കല, കടൽ; ഹോർത്തൂസ് വേദി മികച്ച കലാനുഭവം
ഹോർത്തൂസിനു വേദിയൊരുക്കുക എന്ന ചുമതല ഏറ്റെടുക്കുമ്പോൾ മുന്നിൽ വലിയ വെല്ലുവിളിയാണ് ഉണ്ടായിരുന്നത്. കോഴിക്കോട്ടുകാർക്കു സാഹിത്യോത്സവങ്ങൾ കണ്ടു പരിചയമുണ്ട്. ഇതുവരെക്കണ്ടതിനെക്കാൾ ഏറ്റവും മികച്ച ഉത്സവാനുഭവം ഒരുക്കലാണു ലക്ഷ്യം’’– ഹോർത്തൂസിനു വേദിയൊരുക്കിയ പ്രൊഡക്‌ഷൻ ഡിസൈനർ സന്തോഷ് രാമന്റേതാണു വാക്കുകൾ. വേദിയിലെ വിസ്മയക്കാഴ്ചകളെക്കുറിച്ച് സന്തോഷ് വിവരിക്കുന്നു:

നിറങ്ങൾ വേദികൾ കളർഫുൾ
ആകണമെന്ന് ആദ്യമേ തീരുമാനിച്ചു. മഴവില്ലിന്റെ 7 നിറങ്ങളിലെ ആറെണ്ണം ഉപയോഗിച്ചാണു കളർസ്കീം. പ്രധാന കവാടം 6 വർണങ്ങളും ചേർത്താണ് ഒരുക്കിയത്. അകത്തേക്കു കയറുമ്പോൾ മരച്ചുവട്ടിൽ ഒരു വലിയ മനുഷ്യരൂപം ‘കാണാം, കേൾക്കാം, മിണ്ടാം’ എന്ന ഉത്സവ മന്ത്രാക്ഷരങ്ങൾ കയ്യിൽ പിടിച്ചുനിൽക്കുന്ന ശിൽപം ആസ്വാദകരെ സ്വാഗതം ചെയ്യും. കടപ്പുറത്തെ എല്ലാ ചുമരുകളിലും ഇരിപ്പിടങ്ങളിലും ഹോർത്തൂസിന്റെ ചുമർച്ചിത്രങ്ങളും നിറവിന്യാസങ്ങളുംകൊണ്ട് അലങ്കരിച്ചു.
ശിൽപം, ഇൻസ്റ്റലേഷൻ
അകത്തു ഹോർത്തൂസിന്റെ ലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്ന ‘ക്യൂരറ്റോറിയൽ നോട്ട്’ എഴുതിയ മണൽഫലകം ഒരുക്കിയിട്ടുണ്ട്. അതിനു തൊട്ടുപിറകിൽ കടലിനോടു ചേർന്നു വലിയൊരു പൊയ്ക്കാൽ രൂപമുണ്ട്. പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രതീകമാണ് ഈ രൂപം. രണ്ടാം വേദിയുടെ പശ്ചാത്തലം പുസ്തകങ്ങൾ നിരത്തിവച്ചിരിക്കുന്നതാണ്. എഴുത്തുകാർ പുസ്തകങ്ങൾക്കു മുൻപിൽ ഇരിക്കുമ്പോൾ അഭൗമമായ പുസ്തകാന്തരീക്ഷം സൃഷ്ടിക്കലാണു ലക്ഷ്യം.
മൂന്നാം വേദിയായ ആറ്റുവഞ്ചിയുടെ പശ്ചാത്തലം വലിയൊരു മതിലും അതിൽ കടലിലേക്കു തുറക്കുന്നൊരു ജാലകവുമാണ്. നാലാം വേദിക്കു നടുവിലൊരു മണ്ഡപമുണ്ട്. പണ്ടേ അവിടെയുള്ള ഒരു മണ്ഡപത്തെ നിറം കൊടുത്ത് ഒരുക്കിയതാണ്. അതിനു പിന്നിലായി മുഖംമൂടികളുടെ പശ്ചാത്തലമാണ് ഒരുക്കിയിരിക്കുന്നത്.
പുസ്തകശാല
വലിയ പുസ്തകങ്ങൾക്കുള്ളിലൂടെയാണു പുസ്തകശാലയിലേക്കു പ്രവേശിക്കേണ്ടത്. തൊട്ടടുത്തു കടപ്പുറത്തു വൈകുന്നേരങ്ങളിൽ സംവാദം നടക്കുന്ന ‘സീ സൈഡ് ടോക്ക്’ വേദിയുണ്ട്. 6 നിറങ്ങളിലുള്ള ഫ്രെയിമുകളിലാണ് ഈ തുറന്ന വേദി തയാറാക്കിയത്. ഇതിലൂടെ കടൽപാലവും കാണാം.
ഭക്ഷണവുമായി ബന്ധപ്പെട്ട സെഷനുകളുടെ വേദികൾക്കരികിൽ വലിയൊരു പൂച്ചയെ ഒരുക്കിയിട്ടുണ്ട്. പതിവായി കാണുന്ന പൂച്ചയുടെ രൂപമല്ല.
ഭക്ഷണം കഴിച്ച ശേഷം വയറുനിറഞ്ഞു കൈകൾ മുന്നോട്ടുവച്ച്, വാലുപൊക്കി വലിഞ്ഞുമുറുകി നിൽക്കുന്നൊരു പൂച്ച. തൊട്ടടുത്ത വേദിയിൽ ചുവന്ന പശ്ചാത്തലത്തിൽ വലിയ ആനയുടെ തലയാണു കാഴ്ചാനുഭവം. തുറന്നുവച്ച പുസ്തകങ്ങളാണ് ആനയുടെ മസ്തകവും ചെവികളും മുഖവും. പുസ്തകത്തിലെ പേജുകളാണു തുമ്പിക്കൈകൾ. ഇതിനു പിന്നിലായാണു മലയാള മനോരമയുടെ ചരിത്രം പറയുന്ന പവിലിയനും കൊച്ചി ബിനാലെ പവിലിയനും ഒരുക്കിയത്.
സന്തോഷ് രാമൻ
മലയാള സിനിമയിലെ ഏറ്റവും തിരക്കേറിയ പ്രൊഡക്‌ഷൻ ഡിസൈനറും മുൻനിര കലാസംവിധായകനുമായ സന്തോഷ് രാമനാണു മലയാള മനോരമ ഹോർത്തൂസ് കലാസാഹിത്യോത്സവത്തിന്റെ വേദികളും ശിൽപങ്ങളുമടക്കമുള്ള പ്രോജക്ട് ഡിസൈൻ ചെയ്തത്. മികച്ച കലാസംവിധാനത്തിനുള്ള ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ സന്തോഷ് രാമൻ ടേക് ഓഫ്, മാലിക് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചു. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ കലാസംവിധായകനും സന്തോഷ് തന്നെ.