കോഴിക്കോട് ∙ നവീന ആശയങ്ങളുടെ മഹാപ്രപഞ്ചം തുറക്കുന്ന ‘ഹോർത്തൂസി’നെ വരവേൽക്കാൻ സാഹിത്യനഗരമായ കോഴിക്കോട് ഒരുങ്ങി. മലയാള മനോരമ ഒരുക്കുന്ന ഹോർത്തൂസ് കലാസാഹിത്യോത്സവത്തിനു കോഴിക്കോട് കടപ്പുറത്ത് ഇന്ന് അരങ്ങുണരും. വൈകിട്ടു നാലിനു കടപ്പുറത്തെ തുറന്ന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് ∙ നവീന ആശയങ്ങളുടെ മഹാപ്രപഞ്ചം തുറക്കുന്ന ‘ഹോർത്തൂസി’നെ വരവേൽക്കാൻ സാഹിത്യനഗരമായ കോഴിക്കോട് ഒരുങ്ങി. മലയാള മനോരമ ഒരുക്കുന്ന ഹോർത്തൂസ് കലാസാഹിത്യോത്സവത്തിനു കോഴിക്കോട് കടപ്പുറത്ത് ഇന്ന് അരങ്ങുണരും. വൈകിട്ടു നാലിനു കടപ്പുറത്തെ തുറന്ന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ നവീന ആശയങ്ങളുടെ മഹാപ്രപഞ്ചം തുറക്കുന്ന ‘ഹോർത്തൂസി’നെ വരവേൽക്കാൻ സാഹിത്യനഗരമായ കോഴിക്കോട് ഒരുങ്ങി. മലയാള മനോരമ ഒരുക്കുന്ന ഹോർത്തൂസ് കലാസാഹിത്യോത്സവത്തിനു കോഴിക്കോട് കടപ്പുറത്ത് ഇന്ന് അരങ്ങുണരും. വൈകിട്ടു നാലിനു കടപ്പുറത്തെ തുറന്ന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ നവീന ആശയങ്ങളുടെ മഹാപ്രപഞ്ചം തുറക്കുന്ന ‘ഹോർത്തൂസി’നെ വരവേൽക്കാൻ സാഹിത്യനഗരമായ കോഴിക്കോട് ഒരുങ്ങി. മലയാള മനോരമ ഒരുക്കുന്ന ഹോർത്തൂസ് കലാസാഹിത്യോത്സവത്തിനു കോഴിക്കോട് കടപ്പുറത്ത് ഇന്ന് അരങ്ങുണരും. വൈകിട്ടു നാലിനു കടപ്പുറത്തെ തുറന്ന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

നാളെ മുതൽ ഞായറാഴ്ച വരെ ഹോർ‍ത്തൂസിന്റെ വേദികൾ കഥകൾക്കും പറച്ചിലുകൾക്കുമായി തുറന്നിരിക്കും. മലയാളത്തിലെ അതുല്യരായ വാഗ്മികളും എഴുത്തുകാരും രാജ്യാന്തര പ്രശസ്തരായ ചിന്തകരും ഈ 3 ദിവസങ്ങളിൽ വേദിയിലെത്തും. 10 വേദികളിൽ 130ൽ അധികം സെഷനുകളിലായി വൈവിധ്യമാർന്ന സംവാദങ്ങളുണ്ട്. സമയക്രമം, വേദികൾ എന്നിവ മനോരമ ഹോർത്തൂസ് വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. www.manoramahortus.com

ഹോർത്തൂസിലെ ചർച്ചകളിൽ ചിലത്:
വിഷയം, ചർച്ചയിൽ പങ്കെടുക്കുന്നത്, മോഡറേറ്റർ എന്ന ക്രമത്തിൽ


01 നവംബർ നാളെ

1) വയനാട് ദുരന്തഭൂമിയുടെ ശബ്ദം
(മുണ്ടക്കൈ–ചൂരൽമല ദുരന്തം, അതിജീവനം)
∙ ടി.സിദ്ദിഖ് എംഎൽഎ, സി.കെ.ശശീന്ദ്രൻ, സി.കെ.നൂറുദ്ദീൻ, മനോജ്, നൗഫൽ മുണ്ടക്കൈ
∙ ഷാനി പ്രഭാകരൻ

