കോഴിക്കോട്ട് ഇനി ഹോർത്തൂസ് വെളിച്ചം: മലയാള മനോരമ ഒരുക്കുന്ന കലാസാഹിത്യോത്സവം; ഉദ്ഘാടനം വൈകിട്ട്
കോഴിക്കോട് ∙ ആശയസംവാദങ്ങൾക്കും ആസ്വാദനത്തിനും പുതിയ തലങ്ങൾ തുറന്ന് മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ഹോർത്തൂസ്’ കലാസാഹിത്യോത്സവത്തിന് ഇന്നു തിരിതെളിയും. കോഴിക്കോട് കടപ്പുറത്ത് ഓപ്പൺ എയർ സ്റ്റേജിൽ നടക്കുന്ന ചടങ്ങിൽ വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മേയർ ബീന ഫിലിപ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്ററും ഡയറക്ടറുമായ ജയന്ത് മാമ്മൻ മാത്യു, പോളിഷ് എഴുത്തുകാരൻ മാരേക് ബ്ലെൻസിക്, ഫെസ്റ്റിവൽ ഡയറക്ടർ എൻ.എസ്.മാധവൻ, സാന്റ മോണിക്ക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം എന്നിവർ പ്രസംഗിക്കും.

-
Also Read
നാളെ 6 ജില്ലകളിൽ യെലോ അലർട്ട്
നാളെ മുതൽ 3 വരെ നടക്കുന്ന ഹോർത്തൂസിൽ പത്തിലധികം വേദികളിലായി 130 ൽ അധികം സംവാദങ്ങളും വിവിധ പരിപാടികളും അരങ്ങേറും. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, ഡൽഹി മുഖ്യമന്ത്രി അതിഷി തുടങ്ങിയവരടക്കം രാജ്യത്തിനകത്തും പുറത്തുനിന്നുമായി നാനൂറോളം അതിഥികൾ പങ്കെടുക്കും. സാഹിത്യവും കലയും സിനിമയും സംഗീതവും രാഷ്ട്രീയവുമടക്കം വിവിധ മേഖലകളിലെ വിഷയങ്ങൾ ഹോർത്തൂസിലുണ്ട്. കൊറിയ, പോളണ്ട്, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള എഴുത്തുകാരടക്കം പങ്കെടുക്കും. രാഷ്ട്രീയത്തിലെ ഭാഷ, സൈബർ ആക്രമണങ്ങൾ, വയനാട് ദുരന്തവും പുനരധിവാസവും, സാഹിത്യനഗരത്തിന്റെ ഭാവി തുടങ്ങിയ വിഷയങ്ങളിൽ കേരളത്തിലെ രാഷ്ട്രീയ പ്രമുഖരും സംവാദത്തിനെത്തും.
കളിയും കഥപറച്ചിലും പാട്ടും നൃത്തവും ചായം പൂശലുമടക്കം സർഗാത്മക പരിപാടികൾ ഉൾക്കൊള്ളുന്ന സെഷനുകളാണു കുട്ടികൾക്കായി ഒരുങ്ങുന്നത്. രാജ്യാന്തര തലത്തിൽ ഏറെ ചർച്ചയായ, കലാമൂല്യമുള്ള സിനിമകളാണ് ഹോർത്തൂസിന്റെ 3 ദിവസവും പ്രദർശിപ്പിക്കുക. മലയാളത്തിലെയും മറ്റു ഭാഷകളിലെയും പ്രമുഖ സ്റ്റാൻഡപ് കോമഡി ആർട്ടിസ്റ്റുമാരും വേദികളിലെത്തും.
ഒന്നു മുതൽ 3 വരെ പ്രധാന വേദിയിൽ 3 സംഗീത പരിപാടികൾ നടക്കും. നാളെ വൈകിട്ട് 7.30ന് ‘ബാബുരാജ് പാടുന്നു’, രണ്ടിന് ‘കഥ പറയും പാട്ടുകൾ’, മൂന്നിന് ‘ഹരിഹരം’ എന്നിവയാണു പരിപാടികൾ. കൊച്ചി ബിനാലെ ആർട്ട് പവിലിയൻ, മനോരമ ‘പുസ്തകശാല’, മനോരമയുടെ ചരിത്രം വിവരിക്കുന്ന ‘കാലത്തിനൊരു സാക്ഷി’ എന്നീ പ്രദർശനങ്ങൾ തുടങ്ങിക്കഴിഞ്ഞു.