കടലോളം മനോഹരം!; കേരളത്തിന്റെ രുചികളും സാഹിത്യ–കലാഭിരുചികളും അറിയാൻ ഗാരെത്
ആംസ്ട്രോങ്, ജോൺ ഫ്രാൻസിസ് ഗ്രിഫിത്ത്
കോഴിക്കോട്ടെ കടപ്പുറം മനോഹരമാണ്. ഇവിടെയൊരു സാഹിത്യോത്സവം നടക്കുന്നത് അതിലേറെ മനോഹരം – ഹോർത്തൂസിനായി വന്ന എഴുത്തുകാരും നാടകകലാകാരന്മാരുമായ ഗാരെത് ആംസ്ട്രോങ്, ജോൺ ഫ്രാൻസിസ് ഗ്രിഫിത്ത് എന്നിവർ പറയുന്നു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ദിനപത്രം സാഹിത്യവും കലയും ആഘോഷിക്കാൻ പുസ്തകോത്സവം ഒരുക്കുന്നു. മനോരമയുടെ ചരിത്രം പറയുന്ന പവിലിയൻ ഞങ്ങളെ സ്വാധീനിച്ചു– ഇരുവരും പറഞ്ഞു.

സുഹൃത്തുക്കളായ ഇരുവരും ഇതിനു മുൻപും ഇന്ത്യയിൽ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണു കോഴിക്കോട്ടു വരുന്നത്. നാളെ ഷൈലോക്ക് എന്ന നാടകവുമായാണ് ആദ്യം ഹോർത്തൂസ് സ്റ്റേജിലെത്തുന്നത്. കവിതയുടെ ദൃശ്യാവിഷ്കാരവും അവതരിപ്പിക്കുന്നുണ്ട്.
‘‘കോഴിക്കോട് ഭക്ഷണത്തിന്റെ നാടാണെന്നു കേട്ടു. കഴിഞ്ഞതവണ ഇന്ത്യയിൽ വന്നപ്പോൾ ദോശ കഴിച്ചു. ഇത്തവണ ബിരിയാണി കഴിക്കണം. തിരികെപ്പോകുമ്പോൾ കോഴിക്കോട്ടുനിന്നു വിവിധ റെസിപ്പികളും ശേഖരിക്കണം’’– ഇരുവരും പറഞ്ഞു.
ഗാരെത്ആംസ്ട്രോങ്, ജോൺ ഫ്രാൻസിസ് ഗ്രിഫിത്ത്
യുകെയിൽ നിന്നുള്ള തിയറ്റർ ആർട്ടിസ്റ്റുകളും നാടകൃത്തുക്കളുമാണ് ഗാരെത് ആംസ്ട്രോങ്, ജോൺ ഫ്രാൻസിസ് ഗ്രിഫിത്ത്. ലണ്ടനിലെ റോയൽ ഷെയ്ക്സ്പിയർ കമ്പനിയുടെയും ഷെയ്ക്സ്പിയേഴ്സ് ഗ്ലോബിന്റെയും നാടകങ്ങളിലൂടെ ശ്രദ്ധേയരാണ്. ‘യെസ്, പ്രൈം മിനിസ്റ്റർ ഇൻ ദ് വെസ്റ്റ്എൻഡ്’ എന്ന നാടകത്തിലെ വേഷവും ഏറെ ചർച്ച ചെയ്യപ്പെട്ടു.