2) ഇന്ത്യയുടെ വർത്തമാനം
∙ ശശി തരൂർ,
∙ ജോണി ലൂക്കോസ്

3) ഒരു കനലിന്റെ കഥ (രാഷ്ട്രീയ അനുഭവങ്ങൾ)
∙ കെ.കെ.രമ
∙ ഷാനി പ്രഭാകരൻ

4) രാഷ്ട്രീയക്കാരുടെ ഭാഷ, സംവാദത്തിലെ സഭ്യത
∙ മന്ത്രി എം. ബി.രാജേഷ്, എം.ലിജു, എം.ടി.രമേശ്
∙ സുജിത് നായർ

5) നാളത്തെ കേരളം
∙ എ.എ.റഹിം എംപി, മാത്യു കുഴൽനാടൻ 
എംഎൽഎ, ശോഭാ സുരേന്ദ്രൻ

6) പക്ഷമില്ലാത്ത വായന
∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, 
എഴുത്തുകാരൻ സി.വി.ബാലകൃഷ്ണൻ
∙ സണ്ണി ജോസഫ്

7) ജാതി ഒരു രാഷ്ട്രീയ ഘടകം എന്ന നിലയിൽ
 ∙ സണ്ണി.എം. കപിക്കാട്, എം.എം.സോമശേഖരൻ, ഡോ. ജിനീഷ്

8) മലയിടിയുന്നു കടൽ കയറുന്നു– 
കേരളത്തിന്റെ ഭാവി
   
ഹരീഷ് വാസുദേവൻ, ഡോ. അഭിലാഷ്, സുമോദൻ

9) ജെൻഡർ പൊളിറ്റിക്സ്: 
നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്
∙ ഡോ. കെ.പി.ജയകുമാർ, ദീദി ദാമോദരൻ, 
ഡോ. എ.പി.ശശിധരൻ, അമിത്

10) ആരവങ്ങൾക്കപ്പുറം
 ∙ പി.ടി.ഉഷ
 ∙ മനോജ് തെക്കേടത്ത്

11) ആരവങ്ങൾക്കപ്പുറം
 ∙ അഞ്ജു ബോബി ജോർജ്
 ∙ ഷെമീർ റഹ്മാൻ

12) സ്ത്രീപക്ഷ പോരാട്ടങ്ങളും സാഹിത്യവും
 ∙ സാറാ ജോസഫ്, ജെ.ദേവിക

13) സൈബർ പൊങ്കാല: കുത്തും കോമയും
 ∙ പ്രശാന്ത് നായർ, അശ്വതി ശ്രീകാന്ത്, 
നജ്മ തബ്ഷീറ
 ∙ അയ്യപ്പദാസ്

14) കടൽ ഒറ്റയ്ക്ക് ക്ഷണിച്ചപ്പോൾ
 ∙ നാവികൻ അഭിലാഷ് ടോമി
 ∙ സുനീഷ് തോമസ്

15) ഓം സ്ക്രീൻ കുട്ടിച്ചാത്ത!
 ∙ രമേശ് പിഷാരടി
 ∙ കെ.ടോണി ജോസ്

16) സ്മൃതിതൻ ചിറകിലേറി
 ∙ എം.ജയചന്ദ്രൻ, ഗാനരചയിതാവ് 
ബി.കെ.ഹരിനാരായണൻ

17) മഴവിൽ മനോരമയിലെ ഹിറ്റ് പരമ്പരയായ 
‘മറിമായം’ ടീം.
 ∙ മണികണ്ഠൻ, നിയാസ് ബക്കർ, സലിം ഹസൻ, സ്നേഹ ശ്രീകുമാർ, വിനോദ് കോവൂർ, ഉണ്ണി രാജ
 ∙ ജയമോഹൻ

ADVERTISEMENT

02 നവംബർ
∙ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, ജയന്ത് മാമ്മൻ മാത്യു എന്നിവർ തമ്മിലുള്ള ചർച്ച.

