷേധവുമാണിതെന്നും ഹർജിയിൽ പറയുന്നു. നിയമത്തിലെ 4,5,36,40 വകുപ്പുകൾ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹർജിക്കാരുടെ സ്വത്തുക്കൾ വഖഫിൽ റജിസ്റ്റർ ചെയ്ത നടപടി സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം.

English Summary:

Petition filed in High court regarding Munambam Waqf land issue