വിവാദം മുഖ്യമന്ത്രി വീണ്ടും കൊണ്ടുവന്നത് പാളിച്ച; നിശബ്ദരായ സിപിഐയെ പ്രകോപിപ്പിച്ചു: ഇടതുമുന്നണി വിലയിരുത്തൽ
തിരുവനന്തപുരം ∙ ത്രിതല അന്വേഷണം പ്രഖ്യാപിച്ചതോടെ തൽക്കാലം അടങ്ങിയ പൂരം വിവാദം ഉപതിരഞ്ഞെടുപ്പു മധ്യത്തിലേക്കു മുഖ്യമന്ത്രി വീണ്ടും കൊണ്ടുവന്നതു തന്ത്രപരമായ പാളിച്ചയെന്ന് ഇടതുമുന്നണി വിലയിരുത്തുന്നു. അന്വേഷണം പ്രഖ്യാപിച്ചതോടെ നിശ്ശബ്ദരായ സിപിഐയെ വീണ്ടും പ്രകോപിപ്പിച്ചതു വഴി അനൈക്യം മറനീക്കി. തൃശൂരുമായി അടുത്തു കിടക്കുന്ന നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് എന്നതിനാൽ യുഡിഎഫ് ഈ വിഷയം പ്രചാരണരംഗത്തു സജീവമാക്കുകയും ചെയ്തു.

ഉപതിരഞ്ഞെടുപ്പിൽ പൂരം കലക്കൽ പ്രചാരണ വിഷയമാക്കാൻ യുഡിഎഫ് തുടക്കം മുതൽ ശ്രമിച്ചിരുന്നു. എന്നാൽ, അതിൽനിന്നു വഴുതി മാറി രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വത്തിലെ അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയാക്കി മാറ്റുകയായിരുന്നു എൽഡിഎഫ്. എന്നാൽ, തുടർച്ചയായി പ്രതിപക്ഷ നേതാവ് പൂരം കലക്കൽ വിഷയം ഉന്നയിച്ചതോടെ മുഖ്യമന്ത്രി മറുപടി നൽകി. തീവ്ര ന്യൂനപക്ഷ സംഘടനകൾക്കെതിരെ നിലപാട് പ്രഖ്യാപിക്കുന്ന പി.ജയരാജന്റെ പുസ്തകം പ്രകാശനം ചെയ്ത വേദി തന്നെ അതിനായി തിരഞ്ഞെടുത്തു. ജമാഅത്തെ ഇസ്‍ലാമിയെ മുസ്‍ലിം ലീഗുമായി ബന്ധിപ്പിച്ച്, കടന്നാക്രമിച്ച പ്രസംഗത്തിൽ തന്നെ തൃശൂർ പൂരം ‘കലങ്ങിയിട്ടില്ല’ എന്ന പ്രഖ്യാപനം മുഖ്യമന്ത്രിയിൽ നിന്നുണ്ടായതു ചില കണക്കുകൂട്ടലുകളോടെയായിരുന്നു.
പൂരം കലക്കിയതു ബിജെപിക്കു വേണ്ടിയെന്നു സിപിഐ ഉറച്ചു വിശ്വസിക്കുമ്പോൾ, പൂരം ‘കലങ്ങിയിട്ടില്ല’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഈ തിരിച്ചറിവിലാണ്, അന്വേഷണത്തിൽ അതുവരെയുള്ള മെല്ലെപ്പോക്ക് മാറ്റിവച്ച് അടുത്ത ദിവസം തന്നെ വിവാദത്തിൽ കേസെടുത്തത്. വിഷയം വീണ്ടും പരാമർശിക്കാതിരിക്കാനുള്ള ജാഗ്രതയും മുഖ്യമന്ത്രി പ്രകടിപ്പിച്ചു.