∙ ലക്ഷ്മി

1) ദി ഇൻവോൾവിങ് ഇന്ത്യൻ ഐഡന്റിറ്റി
 ∙ ആർഎസ്എസ് നേതാവ് റാംമാധവ്, 
ആർ.പ്രസന്നൻ

2) ജനാധിപത്യശരികൾ
 ∙ കെ.സി.വേണുഗോപാൽ എംപി
 ∙ നിഷ പുരുഷോത്തമൻ

3) വായനയുടെ രാഷ്ട്രീയം
∙ മന്ത്രി പി.രാജീവ്, എം.കെ.മുനീർ എംഎൽഎ
∙ ജോണി ലൂക്കോസ്

4) നവോത്ഥാനത്തിലെ സ്ത്രീക്ക് എന്തുപറ്റി?
∙ ജെ.ദേവിക, ഖദീജ മുംതാസ്,
ഡോ. ടി.വി.സുനിത, എം.എൻ.കാരശ്ശേരി

5) 10 മണിക്കൂർ ജോലി 10 മണിക്കൂർ 
വീട്ടുപണി– ന സ്ത്രീ സ്വാതന്ത്ര്യമർഹതി
∙ ഡോ. ബേബി ശാരി, ഡോ. സോണിയ ഇ പ, എൻ.ജി.നയനതാര, വി.എ.ഷഹന

6) എനിക്ക് കെട്ടണ്ട– ഐ ഡോണ്ട് വാണ്ട് ടു മാരി
∙ ഡോ. സുനൈന, ഡോ.ദിവ്യ ചന്ദ്രശോഭ, വിനോയ് തോമസ്, റെനിമ

7) നിയമസംഹിതകൾ മാറുമ്പോൾ അംബേദ്കറുടെ പ്രസക്തി

∙ ജസ്റ്റിസ് ബി.കെമാൽ പാഷ, മാളവിക ബിന്നി, 
രേഖ രാജ്, ശ്രീജിത്ത് പണിക്കർ

8) ജാതി സെൻസസിന്റെ രാഷ്ട്രീയം
∙ എം.വി.നികേഷ് കുമാർ, കെ.എസ്.ശബരീനാഥൻ, ശ്രീജിത്ത് പണിക്കർ
∙ നിഷ പുരുഷോത്തമൻ

9) ഉറുദു ബ്ലൂസ്
ഗായകൻ ഹരിഹരൻ, സ്റ്റീഫൻ ദേവസ്സി

10) സംഗീതം പ്രതിരോധമാകുമ്പോൾ
∙ സൂരജ് സന്തോഷ്, ടി.പി.സനീഷ്

11) വേട്ട: കഞ്ചാവ്, ചന്ദനം, ആന
 ∙ ജി.ആർ.ഇന്ദുഗോപൻ, മിഥുൻ മാനുവൽ തോമസ്
 ∙ സണ്ണി ജോസഫ്

12) ആ ഇന്ത്യ മരിച്ചിട്ടില്ല
∙ സക്കറിയ
∙ ജോമി തോമസ്

13) മാധ്യമലോകം പരിവർത്തനങ്ങളിലൂടെ
 ∙ ശശികുമാർ, ഉണ്ണി ബാലകൃഷ്ണൻ

03 നവംബർ

1) കുഴിച്ചെടുക്കുന്ന ചരിത്രം, 
കുഴിച്ചുമൂടുന്ന ചരിത്രം
 ∙ കെ.കെ. മുഹമ്മദ്, ഡോ.വി.വി.ഹരിദാസ്

2) ലോക സഞ്ചാരപാഠങ്ങൾ
 ∙ സന്തോഷ് ജോർജ് കുളങ്ങര

3) അണുകുടുംബ വിസ്ഫോടനം: നമ്മുടെ കുടുംബങ്ങളിൽ സംഭവിക്കുന്നതെന്ത്?
 ∙ ഡോ. നിനിത കണിച്ചേരി, ജിയോ ബേബി, അനു പാപ്പച്ചൻ, ഡോ. സന്ദീഷ്

4) ശാസ്ത്രത്തിനു കുറുകെ പൂച്ച ചാടുമ്പോൾ
 ∙ വൈശാഖൻ തമ്പി, പി.എൽ.ജോമി

5) ചിരി സിനിമയിലും ജീവിതത്തിലും
 ∙ സലിംകുമാർ
 ∙ ജയമോഹൻ

6) എഴുത്തിലെ കുറ്റാന്വേഷണം
∙ ജി.ആർ.ഇന്ദുഗോപൻ, കെ.വി.മണികണ്ഠൻ, 
റിഹാൻ റാഷിദ്,  മജീദ് സെയ്ദ്
∙ മനോജ് തെക്കേടത്ത്

ADVERTISEMENT

സംഗീതസാന്ദ്ര സന്ധ്യകൾ: പ്രധാന വേദിയിൽ 3 സംഗീത
പരിപാടികൾ

നവംബർ 1 വൈകിട്ട് 7.30:
ബാബുരാജ് പാടുന്നു ശരത്, ബിജിബാൽ എന്നിവരുടെ നേതൃത്വത്തിൽ എം.എസ്.ബാബുരാജിനു മലയാളത്തിന്റെ പ്രിയഗായകരുടെ ആദരം.

നവംബർ 2 വൈകിട്ട് 7.30: കഥ പറയും പാട്ടുകൾ‍ ഇതിഹാസ കഥാകാരൻമാർക്കു ഗാനപ്രണാമം. രമേഷ് പിഷാരടി, വിധു പ്രതാപ്, സുദീപ് കുമാർ, ശ്രീരാഗ് ഭരതൻ, ജ്യോത്സ്ന, രാജലക്ഷ്്മി, നിത്യ മാമ്മൻ

നവംബർ 3 വൈകിട്ട് 7.30:
ഹരിഹരം ഗായകൻ ഹരിഹരന്റെ 50 വർഷത്തെ സംഗീതയാത്രയ്ക്ക് ആദരം. ഹരിഹരൻ, സ്റ്റീഫൻ ദേവസ്സി തുടങ്ങിയവർ പങ്കെടുക്കും.

കടപ്പുറത്തെ ആറ്റുവഞ്ചി വേദിയിൽ എല്ലാ ദിവസവും പ്രത്യേക കലാപരിപാടികളുണ്ട്. പുസ്തകശാലയിൽ വിവിധ പുസ്തകങ്ങളുടെ പ്രകാശനവും സാഹിത്യചർച്ചകളും പുസ്തക വിൽപനയും നടക്കുന്നു.

3 പ്രദർശനങ്ങൾ

∙ മേയ്ത്ര ഹോസ്പിറ്റൽ അവതരിപ്പിക്കുന്ന കൊച്ചി ബിനാലെ ആർട് പവിലിയൻ ഹോർത്തൂസിന്റെ ആകർഷണമാണ്. ബോസ് കൃഷ്ണമാചാരി സീനോഗ്രഫി നിർവഹിച്ച പ്രദർശനത്തിൽ 44
ആർട്ടിസ്റ്റുകളുടെ സൃഷ്ടികളുണ്ട്. പി.എസ്.ജലജ, എസ്.എൻ.സുജിത്ത് എന്നിവരാണ് ക്യൂറേറ്റ്
ചെയ്യുന്നത്. കെ.വി.മധുസൂദനന്റെ ഹ്രസ്വചിത്രമടക്കം വ്യത്യസ്തമായ സൃഷ്ടികളും ഇൻസ്റ്റലേഷനുകളും പ്രദർശനത്തിലുണ്ട്.

∙ മലയാള മനോരമ ഒരുക്കുന്ന പുസ്തകോത്സവം ‘പുസ്തകശാല’യിൽ മലയാളത്തിലും ഇംഗ്ലിഷിലുമുള്ള പ്രമുഖ പ്രസാധകരുടെയെല്ലാം പുസ്തകങ്ങൾ ലഭ്യമാണ്. 3 ലക്ഷത്തിലധികം പുസ്തകങ്ങളും 7500 ബെസ്റ്റ് സെല്ലിങ്
ടൈറ്റിലുകളുമുണ്ട്. 10% മുതൽ വിലക്കുറവിൽ ഇവ വാങ്ങാം. മനോരമയുടെ പുസ്തകങ്ങൾക്ക്
50% വരെ വിലക്കുറവുണ്ട്.

∙ മലയാള മനോരമയുടെ 1888 മുതലുള്ള ചരിത്രം വിവരിക്കുന്ന ‘കാലത്തിനൊരു സാക്ഷി’
പത്രപ്രദർശനവും ഹോർത്തൂസ് വേദിയിലുണ്ട്. 1891 നവംബർ 25 മുതൽ 27 വരെ കോട്ടയത്തു ചേർന്ന
ഭാഷാപോഷിണി സാഹിത്യസമ്മേളനം, മനോരമയുടെ ആദ്യപതിപ്പ് തുടങ്ങി ചൂരൽമല–മുണ്ടക്കൈ ദുരന്തം വരെയുള്ള വിവിധ കാലഘട്ടങ്ങളിലെ പത്രങ്ങൾ നേരിട്ടുകാണാം.

English Summary:

Manorama Hortus starts tomorrow